അങ്ങനെ ഒരു സീൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് പല തവണ ചിന്തിച്ചു പോയിട്ടുണ്ട്

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ പഴയകാല സിനിമകളെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അക്ഷയ് ജെ എസ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമയിൽ മോഹൻലാൽ ഷമ്മി തിലകനെ പഞ്ഞിക്കിടുന്ന ഒരു സീൻ വേണം എന്ന് സത്യം പറഞ്ഞാൽ ചിന്തിച്ചിരുന്നു.

അത്രയും വെറുപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു ഷമ്മി തിലകൻ ആ കഥാപാത്രം അഭിനയിച്ചത്. പക്ഷേ അങ്ങനെ ഒന്നുമുണ്ടായില്ല. രണ്ടാം പകുതിയിൽ തന്റെ സ്വാധീനം ഉപയോഗിച്ച് മോഹൻലാൽ കേസിൽനിന്ന് ഷമ്മി തിലകന്റെ മുമ്പിലൂടെ രക്ഷപ്പെട്ടു പോകുന്ന ഒരു രംഗം ഉണ്ട് എന്നത് ഒഴിച്ചാൽ അതിശക്തനായ ഗുണ്ട മോഹൻലാൽ ഒരിക്കൽപോലും ഷമ്മിയെ അടിക്കുന്നില്ല.

ഒരുപക്ഷേ ഇതൊക്കെ ആയിരിക്കും പഴയ മലയാള സിനിമകളെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കഥ നാച്ചുറൽ ആയി പ്രൊസീഡ് ചെയ്തു പോവുക എന്നല്ലാതെ അതിൽ യാതൊരു അതി ഭാവുകത്വവും ആഡ് ചെയ്യില്ല എന്നുമാണ് ആരാധകൻ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പ്രേക്ഷകരിൽ നിന്ന് ഈ പോസ്റ്റിനു ലഭിച്ച് കൊണ്ടിരിക്കുന്നത്.

അപ്പൊ കോൺസ്റ്റബിൾ അച്യുതൻ നായർ മകളെ കൂട്ടിക്കൊടുക്കുന്നത് അതിഭാവുകത്വം അല്ലേ, അപ്പൊ കോൺസ്റ്റബിൾ അച്യുതൻ നായർ മകളെ കൂട്ടിക്കൊടുക്കുന്നത് അതിഭാവുകത്വം അല്ലേ, ചെങ്കോലിലെ അച്യുതൻ നായർ ആണ്‌ ഏറ്റവും വലിയ അതിഭാവുകത്വം. കിരീടത്തിലെ ആ കഥാപാത്രം ജീവിതമവസാനിപ്പിച്ചാലും പിമ്പ്‌ ആയി മാറില്ല. അന്ന് നരസിംമ്മം ഇറങ്ങിയിരുന്നില്ല, കൂടാതെ ലോഹി ആയിരുന്നു സംവിധാനം, സേതുമാധവൻ പോലീസ് ജോലിയേയും പോലീസുകാരേയും ഇഷ്ടമുള്ളവനായിരുന്നല്ലോ അതുമല്ല ഷമ്മി പുള്ളീടെ ജോലി അല്ലേ ചെയ്തത്.

ഇതിലെ ഷമ്മിയോട് വിരോധം ഒന്നും തോന്നേണ്ട കാര്യമില്ലല്ലോ. അയാൾക്ക് പ്രെത്യേകിച്ച് പാർഷ്യാലിറ്റി ഒന്നുമില്ല, പോലീസിൻ്റെ ജോലി ചെയ്യേണ്ട പോലെ ചെയ്യുന്നു. നമ്മൾ നായകൻ്റെ ഭാഗത്ത് നിന്ന് നോക്കുന്നത് കൊണ്ട് തോന്നുന്നതാണ്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളോട് സിസ്റ്റവും സമൂഹവുമൊക്കെ ഇങ്ങനെ തന്നെയാണ് പെരുമാറുക. ആ നാട് വിട്ട് പോകാൻ മര്യാദക്ക് തിലകനോട് പറയുന്നുമുണ്ട് അയാൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment