എന്നാ പിന്നെ ഒരു ചെറുതടിച്ചിട്ട് കുളിക്കാം. നടി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകള്‍

സിനിമയിലെ പാട്ടുകള്‍കൊണ്ട് മലയാളികള്‍ ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ വടക്കും നാഥന്‍ എന്ന ചിത്രം അതിന് ഉദാഹരണമാണ്. ആ സിനിമയിലെ എല്ലാം ഗാനങ്ങളും റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. എന്നാല്‍ ഒരു ഗാനം കൊണ്ട് മാത്രം ഹിറ്റായ സിനിമകളുണ്ടോ. അങ്ങനെ ഒരു പാട്ടിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിയ ചിത്രമാണ് ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി. അനുഗ്രഹീത ഗായകരായ ശ്രേഷാ ഘോശാലും ഹരിശങ്കറും ചേര്‍ന്ന് പാടിയ ജീവാംശമായി താനേ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകര്‍ ഹിറ്റാക്കി മാറ്റിയത്.

മികച്ച രീതിയിലാണ് ആ ഗാനം ചിത്രീകരിച്ചിരിക്കുന്നതും. ടോവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകന്‍. നടന്റെ കരിയറിലെ മികച്ച വിജയം നേടിയ ചിത്രം കൂടിയായിരുന്നു തീവണ്ടി. എന്നാല്‍ നായിക മലയാളികള്‍ക്ക് പുതുമുഖമായിരുന്നു. ആ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് സംയുക്താ മേനോന്‍. എന്നാല്‍ സംയുക്താ മേനോന്റെ ആദ്യ സിനിമ ആയിരുന്നില്ല തീവണ്ടി. പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. രണ്ടാമത്തെ ചിത്രമായ തീവണ്ടിയാണ് സംയുക്ത മേനോന്‍ എന്ന നടിയെ അടയാളപ്പെടുത്തിയത്.

ലില്ലി, കല്‍ക്കി, വെള്ളം, വൂള്‍ഫ്, ആണും പെണ്ണും തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടിയെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തി. ഇപ്പോള്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബാത്ത് ടൗവലും ധരിച്ച് കൈയില്‍ ഓറഞ്ചു ജ്യൂസുമായി ഇരിക്കുന്ന നടിയെ ആണ് ചിത്രത്തില്‍ കാണാവുന്നത്. ബാത്ത് റൂമിന് ഉള്ളില്‍ വെച്ചിട്ടാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ബാത്ത്ഡബ്ബിന് മുകളില്‍ സംയുക്താ മേനോന്‍ ഇരിക്കുന്ന ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൈയില്‍ ഇരിക്കുന്നത് ജ്യൂസ് ആണോ അല്ലയോ എന്നാണ് പലരുടേയും സംശയം.

എന്നാ പിന്നെ ഒരു ചെറുതടിച്ചിട്ട് കുളിക്കാം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്വകാര്യത ആണ്. ഇവള്‍ക്ക് നാണമില്ലേ. എന്നൊക്കെ ചോദിച്ചോണ്ട് ആങ്ങളമാരും അമ്മാവന്മാരും ഒന്നും എത്തിയില്ലേ എന്നായിരുന്നു മറ്റൊരു കമന്റ്. നെഗറ്റീവ് കമന്റ് ഇട്ടാലെ പിന്‍ചെയ്യൂ. സ്ഥിരം പോസിറ്റീവ് കമന്റ് ഇടുന്ന എന്നെ പിന്‍ ചെയ്യുമോ എന്നായിരുന്നു ഒരാള്‍ കമന്റിലൂടെ അഭ്യര്‍ത്ഥനയുമായി എത്തിയത്. നടി അതിന് മറുപടി നല്‍കുകയും ചെയ്തു. നിങ്ങളൊക്കെ കൂടെ നില്‍ക്കുന്നവരല്ലേ. കാണുമ്പോള്‍ ഉറപ്പായും ശ്രദ്ധിക്കും എന്നായിരുന്നു സംയുക്താ മേനോന്‍ കമന്റിന് കൊടുത്ത മറുപടി.