മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ചന്ദ്രോത്സവം. ഇന്നും ആരാധകരുടെ ഇടയിൽ സിനിമയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കാറുണ്ട്. അത്തരത്തിൽ സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നെടുന്നത്. പോസ്റ്റ് ഇങ്ങനെ, “ചെറുതുരുത്തി പാലത്തിനു അപ്പുറം ലോകം കണ്ടിട്ടില്ലാത്തവളെ മെരുക്കുന്ന ചട്ടം ബാലചന്ദ്രന് അറിയാം “.. മനസ് ശ്രീഹരിക്ക് കൊടുത്തവളെ കല്യാണം കഴിച്ചു, ആ ശരീരത്തിൽ കുട്ടികളെ ഉണ്ടാക്കുമെന്ന് മാസ് ഡയലോഗ് അടിച്ചു പോയ ബാലചന്ദ്രനെ രഞ്ജിത്ത് തന്റെ പേന കൊണ്ട് ശരീരം തളർത്തി ബെഡ് റസ്റ്റ് ആക്കി.
ചിത്രം ചന്ദ്രോത്സവം. ഭാര്യയെ ഒരു ഉമ്മ വെക്കാൻ പോലും എഴുത്തുകാരൻ ബാലചന്ദ്രനെ കൊണ്ട് സമ്മതിപ്പിച്ചില്ല എന്നുമാണ് ആരാധകൻ കുറിച്ചിരിക്കുന്ന പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇവിടെ കുറെ പേര് നായകന് വേണ്ടി അവരെ കന്യകയാക്കി എന്ന് പറയുന്നത് എന്താ? ശരിക്കും അവരെ സെന്റർ ആക്കിയല്ലേ സ്റ്റോറി തന്നെ ഉള്ളത് രാമനുണ്ണി യും ശ്രീഹരി യും അവളെ സ്നേഹിച്ചു ബാലചന്ദ്രൻ രണ്ട് പേർക്കും പണികൊടുത്തു ശ്രീഹരി അവളെ വിട്ടുകൊടുക്കാൻ തയ്യാറായി രാമനുണ്ണി അത് ചെയ്തില്ല ബാലനെയും ശ്രീഹരിയെയും ഒരുമിച്ച് ഒഴിവാക്കാൻ ശ്രമിച്ചു.
ഈ പടം എപ്പോൾ കണ്ടാലും സംവൃതയും പിള്ളേരും ജഗദീഷും അസഹനീയമായിട്ടാണ് തോന്നാറുള്ളത്, കുറെ പൈങ്കിളി സാഹിത്യവും ചീഞ്ഞ ഫിലോസഫിയും പുഴുങ്ങി വെച്ച ഒരു സിനിമയാണ് ചന്ദ്രോത്സവം. കൂട്ടത്തിൽ രഞ്ജിത്തിന്റെ ആറ്റം തള്ള് കഥാപത്രങ്ങളും, ചന്ദ്രോത്സവത്തിന്റെ പവർ മനസിലാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. വളരെ ഇഷ്ടമായ സിനിമ. ശ്രീഹരി രാമാനുണ്ണി ബാലചന്ദ്രൻ, അതെന്താ രഞ്ജിത്ത് എന്തെഴുതണമെന്ന് നാട്ടുകാരോട് ചോദിക്കണോ.
അതെന്തായാലും പൊളിറ്റിക്കലി കറക്റ്റല്ല. സവർണ്ണ ഫാസിസ്റ്റുകൾ സിനിമയിൽ പിടി മുറുക്കിയതിന്റെ ഫലം. ഇത്തിരി കഞ്ചാവും പീ ഢനവും മാങ്ങാണ്ടി ചെത്തും ഒക്കെ ഉണ്ടായിരുന്നേൽ കറക്റ്റായേനെ, അത് ബാലചന്ദ്രനോട് പക വീട്ടിയതൊന്നുമല്ല നായിക വേറേ കെട്ടിയാലും “ഫ്രഷ്” ആയിരിക്കണം എന്ന കീഴ്വഴക്കത്തിന്റെ ഒരു തുടർച്ച മാത്രം, അന്നും ഇന്നും ഈ പടം ഇഷ്ടമല്ല. ഇറങ്ങിയ സമയത്ത് ഫാൻസുകാർ പോലും തള്ളി കളഞ്ഞ പടം ആണ്, പിന്നേ കുറേ പ്രേമ രോഗികൾ ഇത് ക്ലാസ്സിക് ആയി ഉയർത്തി കൊണ്ട് വന്നു.
തൂവാനത്തുമ്പികൾ പോലെയക്കാൻ നോക്കിയ ശ്രമം പാളിയ ചിത്രം, സ്വന്തം കൂട്ടുകാരനെ ചതിച്ച് അവൻ്റെ കാമുകിയെ സ്വന്തമാക്കിയ കഥാപാത്രം അല്ലേ ബാലചന്ദ്രൻ. അവളെ സ്നേഹിക്കുന്ന രാമനുണ്ണി എന്ന വില്ലൻ ശ്രീഹരിയോട് ഉള്ള വൈരാഗ്യം കൊണ്ട് ബാലചന്ദ്രനെ തളർത്തി ആ കുറ്റം ശ്രീഹരിയുടെ തലയിൽ ഇട്ടു. അന്ന് കൂട്ടുകാരനെ ചതിച്ചത് കൊണ്ടാണ് ബാലചന്ദ്രന് അങ്ങനെ വന്നത് എന്ന സൂചനയാണ് എഴുത്തുകാരൻ തരുന്നത് എന്നാണ് എൻ്റെ നിഗമനം തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.