ചതുരം സിനിമയുടെ ടീസർ പങ്കുവെച്ച സ്വാസികയ്ക്ക് കിട്ടിയ കമെന്റ് കണ്ടോ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാസിക. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. സ്വാസിക അവതരിപ്പിച്ച സീതയ്ക്ക് വളരെ പെട്ടന്ന് തന്നെ ആരാധകർ ഉണ്ടാക്കുകയായിരുന്നു. അതിനു ശേഷവും താരം മിനിസ്‌ക്രീനിൽ സജീവം ആണ്. മിനി സ്‌ക്രീനിൽ സജീവമായതിനൊപ്പം തന്നെ താരം ബിഗ് സ്ക്രീനിലും മികച്ച വേഷത്തിൽ എത്തിയിരുന്നു. 2020 ൽ മികച്ച സഹ നടിക്കുള്ള പുരസ്‌ക്കാരവും സ്വാസികയ്ക്ക് ലഭിച്ചിരുന്നു. അതിനു ശേഷവും താരം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ സജീവമാണ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഇപ്പോൾ ചതുരം എന്ന ചിത്രത്തിൽ ആണ് സ്വാസിക ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സ്വാസികയെ കൂടാതെ റോഷൻ മാത്യു, ശാന്തി ബാല ചന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ഒരു ടീസർ സ്വാസിക പങ്കുവെച്ചത്. ടീസറിൽ അൽപ്പം ഹോട്ട് ആയിട്ടുള്ള രംഗം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. റോഷനുമൊത്തുള്ള ഈ രംഗത്തിന്റെ ടീസർ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ഈ ടീസർ കണ്ടു സ്വാസികയ്ക്ക് ഒരു യുവതി നൽകിയ കമെന്റും അതിനുള്ള സ്വാസികയുടെ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാൻ’ ഉദ്ദേശിക്കുന്നത്? നിങ്ങളിൽ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് യുവതി നൽകിയ കമെന്റ്. എന്നാൽ നിരവധി പേര് ഈ കമെന്റിന് മറുപടിയുമായി എത്തുകയായിരുന്നു.

അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിൻറെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്.. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമാണ് സ്വാസിക ഇതിനു നൽകിയേ മറുപടി.