കിടിലൻ പെർഫോമൻസുമായി ചൈതന്യ, തകർത്തു എന്ന് ആരാധകരും

സോഷ്യൽ മീഡിയയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ആണ് ചൈതന്യ പ്രകാശ്. ടിക്ക് ടോക്കിൽ കൂടി ആണ് ചൈതന്യ പ്രേഷകരുടെ ശ്രദ്ധ നേടിയത് എങ്കിലും പിന്നീട് ഇൻസ്റ്റാഗ്രാം റീൽസിൽ കൂടി ആണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരുന്നത്. നിരവധി ആരാധകരെ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയത്. നിരവധി ഫോള്ളോവേഴ്സും ചൈതന്യയുടെ സോഷ്യൽ മീഡിയ പേജിന് ഉണ്ടായിരുന്നു. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ കൂടി ആണ് താരം ടെലിവിഷൻ രംഗത്തേക്ക് തുടക്കം കുറിച്ചത്. സ്റ്റാർ മാജിക്കിൽ പങ്കെടുത്തതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

കൊച്ചി സ്വദേശിനിയായ ചൈതന്യ ഫോട്ടോഷൂട്ടുകളിലും മറ്റും സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ ചൈതന്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ റായ് അഭിനയിച്ചു മനോഹരമാക്കിയ ഒരു രംഗം വീണ്ടും റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് ചൈതന്യ. ഈ വീഡിയോ താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി എത്തിയത്. എന്നാൽ താരത്തെ വിമർശിച്ച് കൊണ്ട് എത്തിയവരുടെ എണ്ണവും കുറവല്ല.

ഗംഭീരം തന്നെ, ആ ഷോർട്ടിന്റെ ഫീൽ ശരിക്കും കിട്ടി, പിന്നെ ഐശ്വര്യ റായിയോട് ഉപമിക്കേണ്ട കാര്യമൊന്നുമില്ല, ഒത്തിരി എക്സ്പീരിയൻസ് ഉള്ള നായികയല്ലേ അവർ,ചൈതന്യയയുടെ എക്സ്പ്രഷൻസൊക്കെ സൂപ്പർ ആയൊരുന്നു, എഫ്ആർട്ട് എടുത്തു ഇത്രേം ചെയ്തതിനുള്ള അംഗീകാരം കൊടുക്കണം. ഐശ്വര്യ റോയ് ആണെന്നൊന്നും ആ കുട്ടി സ്വയം അവകാശപെട്ടില്ലല്ലോ, സിനിമ ചാൻസ് കിട്ടാനുള്ള ഓരോരോ കോപ്രായങ്ങൾ . ഒട്ടും നന്നായില്ല . അറുബോർ, സ്വന്തം ആയി എന്തേലും ചെയ്താൽ നന്നായിരിക്കും.

എത്ര ആയാലും ഐശ്വര്യ പോലെ ആവാൻ പറ്റില്ല, ഒന്നും പറയാൻ ഇല്ലാ വളരെ മോശം, ഒരുപാട് ടെക്നീഷ്യൻ ടെക്നോളജി ഇല്ലാതെ വളരെ ഗംഭീരമായി ചെയ്തു, ഐശ്വര്യറായ് ചെയ്തതിനെക്കാളും സൂപ്പർ ആയി, അവള് പാറപ്പുറത്താണോ വീണത് വീണിട്ട് ഒന്നുമുന്നോട്ട് പെട്ടന്ന് ആയി വീണു,ഐശ്വര്യ വെറെ ലെവൽ. മുത്താണ് ഇങ്ങള് തരക്കേടില്ല ചെറിയ തോതിൽ, നിന്ന നിൽപ്പിൽ വെള്ളത്തിൽ വീണു ബോധം പോയ, ഇത് അനുകരണകലയാണ് അത് മനസിലാക്കി ആസ്വദിക്കൂ. ഏതായാലും ആ കുട്ടി പരിമിതികൾക്കുള്ളിൽ നിന്ന് ഭംഗിയാക്കി.

എവിടെ ഒക്കെയോ എത്തിപെടാനുള്ള ഓരോരോ പരക്രമങ്ങൾ, കൊള്ളാം. ഈ പെണ്ണ് എടുത്ത് ചാടിയപ്പോൾ അതിലെ മീനൊക്കെ ജീവനും കൊണ്ട് വേറെ എങ്ങോട്ടോ ചാടി രക്ഷപെടുന്നു അതെന്താ, ഇതിൽ ബാഡ് കമന്റ്‌ ഇടുന്നവർ മഴ പെയ്യുമ്പോൾ പുറത്തിറങ്ങാൻ വരെ മടിക്കുന്നവർ ആയിരിക്കും എന്നത് മറ്റൊരു സത്യം, മുഖത്തെ എക്സ്പ്രെഷനിൽ കൃത്രിമത്വം നിഴലിക്കുന്നു. അഭിനയം ഒന്നുകൂടി ശരിയാക്കാമായിരുന്നു, ചൈതന്യ പൊളിച്ചതിനേക്കാൾ ക്യാമറ എഡിറ്റർ, വേറെ ഒന്നും തോന്നരുത് ഈ വീഡിയോന്റെ പവർ എന്നത് ക്യാമറാമാൻ ആണ് അല്ലാതെ വേറെ ഒന്നുമല്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വീഡിയോയ്ക്ക് വരുന്നത്.

Leave a Comment