അയാൾക്ക് അവിടെ നേരിടേണ്ടി വന്നത് വലിയ അപമാനമായിരുന്നു

സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വിഷ്ണു എന്ന ആരാധകൻ വിക്രം സിനിമയെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. അതികം ആരും എടുത്ത് പറയാത്തതും എന്നാൽ ചിലർക്കെങ്കിലും വിഷമം വന്നതുമായ സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് ആരാധകന്റെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, ചില കഥാപാത്രങ്ങൾ അങ്ങനെയാണ്…കോമഡി ആണ് ഉദ്ദേശിക്കുന്നതെങ്കിലും കാണുന്ന പ്രേക്ഷകരെ ആ കഥാപാത്രം ഒരുപാട് നൊമ്പരപ്പെടുത്തും. ഈയടുത്ത് കണ്ട സിനിമകളിൽ അങ്ങനെ വിഷമം തോന്നിയ ഒരു വേഷമായിരുന്നു വിക്രം സിനിമയിൽ ചെമ്പൻ വിനോദ് ജോസിന്റെ വീട്ടിലെ ജോലിക്കാരന്റേത്.. സിനിമയിൽ അദ്ദേഹത്തിന് ഒരു പേര് ഇല്ലെന്നാണ് ഓർമ്മ.. അതുകൊണ്ട് അദ്ദേഹത്തെ ദാമു എന്ന് വിളിക്കാം. പകൽ മുഴുവൻ ജോലി ചെയ്ത് രാത്രി താൻ തയ്യാറാക്കിയ ചോറും പരിപ്പ് കറിയും കഴിക്കാൻ വേണ്ടി ജോസിനെ വിളിക്കാൻ വരികയാണയാൾ. പരിപ്പും ചോറും ചൂടായ കാര്യം ദാമു ജോസിനോട് പറയുന്നു… താൻ തയ്യാറാക്കിയ പരിപ്പും ചോറും നിറഞ്ഞ മനസ്സോടെ ജോസ് കഴിക്കുന്നതായിരിക്കണം അയാൾ ആഗ്രഹിച്ചത്. പക്ഷേ അയാൾക്ക് അവിടെ നേരിടേണ്ടി വന്നത് വലിയ അപമാനമായിരുന്നു.

അസഭ്യം പറഞ്ഞു കൊണ്ട് അയാളെ അവിടെ നിന്ന് ഓടിച്ചെന്ന് മാത്രമല്ല ജോസ്, തന്റെ കാലിൽ കിടന്ന ചെരുപ്പ് എടുത്ത് അയാളുടെ ദേഹത്തേക്ക് എറിയുക കൂടി ചെയ്തു… പരിപ്പും ചോറ് ഉണ്ടാക്കിയതാണ് ദാമു ചെയ്ത ഒരേയൊരു കുറ്റം… അതിനാണ് അയാൾക്ക് ഈ അപമാനം നേരിടേണ്ടി വന്നത്.. ഒരുപക്ഷേ തന്റെ ജോലിക്കാരനെ നിന്ദിച്ചതിന്റെ ഫലമായിട്ടാവണം തൊട്ടടുത്ത സീനിൽ തന്നെ ഫഹദ് ഫാസിലിന്റെ വെടി കൊണ്ട് ജോസ് തീർന്നത് …. മാപ്പ് ദാമു… നിന്നേ പോലൊരു ജോലിക്കാരനെ അയാൾ അർഹിക്കുന്നില്ല എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ജോലിക്കാരനെ അടിമയെ പോലെ കനുന്നവർ മരിക്കും എന്ന ലോകേഷ് ബ്രില്ലയൻസ്‌, സത്യത്തിൽ എനിക്കും ഇത് ആ സീൻ കണ്ടപ്പോൾ തോന്നി, അതെന്തെ ഡെയ് ദാമു ആയത്. വിഷ്ണു എന്താ നല്ല പേരല്ലേ ?വേലക്കാരനോട് ചെമ്പൻ ചെയ്തത് പൊളിറ്റിക്കലി കറക്ട്ടോ?അറ്റ്ലീ ആയിരുന്നേൽ ദാമു ഒറ്റയ്ക്ക് നിന്ന് കരയുന്നതും അടുത്ത സീനിൽ ചെമ്പൻ ചത്തുകിടക്കുമ്പോൾ കാരറ്റും ചവച്ചോണ്ട് വരുന്ന സീനും വിത്ത്‌ വേരിത്തനം bgm, പരിപ്പും ചോറും മാത്രമായി കഴിക്കാൻ വിളിച്ചാൽ ആർക്കായാലും ദേഷ്യം വരും.. ഒരു മീൻ വറുത്തത് എങ്കിലും ഇല്ലെങ്കിൽ പിന്നെ എന്ത് ചോറ്, എന്നാൽ ചെമ്പൻ ഇങ്ങനെ പറയാം അല്ലയോ ധാമു പരിപ്പും ചോറിന്റെ കൂടെ കുറച്ച് പപ്പടവും ആക്കി വെക്ക്. ഞാൻ കഴിക്കാൻ വരാം തുടങ്ങി നിരവധി കമെന്റുകൾ ആണ് വരുന്നത്.