ഇന്നും മോഹൻലാലിന്റെ ക്ലാസ്സ് സിനിമകളിൽ ഒന്നാണ് ഇത്

രഞ്ജിത്തിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രോത്സവം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ നായികയായി എത്തിയത് മീന ആണ്. ചിറയ്ക്കൽ ശ്രീഹരി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൻ മോഹൻലാൽ അവതരിപ്പിച്ചത്. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. രഞ്ജിത്ത്, കൊച്ചിൻ ഹനീഫ, വി കെ ശ്രീരാമൻ, ജഗദീഷ്, സലിം കുമാർ, സംവൃത സുനിൽ, ഖുശ്‌ബു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രം പര്ദത്തിറങ്ങിയ സമയത്ത് വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും പിന്നീട് വലിയ രീതിയിൽ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു ചിത്രം. ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ തനു തേനു എന്ന പ്രൊഫൈലിൽ നിന്ന് ആണ് ചിത്രത്തിനെ കുറിച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ചന്ദ്രോത്സവം, ചിറക്കൽ ശ്രീഹരി. തന്റെ മരണതിന് ഇനി അധികം നാൾ ഇല്ലാ എന്നറിഞ്ഞ അയാൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ വീണ്ടും ഒരിക്കൽ കൂടി ആവർത്തിക്കാൻ ശ്രേമിക്കുന്നതും തന്റെ പ്രിയപ്പെട്ട വരെ വീണ്ടും കാണാനും.

നല്ല നിമിഷങ്ങൾ പങ്കിടാനും ശ്രേമിക്കുന്നതും (ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് അച്ഛന്റെ കാമുകിയെ കാണാൻ പോകുന്നത് ആണ് ഒരുപാട് നാൾ തന്റെ മനസ്സിലുള്ള ആ മുഖം തന്റെ മരണ തിന് മുൻപ് ഒരു തവണ ഒന്ന് കാണണം )കൂടാതെ താൻ ജീവനു തുല്യം സ്നേഹിച്ച പെണ്ണ്കുട്ടിയുടെ മുൻപിൽ തന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രേമിച്ച ഒരു ക്രിമിനൽ ആണെന്ന തെറ്റിധാരണ മാറ്റാനും അയാൾക്ക് ഉദ്ദേശം ഉണ്ടായിരുന്നു.  മമ്മുക്ക ഫാനായ എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ട്ടമുള്ള 10സിനിമകളിൽ ഒരെണ്ണം എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നത്. നല്ല പാട്ടുകൾ ക്ലൈമാക്സിലേ പോരായ്മ പടത്തിനു പരാജയം ആയി, തിയേറ്ററിൽ വച്ചു തന്നെ കണ്ടു.അന്ന് ഇഷ്ടപ്പെട്ടില്ല.പക്ഷേ ഇന്ന് ആ ചിത്രം കാണുമ്പോൾ നമുക്ക് ഇന്ന് നഷ്ടമായത് പലതും ആ ചിത്രത്തിലുള്ളതിനാൽ ഇഷ്ടപ്പെടുന്നു.ഗാനങ്ങൾ പണ്ടേയിഷ്ടം, ആദ്യന്തം ബുദ്ധിജീവി ഡയലോഗുകളും ബുദ്ധിജീവി കഥാപാത്രവും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment