ഒരേ ഒരു സീനിൽ മാത്രം കാണിക്കുന്ന ഈ താരം പിന്നെ എവിടെ പോയി

നമ്മുടെ മലയാള സിനിമയിലെ പല താരങ്ങളും ഒരു കാലത്ത് ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയവർ ആണ്. ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു സ്ഥാനം നേടിയ പല താരങ്ങളും ഒരു കാലത്ത് ഏതെങ്കിലും ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തിയവർ ആയിരിക്കും. ഇത്തരത്തിൽ ഉള്ള താരങ്ങളുടെ പഴയകാല ചിത്രങ്ങൾ ഒക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെടാറുണ്ട്. അവ ഒക്കെ ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുമുണ്ട്.

ഇത്തരത്തിൽ അടുത്തിടെ ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നമ്മൾ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തിയ ഷൈൻ ടോം ചാക്കോയുടെ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഇത്തരത്തിൽ ഷംന കാസിമിന്റെയും ഇനിയയുടെയും സംവൃത സുനിലിന്റേയും ഒക്കെ പഴയ കാല ചിത്രങ്ങൾ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ജൂനിയർ ആർട്ടിസ്റ്റ് ആയി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും പിന്നീട് പതുക്കെ പതുക്കെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായ നിരവധി താരങ്ങൾ ഉണ്ട്. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയിട്ടുള്ളു എങ്കിലും സ്ക്രീൻ പ്രെസൻസ് കൊണ്ട് അവർ വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയവർ ആയിരിക്കും. അത് കൊണ്ട് തന്നെ ആരാധകരുടെ ഇടയിൽ ഇവർ പലപ്പോഴും ചർച്ച ആകാറുണ്ട്. അത്തരത്തിൽ ഒരു താരത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ വന്നിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത് ചിന്താമണി കൊലക്കേസ് ഫിലിമിലെ രണ്ട് സ്റ്റിൽസ് ആണ് ഇതിൽ ആദ്യം ഉള്ള കുട്ട്യേ ആണല്ലോ ലാൽ കൃഷ്ണ സസ്പെക്ട് എന്നുള്ള രീതിയിൽ നോക്കുന്നത് പക്ഷെ മിർച്ചി ഗേൾസിനെ വിചാരണ ചെയ്യുമ്പോ ഉള്ള സീനിൽ ഒന്നും ഈ കുട്ടിയെ കാണിക്കുന്നുമില്ല ഡയറക്ടർ ബ്രില്ലിൻസ് ആണോ അതോ മറ്റെന്തെങ്കിലും ആണോ? ഈ കുട്ടിയെ കുറിച് അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ? ഈ കുട്ടി പിന്നീട് ഏതെങ്കിലും ഫിലിമിൽ വന്നിട്ടുണ്ടോ എന്നുമാണ് പോസ്റ്റ്.

Leave a Comment