ARTICLES

മച്ചാനെ ഇത് പോരെയളിയാ. ആ മുഖത്തെ ചിരി നോക്കിയേ

മലയാളികള്‍ക്ക് വളരെ പ്രിയങ്കരനായ നടനാണ് ചെമ്പന്‍ വിനോദ് ജോസ്. തന്റേതായ അഭിനയ ശൈലികൊണ്ട് എല്ലാത്തരം പ്രേക്ഷകരുടേയും ഇഷ്ടം നേടിയെടുത്ത നടന്‍ കൂടിയാണ് ചെമ്പന്‍ വിനോദ്. നടന്‍ മാത്രമല്ല. തിരക്കഥാകൃത്തായും നിര്‍മ്മാതാവും തിളങ്ങിയ താരം കൂടിയാണ് ചെമ്പന്‍. ഇന്ത്യന്‍ പനോരമയില്‍ മികച്ച നടന്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് ചെമ്പനെ തേടിയെത്തിയത്. നായകന്‍ എന്ന ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ചെമ്പന്‍.

അടുത്ത സിനിമയും തന്റെ പ്രിയ സംവിധായകനൊപ്പമായിരുന്നു. സിറ്റി ഓഫ് ഗോഡ്. എന്നാല്‍ സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തീയേറ്ററുകളില്‍ വിജയവും ആയിരുന്നില്ല. എന്നാല്‍ സംവിധായകന്റേയും നടന്റേയും കരിയറിലെ വഴിത്തിരിവായത് മൂന്നാമത്തെ സിനിമയായ ആമേന്‍ ആയിരുന്നു. ആമേനിലെ പൈലാക്കുട്ടി എന്ന ചെമ്പന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഡബ്ബിള്‍ ബാരല്‍, അങ്കമാലി ഡയറീസ്, ഈമയൗ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങി ലിജോ ജോസ്സ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളിലും ശ്രദ്ധേയമായ വേഷത്തില്‍ ചെമ്പന്‍ എത്തി. അതില്‍ അങ്കമാലി ഡയറീസിന്റെ തിരക്കഥ എഴുതിയതും നടന്‍ തന്നെയായിരുന്നു. ഈമയൗ എന്ന ചിത്രത്തിലെ ഈശി എന്ന കഥാപാത്രം ചെമ്പന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ചത് ആവുകയും ചെയ്തു.

നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തേയും ചെമ്പനേയും തേടിയെത്തി. ഭീമന്റെ വഴി എന്ന പുതിയ ചിത്രത്തിനുവേണ്ടി തിരക്കഥയെഴുതുകയാണ് ഇപ്പോള്‍ നടന്‍. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ മറ്റൊരു താരം. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി സണ്ണിലിയോണിയുമായി നില്‍ക്കുന്ന ചിത്രം ചെമ്പന്‍ പോസ്റ്റ് ചെയ്തത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സണ്ണി ലിയോണിക്ക് ഒപ്പം എന്നൊരു അടിക്കുറിപ്പോടെയാണ് നടന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമാരംഗത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറല്‍ ആവുകയും ചെയ്തു.

നിങ്ങളുടെ മുഖത്തെ ആ ചിരി. എന്നാണ് നടി റീമാ കല്ലിങ്കല്‍ കമന്റ് ചെയ്തത്. മച്ചാനെ ഇത് പോരേ അളിയാ എന്നായിരുന്നു നടന്‍ വിനയ് ഫോര്‍ട്ടിന്റെ കമന്റ്. അമ്പടാ കേമാ സണ്ണി കുട്ടാ, മേഡ് ഫോര്‍ ഈച്ച് അദര്‍ തുടങ്ങി നിരവധി കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെയായി നിറയുകയാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി കൂടിയാണ് സണ്ണി ലിയോണി. മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നടി മലയാളത്തിലും അരങ്ങേറിയിരുന്നു. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സുമായിട്ടാണ് മമ്മൂട്ടിക്ക് ഒപ്പം നായികയായി സണ്ണി ലിയോണി എത്തിയത്. ഇപ്പോള്‍ സണ്ണി ലിയോണി നായികയായി ഒരു മലയാള സിനിമ ഒരുങ്ങുകയാണ്.

Trending

To Top
error: Content is protected !!