ഈ മൂന്ന് ചിത്രങ്ങൾക്കും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്

ഇന്നും ടിവി യിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ പ്രേക്ഷകർ താൽപ്പര്യത്തോടെ കാണുന്ന മൂന്ന് മോഹൻലാൽ ചിത്രങ്ങൾ ആണ് കിളിച്ചുണ്ടൻ മാമ്പഴം, ദേവദൂതൻ, ചന്ദ്രോത്സവം. ഇവ മൂന്നും ഇന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടാറുള്ള ചിത്രങ്ങൾ ആണ്. എന്നാൽ ഒരുകാലത്ത് നമ്മളിൽ പലരും കരുതിയിരുന്നത് ഈ ചിത്രങ്ങൾ ഒക്കെ വലിയ വിജയം ആയിരുന്ന സിനിമകൾ ആയിരുന്നു എന്നതാണ്. മാമ്പഴക്കാലം സിനിമ ഒക്കെ അതിന്റെ വലിയ ഉദാഹരണം ആണ്.

എന്നാൽ ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു എന്ന് പിന്നീട് ആണ് നമ്മളിൽ പലരും മനസ്സിലാക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ എന്ത് കൊണ്ടാണ് പരാചയപെട്ടത് എന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം തന്നെ ആണ്. പലരും ഇപ്പോഴും ഈ ചിത്രങ്ങളിലെ ഡയലോഗുകളും മറ്റും കാണാതെ പറയാറുണ്ട്. കോമഡി രംഗങ്ങൾക്ക് ഇന്നും വലിയ സ്വീകാര്യത ആണ് പ്രേക്ഷകർക്കിടയിൽ ഉള്ളത്.

ഇപ്പോഴിതാ ഈ ചിത്രങ്ങൾ എന്ത് കൊണ്ടാണ് പരാചയപെട്ടത് എന്ന ചർച്ച വീണ്ടും പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. നിരവധി പ്രേക്ഷകർ ആണ് ഇതിനു തങ്ങളാലുടെ അഭിപ്രായം രേഖപെടുത്തിക്കൊണ്ട് എത്തിയിരിക്കുന്നത്. ദേവദൂതൻ നല്ലൊരു സിനിമയാണ് എന്ത്കൊണ്ട് പരാജയപ്പെട്ടു എന്നറിയില്ല. ബാക്കി രണ്ടും അത്ര മോശം ഒന്നുമല്ലായിരുന്നെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്നതായിരുന്നോ എന്നതിൽ സംശയമുണ്ട്.

ദേവദൂതൻ എന്ത് പറ്റി എന്നറിയില്ല പക്ഷെ ബാക്കി രണ്ട് ചിത്രങ്ങളും മോശമായത് കൊണ്ട് തന്നെയാണ് ഫ്ലോപ്പ് ആയത്, കിളിച്ചുണ്ടൻ മാമ്പഴത്തിൽ കുറച്ചു കോമഡി കണ്ടെങ്കിലും ഇരിക്കാം ചന്ദ്രോത്സവം വേസ്റ്റ്, ഇതൊക്കെ എങ്ങനെ പരാജയപ്പെട്ടോ എന്തോ. പ്രത്യേക ഒരു ഇഷ്ടമാണ് ചിറയ്ക്കൽ ശ്രീഹരി, ദേവദൂതൻ. കഥയും മ്യൂസിക്കും. അലീന. മഹേശ്വർ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രവും വേറെ ലെവൽ.

ദൈവദൂതൻ, ചന്ദ്രോത്സവം രണ്ടും കാലവും ജോണർ ഉം തെറ്റി ധരിക്കപ്പെട്ട 2 പടങ്ങൾ ആയിരുന്നു. ദേവ ദൂതൻ, ചന്ദ്രോത്സവം മീശ പിരിയിൽ തെറ്റി ധരിക്കപ്പെട്ടു, അതെയതെ, കിളിച്ചുണ്ടൻ മാമ്പഴം, കാസനോവ, ഒക്കെ ങ്ങനെ പൊട്ടിയാവൊ, ദേവദൂതൻ നല്ലൊരു പടമായിരുന്നു, അല്ലെങ്കിലും അർഹിക്കുന്നത് പലപ്പോഴും ലാലേട്ടന് കിട്ടിയിട്ടില്ല. അത് ഹിറ്റ് ആയാലും അവാർഡ് ആയാലും, തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment