കല്യാണിയുടെ മുറച്ചെറുക്കൻ ആണെന്നല്ലെ ശ്രീനിവാസന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് ചിത്രം. മോഹൻലാലും രഞ്ജിനിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ്. ഇവരെ കൂടാതെ നെടുമുടി വേണു, ശ്രീനിവാസൻ, സുകുമാരി, മണിയൻ പിള്ള രാജു തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആ കാലത്തെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച് കൊണ്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

നാൽപ്പത്തി നാല് ലക്ഷം രൂപ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം മൂന്നരക്കോടി രൂപ ആണ് നേടിയെടുത്തത്. ഏകദേശം ഒരു വർഷത്തോളം ആണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനം നടത്തിയത്. നിരവധി പ്രശംസ പിടിച്ച് പറ്റിയ ചിത്രം ഇന്നും ആവർത്തന വിരസത കൂടാതെ കണ്ടിരിക്കാൻ പറ്റുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഇന്നും ചിത്രം ടി വിയിൽ വരുമ്പോൾ ആകാംഷയോടെ കണ്ടിരിക്കുന്നവർ ആണ് പൂരിഭാഗം സിനിമ പ്രേമികളും. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫയൽ എന്ന ആരാധകരുടെ പേജിൽ ബിജു എളമ്പാൽ എന്ന ആരാധകൻ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ചിത്രം സിനിമയിലെ ശ്രീനിവാസൻ്റെ കഥാപാത്രം ,കല്യാണിയുടെ ആരാണ് ? നമുക്കെല്ലാം അറിയാം ഉത്തരം. അമ്മാവൻ്റെ മകൻ, അല്ലേ ? പക്ഷേ പടത്തിൻ്റെ ആരംഭത്തിൽ കല്യാണിയുടെ ഗ്രാമത്തെ പറ്റി നെടുമുടിയുടെ കഥാപാത്രം വർണിക്കുന്ന അവസരത്തിൽ കല്യാണി, ശ്രീനിവാസൻ്റെ കഥാപാത്രത്തെ എൻ്റെ അമ്മാവൻ എന്നല്ലേ വിശേഷിപ്പിക്കുന്നത് എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. കല്യാണിയുടെ അപ്പച്ചിയുടെ/അമ്മായിയുടെ(അച്ഛന്റെ അനിയത്തിയുടെ) മകൻ അല്ലെ? അതെ, പക്ഷേ ഞാൻ പറയുന്ന സന്ദർഭത്തിൽ കല്യാണി പറയുന്നത് എൻ്റെ അമ്മാവൻ ഭാസ്കര കൈമളും ഉണ്ട് എന്നല്ലേ? കൈമൾ എന്ന കാരക്ടർ നെടുമുടി ചെയ്തത് അല്ലെ, അതെ ,ഇത് ഭാസ്കരൻ നമ്പ്യാർ ,കൈമളല്ല ,”പിന്നെ എൻ്റെ അമ്മാവൻ മാപ്രത്ത് ഭാസ്കരൻ നമ്പ്യരും ഉണ്ട്” എന്നാണ് കല്യാണി പറയുന്നത് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

എങ്കില് പോലും ശ്രീനിവാസന്റെ കഥാപാത്രം രഞ്ജിനിയുടെ കഥാപാത്രത്തിന്റെ ആര് ആണെനുള്ള ചോദ്യത്തിന് ഇത് വരെ കൃത്യമായ മറുപടി ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഒരു പക്ഷെ ഈ പോസ്റ്റ് ശ്രദ്ധ നേടിയതോടെ ആണ് ഇങ്ങനെ ഒരു സംശയം ചിത്രത്തിൽ ഉണ്ടെന്നുള്ളത് പല പ്രേക്ഷകരും ചിന്തിക്കുന്നത് തന്നെ.

Leave a Comment