ഇന്നാണ് ഈ പടം ഇറങ്ങിയത് എങ്കിൽ ഈ സീനിനോക്കെ മരണ മാസ് ആയേനെ

സമദ് അബ്ദുൽ എന്ന ഒരു ആരാധകൻ സിനി ഫയൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജയ ജയ ജയ ഹേ സിനിമയിൽ തനിക്ക് നേരെ നിരന്തരമായ അതി ക്രമങ്ങൾ കാണിക്കുന്ന ബേസിലിൻ്റെ കഥാപാത്രത്തോട് ക്ഷമയുടെ നെല്ലിപ്പലകയും കണ്ടതിനു ശേഷം യുട്യൂബ് നോക്കി സ്വയം പഠിച്ചെടുത്ത കരട്ടെയിലൂടെ തിരിച്ചടി കൊടുക്കുന്ന ദർശനയുടെ വിളയാട്ടം തീയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തന്നെ സൃഷ്ട്ടിച്ചു.

കൂടാതെ, ഈ രംഗങ്ങൾ എല്ലാം ഇപ്പോൾ തരംഗം തീർക്കുമ്പോൾ അധികം ഒന്നും പറഞ്ഞു കേൾക്കാത്ത ഒരു അടാർ മാസ് കഥാപാത്രം എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.  1989 ഇൽ ഇറങ്ങിയ ചക്കികൊത്ത ചങ്കരൻ സിനിമയിൽ ഗീത അവതരിപ്പിച്ച ശൈലജ എന്ന കഥാപാത്രം ആണ് ഇത്തരത്തിൽ ജയയോട് സാമ്യം ഉള്ളത് എന്നും കല്യാണം കഴിഞ്ഞ അന്ന് മുതൽ തൊട്ടതിനും പിടിച്ചതിനും തന്നെ വഴക്ക് പറയുന്ന ഭർത്താവായ പ്രഭാകരൻ തമ്പി (നെടുമുടി വേണു) വിൻ്റെ കഥാപാത്രത്തെ പോലും വിറപ്പിച്ച ഒരു ഒന്നൊന്നര കരാട്ടെ ആയിരുന്നു ശൈലജ കാണിച്ചത് എന്നും പോസ്റ്റിൽ പറയുന്നു.

മാത്രവുമല്ല, ഭർത്താവുമായി പുറത്ത് പോകുമ്പോൾ അവരെ നോക്കി കമൻ്റടിച്ച പൂവാലന്മാരെ അങ്ങോട്ട് പോയി അണ്ണാക്കിൽ അടിച്ചു കൊടുത്ത ഐറ്റം ആണ് ശൈലജ എന്നും അത് കഴിഞ്ഞ് രാത്രി ഭാര്യയെ കണ്ടു പേടിച്ച പോലെ നോക്കുന്ന നെടുമുിവേണുവിന്റെ സീനുകളും ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട് എന്നും, എന്നാൽ ഇന്നാണ് ഈ പടം ഇറങ്ങിയത് എങ്കിൽ ഈ സീനിനോക്കെ മാസ് മരണ മാസ് ആയേനെ എന്നും പോസ്റ്റിൽ പറയുന്നു.

ഈ ചിത്രം കണ്ടവരുണ്ടോ എന്നും എന്തായിരുന്നു ഈ പടത്തിൻ്റെ സ്റ്റാറ്റസ് എന്നും പടം ഹിറ്റ് ആയിരുന്നോ എന്നും ആരാധകൻ പോസ്റ്റിൽ കോഓഡി ചോദിക്കുന്നു. മാത്രമല്ല, ബേസിലിൻ്റെ പേടിച്ച അഭിനയം കണ്ടപ്പോൾ നെടുമുടി യെ പോലെ തോന്നിച്ചു എന്നും അനിയൻ കഥാപാത്രം ആയി ജയറാമും പിന്നെ ഉർവശി ,തിലകൻ ,സുകുമാരി,ജഗതി ,അടൂർ ഭാസി,ശങ്കരാടി തുടങ്ങി വമ്പൻ താര നിര തന്നെ ഉണ്ടായിരുന്നു എന്നുമാണ് പോസ്റ്റ്.

ഒരുപാട് തവണ കണ്ട ഒരു സിനിമ. ക്ലൈമാക്സ്‌ തിലകൻ ചേട്ടൻ ഒരു രക്ഷയും ഇല്ല. വി സി ആർ ഉള്ള കാലം ഒരുപാട് തവണ കണ്ട പടം. ഇപ്പോഴും നൊസ്റ്റു, മറ്റേ ഹൽവ കൊടുത്തു വായ് ഒട്ടിച്ചു കല്ല്യാണത്തിന് സമ്മതിപൂക്കുന്ന സിനിമ അല്ലെ, വല്യ നിരൂപകർക്കൊന്നും പറ്റില്ല. സി ഐ ഡി മൂസ പോലെ നോ ലോജിക്. പക്ഷെ ചിരിച്ചു മരിക്കും, നിങ്ങൾ എന്റെ ഭർത്താവ് ആയോണ്ട് അടിക്കില്ല എന്നും പറയുന്നുണ്ട്, ചെറുപ്പത്തിൽ കാസറ്റ് ഇട്ട് കണ്ടതാണ്. ഈ ഇടി സീൻ വന്നപ്പോ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് ഓർമയുണ്ട് തുടങ്ങി നിരവധി കമെന്റുകളും ഈ പോസ്റ്റിനു വരുന്നുണ്ട്.

 

Leave a Comment