ഇന്നും ചന്ദ്രോത്സവം സിനിമയിലെ ഈ രംഗം ഇഷ്ട സീനുകളിൽ ഒന്നാണ്

രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് ചന്ദ്രോത്സവം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അണിനിരന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേഷകരുടെ ഇടയിൽ ഹിറ്റ് ആയി തന്നെ തുടരുകയാണ്. മോഹൻലാലിനെ കൂടാതെ മീന, രഞ്ജിത്ത്, കൊച്ചിൻ ഹനീഫ, സന്തോഷ്, ജഗദീഷ്, സുജാത, ഖുശ്‌ബു, സായ് കുമാർ തുടങ്ങി നിരവധി താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

 

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഗരുഡൻ ഗരുഡൻ എന്ന പ്രൊഫൈലിൽ നിന്നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ശ്രീഹരി കെ.പി ഭവാനിയമ്മ, പാലാട്ട് വീട് തിരുമിറ്റക്കോട് പാലക്കാട്. ശ്രീധരേട്ടൻ അതാരാ ?” ശ്രീഹരി “ആരാണ് ചോദിച്ചാൽ അമ്മ, ഒരു അമ്മ, മംഗല്യ യോഗം വേണ്ടാന്നു ശഠിച്ചു വർഷങ്ങളുടെ ഏകാന്ത ജീവിതം തുടരുന്ന ഒരു അമ്മക്കിളി. ദില്ലിയിലെ വീട്ടിൽ ഇത്തവണ എത്തിയപ്പോൾ ഒരു കൗതുകത്തിനു പരതി നോക്കിയതായിരുന്നു അച്ഛന്റെ പഴയ പെട്ടികളും ഷെൽഫുകളും.

കിട്ടി. നീലകടുകുമണികൾ പോലുള്ള അക്ഷരങ്ങളിൽ ശ്രീരാമജയം എന്ന തലവാചകത്തോടെഴുതിയ പ്രണയ ലേഖനങ്ങൾ. അല്ല, ഗദ്യ കവിതകൾ. അച്ഛന്റെ കൂട്ടുകാരി, കാമുകി, പ്രണയിനി. എന്തും വിളിക്കാം. അല്ലെങ്കിൽ മരണം വരെ ലോകത്തിനു മുന്നിൽ പുലാപ്പറ്റ ഗംഗാധര മേനോൻ ഐ എ എസ് മറച്ചു വെച്ച വേദന. എന്റെ അമ്മയെ വിവാഹം കഴിക്കേണ്ടുന്ന അവസ്ഥയിൽ അച്ഛനെത്തിയെന്നറിഞ്ഞപ്പോൾ അയച്ച കണ്ണീരിന്റെ ഉപ്പു വീഴാത്ത ആ ഒരു കത്തിൽ തെളിയുന്നുണ്ട്.

ആ മനസ്സിന്റെ നിറവും സുഗന്ധവും എനിക്കവരെ കാണണം, എനിക്കാ മുഖം നോക്കിയിരിക്കണം. അറിയാതെങ്കിലും ആ വിരൽ തുമ്പിലൊന്നു തൊടണം. ഇന്നും റിപീറ്റ്‌ വെച്ചുള്ള ചന്ദ്രോത്സവത്തിലെ ഈ രംഗം ഫേവറേറ്റ് സീനുകളിലൊന്നാണ്. തമിഴ് അഭിനേത്രി സുജാത അവതരിപ്പിച്ച കെ. പി ഭവാനിയമ്മയെ കുറിച്ച് തന്റെ സുഹൃത്തുക്കളോട് ശ്രീഹരി നരേറ്റു ചെയ്യുന്ന രംഗം എത്ര മനോഹരമായാണ് രഞ്ജിത്ത് ആവിഷ്ക്കരിച്ചിരുന്നത്.

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ വളരെ പൈങ്കിളിയായി മാറുമായിരുന്ന ഈ രംഗം രഞ്ജിത്തിന്റെ നരേറ്റീവും, ലാലേട്ടന്റെ വോയിസ് മോഡുലേഷനും വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവും കൂടിച്ചേർന്നപ്പോൾ പ്രേക്ഷകരുടെ മനസിലിലേക്കു വല്ലാത്തൊരു കുളിർമയായി. 17 വർഷങ്ങൾക്കിപ്പുറവും മനസ്സിൽ എന്തൊക്കയോ സമ്മാനിക്കുന്ന ഒന്നാണ് ചന്ദ്രോത്സവത്തിലെ ഈ രംഗം എന്നുമാണ് പോസ്റ്റ്.

പ്രണയ സന്ദർഭങ്ങളും ഡയലോഗുകളും ഗാനങ്ങളും അതിമനോഹരം എന്നാൽ പടത്തിന് മൊത്തം ഒരു സുഖക്കുറവുണ്ട് ! ഹീറോ പരിവേഷവും ഒന്നും കൊടുക്കാതെ നായകനെ നാട്ടിൻപുറത്തെ നൈർമല്യം കാത്തു സൂക്ഷിക്കുന്ന ഒരു പ്രണയ കഥയാക്കി മാറ്റിയാൽ അത്രയും പ്രിയപ്പെട്ട ഒരു ഓൾ ടൈം ഫേവറിറ്റ് ആക്കാമായിരുന്നു രഞ്ജിത്തിന്. വിദ്യ സാഗർ -ഗാനങ്ങൾ പോലും അത്ര മികച്ച ഒന്നായിരുന്നു , എന്നിട്ടും പടം ആ ലെവലിൽ എത്തിയില്ല തുടങ്ങിയ കമെന്റുകളും പോസ്റ്റിനു വരുന്നുണ്ട്.

Leave a Comment