എന്റെ സ്വകാര്യദൃശ്യങ്ങള്‍ എന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്..!

സജിന്‍ബാബു സംവിധാനം ചെയ്ത ബിരിയാണി രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും വലിയ നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ്. സിനിമയിലെ പ്രധാന കഥാപാത്രമായി എത്തിയ കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിന് മുന്‍പ് തിയേറ്റര്‍ റിലീസായും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. എന്നാല്‍ അവാര്‍ഡ് ചിത്രം എന്ന ലേബലില്‍ എത്തിയതുകൊണ്ട് തിയേറ്ററുകളില്‍ വലിയ തരംഗം ഉണ്ടാക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. പിന്നീട് കേവ് ഇന്ത്യ എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോം വഴി ബിരിയാണി റിലീസ് ചെയ്യുകയുണ്ടായി. അതിന് ശേഷം നിരവധി പേര്‍ ചിത്രം കാണുകയും അഭിപ്രായം പറയുകയും ചെയ്തു.

എന്നാല്‍ ഒറ്റിറ്റി ആയി എത്തിയതോടെ നിമിഷങ്ങള്‍ക്കകം ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ടെലഗ്രാമിലും ടോറന്റ് പോലെയുള്ള സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ അതിലെ കിടപ്പറദൃശ്യങ്ങള്‍ മാത്രം കട്ട് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ഉണ്ടായി. സംവിധായകന്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ആ രംഗങ്ങളില്‍ നടി കനി കുസൃതിയൊടൊപ്പം അഭിനയിച്ച തോന്നക്കല്‍ ജയചന്ദ്രനും ആ പ്രചാരണങ്ങള്‍ക്കെതിരെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തോന്നല്‍ക്കല്‍ ജയചന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അഭിമുഖത്തില്‍ തോന്നയ്ക്കല്‍ ജയചന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്,

വര്‍ഷങ്ങളായി അഭിനയ രംഗത്തുള്ള ഒരാള്‍ ആണ് ഞാന്‍. അഞ്ചോളം സിനിമകള്‍ ചെയ്തു. ഇഷ്ടം പോലെ കോമഡി പ്രോഗ്രാംസ് ചെയ്തു. ഇഷ്ടം പോലെ ഷോര്‍ട്ട് ഫിലിംസ് ചെയ്തു. സീരിയലുകള്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഒന്നും വിഷ്വലുകള്‍ ആരും എടുത്തു ഇതുപോലെ പ്രചരിപ്പിക്കുന്നില്ല. അത് നന്നായി എന്നും പറഞ്ഞു ഫേസ്ബുക്കില്‍ ഇടുന്നില്ല. പക്ഷെ ഇങ്ങനെ ഒരെണ്ണം വന്നപ്പോള്‍ അതിന്റെ ഒരു താല്പര്യം എനിക്ക് മനസിലാകുന്നില്ല. ഇന്നത്തെ കാലത്തു മൊബൈല്‍ കയ്യില്‍ ഉണ്ടെങ്കില്‍ ഇതുപോലുള്ള കാണാം. ഇതു മാത്രം തിരഞ്ഞു പിടിച്ചു വൈറല്‍ ആക്കുന്നത് എന്തിനെന്നു മനസിലാകുന്നില്ല. തോന്നലയ്ക്കല്‍ ജയചന്ദ്രന്‍ ചോദിക്കുന്നു.

അല്ലെങ്കില്‍ ചെയ്യട്ടെ ചെയ്യുന്ന സമയത്തു ഇതു ഇങ്ങനെ ഒരു സിനിമയിലെ രംഗം ആണെന്നും പറഞ്ഞു ചെയ്തു കൂടെ. ജീവിക്കുന്നത് ഒരു നാട്ടിന്‍ പുറത്താണ്. അവിടെ വളരെ സാധാരണക്കാരായ ആളുകള്‍ ആണ് ഉള്ളത്. അവര്‍ അവാര്‍ഡ് സിനിമ എന്നോ ഇന്റര്‍നാഷണല്‍ സിനിമയെന്നോ അറിയാന്‍ പാടില്ലാത്ത ആളുകള്‍ ആയിരിക്കും. അത്തരം ആള്‍ക്കാര്‍ക്കിടയില്‍ പോലും ഈ സിനിമയിലെ ഈ രംഗങ്ങള്‍ പ്രചരിപ്പിച്ചാല്‍ അവര്‍ കരുതുക അത് തോന്നക്കല്‍ ജയചന്ദ്രന്‍ എന്ന വ്യക്തിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ എന്ന നിലക്ക് മാത്രം ആയിരിക്കും – നടന്‍ കൂട്ടി ചേര്‍ത്തു. എന്നാല്‍ വീഡിയോയ്ക്ക് പലരും എതിര്‍ അഭിപ്രായങ്ങളാണ് കുറിച്ചത്. ഇത് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്തത് എന്നാണ് ചിലര്‍ പറയുന്നത്. അഭിനയിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അറിയില്ലായിരുന്നോ എന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ആ വ്യക്തിക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ടെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു.