അഭിനയിക്കുന്ന കഥാപാത്രത്തിന്റ പേര് ബി ജി എം ആയി കിട്ടാൻ എളുപ്പം അല്ല

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി 2003 ൽ സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രം ആണ് ക്രോണിക് ബാച്ച്ലർ. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, ജനാർദ്ദനൻ, കെ പി എസ് സി ലളിത, ഭാവന, രംഭ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങളും വളരെ പെട്ടന്ന് ആരാധകരുടെ ഇടയിൽ തരംഗമായി മാറുകയും ചെയ്തു. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഇന്നും പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ്.

ചിത്രം പുറത്തിറങ്ങിയിട്ട് ഏകദേശം 20 വര്ഷം പൂർത്തിയാകാൻ പോകുകയാണ്. ഈ അവസരത്തിൽ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയലിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, അഭിനയിക്കുന്ന കഥാപാത്രത്തിന്റ പേര് ബി ജി എം ആയി കിട്ടാൻ എളുപ്പം അല്ല. പൊതുവെ നായകന് ആണ് ആ ഭാഗ്യം ലഭിക്കുക.

പക്ഷെ ക്രോണിക്ക് ബാചിലറിൽ “മാക്സി” എന്ന റോൾ ചെയ്ത ഈ നടിയെ കാണിക്കുമ്പോൾ ഉള്ള ബി ജി എം ഇവരുടെ സിനിമയിലെ പേരായ “മാക്സി ” എന്ന് തന്നെയാണ്. എന്താണ് യഥാർത്ഥത്തിൽ ഈ അഭിനേത്രിയുടെ പേര്? അറിയാവുന്നവർ പറയ്യു എന്നുമാണ് പോസ്റ്റ്. കൊച്ചിയിൽ തന്നെ ഉള്ള ഏതോ ഒരു ആർട്ടിസ്റ്റ് ആണ്. അന്ന് കാസ്റ്റിംഗ് ടീം കൊണ്ടുവന്ന ആർട്ടിസ്റ്റുകളിൽ നിന്ന് ഞാൻ സെലക്ട് ചെയ്തത് ഈ കുട്ടിയെ ആണ്. നന്നായി പെർഫോം ചെയ്യുകയും ചെയ്തു എന്നാണ് ഈ കലാകാരിയെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ സിദ്ധിഖ് പറഞ്ഞത്.

ഷെറിൻ ടോം എന്നാണ് പേര് പണ്ട് സി എം എസ് ൽ സി സി എൻ എ പഠിയ്ക്കാൻ പോയപ്പോൾ അവിടെത്തെ ഹെഡ്‌ ആയിരുന്നു പുള്ളിക്കാരി, പണ്ട് കോഴ്സ് പഠിക്കാൻ താൽപ്പര്യം ഉള്ള പിള്ളേർ ഉണ്ടെങ്കിൽ ഇൻഫോം ചെയ്യണേ എന്ന് പറഞ്ഞു വിളിക്കുമായിരുന്നു എന്നുമൊക്കെ ഉള്ള നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്.

Leave a Comment