കിരീടത്തിന് ഒപ്പം, അല്ലെങ്കിൽ കിരീടത്തിനേക്കാൾ മുകളിൽ ചെങ്കോൽ നിൽക്കണം എന്ന് സിബിയുടെ ആഗ്രഹം ആയിരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കിരീടം. ഇന്നും ചിത്രവും ചിത്രത്തിന്റെ ഗാനങ്ങളും ആരാധകരുടെ ഇടയിൽ വാഴ്ത്തപ്പെടാറുണ്ട്. മോഹൻലാലിനെ നായകനാക്കി 1989 ൽ പുറത്തിറങ്ങിയ ചിത്രം ആണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാള സിനിമയിലെ എവർഗ്രീൻ ഹിറ്റുകളിൽ ഒന്ന് ആണ്. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ താരത്തിനെ കൂടാതെ തിലകൻ, പാർവതി, മോഹൻ രാജ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രം നൂറിൽ അധികം ദിവസങ്ങളിൽ ആണ് തിയേറ്ററിൽ പ്രദർശനം നടത്തിയത്. ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി 1993 ൽ ആണ് ചെങ്കോൽ പുറത്തിറങ്ങിയത്. ലോഹിതദാസിന്റെ തന്നെ തിരക്കഥയിൽ സിബി മലയിൽ ആണ് ചെങ്കോൽ സംവിധാനം ചെയ്തത്. കിരീടത്തിലെ പോലെ തന്നെ ചെങ്കോലും ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയായിരുന്നു. കിരീടത്തിനു ലഭിച്ച അതെ സ്വീകാര്യത തന്നെ ചെങ്കോലിനും ആരാധകരിൽ നിന്നും ലഭിച്ചു.

രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഇന്നും ആ ഗാനങ്ങൾ ഒക്കെയും സിനിമ പ്രേമികളുടെ ഇഷ്ട്ട ഗാനങ്ങൾ തന്നെ ആണ്. ഇപ്പോഴിതാ ഈ രണ്ടു സിനിമകളെയും കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ സിനിമ നിരൂപകൻ എന്ന പ്രൊഫൈലിൽ നിന്ന് ആണ് ചിത്രങ്ങളെ കുറിച്ച് ഉള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ കിരീടത്തിനൊപ്പമോ അല്ലെങ്കിൽ കിരീടത്തിനെക്കാൾ മുന്നിട്ടോ നിൽക്കണം എന്ന്‌ സംവിധായകൻ സിബിക്ക് നിർബന്ധം ആയിരുന്നു. അതിന്റെ പരിണിതഫലം എന്നോണം ‘കണ്ണീർപൂവിന്റെ’ എന്ന പോലെ തന്നെ മധുരം ‘ജീവാമൃത ബിന്ദു’ എന്ന ഗാനം നിർമിക്കപ്പെട്ടു. അതും വളരെ കഷ്ട്ടപ്പെട്ടാണ് ആ ഗാനം അവർ ചിട്ടപ്പെടുത്തിയത്. അത് പോലെ തന്നെ കിരീടത്തിലെ നായികയായ പാർവതിക്ക് ഒപ്പം നിൽക്കുന്ന പോലൊരു നടിയെ സിബി തേടി നടന്നു.

അങ്ങനെ ആ അന്വേഷണം ചെന്ന് നിന്നത് ഒരു പുതുമുഖ അന്യഭാഷാ നായികയായ ‘സുരഭി ജാവേരി വ്യാസ്’ ന്റെ അടുത്താണ്. ചെങ്കോൽ കണ്ട ആർക്കും ആ സുന്ദരമായ മുഖം പെട്ടെന്ന് മനസ്സിൽ നിന്നും മായ്ക്കാൻ കഴിയില്ല. പ്രത്യക്ഷത്തിൽ അവർ ഒരു മലയാളി അല്ലെന്ന് ചെങ്കോൽ കണ്ട ആർക്കും ഒരു സംശയവും വരില്ല. അങ്ങനെ ഒരേ ഒരു മലയാള സിനിമ അഭിനയിച്ചിട്ട് അവർ തെലുങ്കിലും, കന്നടയിലും സജീവമായി മാറി. ഇപ്പോൾ സീരിയലിൽ സജീവമായി തുടരുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment