ക്ലാസ്സ്‌മേറ്റ്സ് സിനിമയിൽ ഈ രംഗം നിങ്ങൾ ശ്രദ്ധിച്ചാരുന്നോ ?

സിനിമകളിലെ ബ്രില്ലിയൻസുകളും അബദ്ധങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ്. പുതിയ സിനിമകൾ എന്നോ പഴയ സിനിമാല എന്നോ യാതൊരു വിത്യാസവുമില്ലാതെ പലപ്പോഴും പ്രേക്ഷകർ വിട്ടുപോകുന്ന അല്ലെങ്കിൽ ശ്രദ്ധിക്കാത്ത ചില ചെറിയ ബ്രില്ലിയൻസുകൾ പോലും ഇപ്പോൾ പ്രേക്ഷകർ കണ്ടു പിടിക്കുന്നുണ്ട്. ഇപ്പോളിതാ അത്തരത്തിൽ ഒരു ട്രെന്റിന് പുതിയ ഒരു സിനിമ കൂടി വന്നു ചേർന്നിർക്കുകയാണ്. മലയാള സിനിമയിൽ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാമ്പസ് സിനിമ എന്ന് പേരുള്ള ക്ലാസ്സ്മേറ്സ് എന്ന സിനിമയിലെ ഒരു രംഗം ആണ് ഇപ്പോൾ ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്.

സംഭവം എന്തെന്നാൽ സിനിമാ കണ്ടവർക്ക് അറിയാം പൃഥ്വിരാജ് അവതരിപ്പിക്കുന്ന സുകു എന്ന കഥാപത്രയവും കാവ്യാ മാധവൻ അവതരിപ്പിക്കുന്ന താര എന്ന കഥാപത്രവാറും ആദ്യമൊക്കെ നല്ല ശത്രുതയിലാണ് ഇരിക്കുന്നത്. അതിനിടയിൽ പകരം വീട്ടുവാനായി സുകുവും സുഹൃത്തുക്കളും കോഓഡി താരയെ ഗേൾസ് ഹോസ്റ്റലിൽ നിന്ന് കടത്തുകയും താരയെ കട്ടിലിലൂടെ എടുത്ത് കോളേജിന്റെ നട് മുറ്റത്ത് കിടത്തുകയും ചെയ്യും

പിറ്റേ ദിവസം ഉറക്കം എഴുന്നേൽക്കുന്ന താരകാണുന്നത് തനിക്ക് ചുറ്റും കൂടിയിരിക്കുന്ന കോളേജ് വിദ്യാർത്ഥികളെയും അതുപോലെ തന്നെ വെള്ളം ഒഴിച്ച് എഴുനെല്പിച്ച തന്റെ ടീച്ചറിനെയും ആണ്. എന്നാൽ സംഭവം അതൊന്നുമല്ല. കോളേജിൽ മുട്ടാത്ത കിടന്നുറങ്ങുന്ന താരയെ എഴുനെല്പിക്കുവാൻ വേണ്ടി ടീച്ചർ വെള്ളം കൊണ്ട് വരുന്നത് കോണിക്കൽ ഫ്ലാസ്ക് എന്ന ഉപകരണത്തിലാണ് അത് കെമിസ്ട്രി ടീച്ചർ ആയതുകൊണ്ടാണോ കോണിക്കൽ ഫ്ലാസ്ക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. അങ്ങനെ എങ്കിൽ കോളേജിൽ കിടന്നുറങ്ങിയ കുട്ടിയെ എഴുനേൽപ്പിക്കുവാൻ കോണിക്കൽ ഫ്ലാസ്ക്കിൽ വെള്ളം കൊണ്ട് വരുന്ന ആദ്യ ടീച്ചർ ആണ് ഈ ടീച്ചർ എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ അതിനേക്കാൾ കിടുവാൻ ടീച്ചർ താര എഴുനേറ്റു കഴിയുമ്പോൾ ചോദിക്കുന്ന ചോദ്യം. എന്താ കുട്ടി ഇതെന്ന്. ടീച്ചർ പറയുന്നത് കേട്ടാൽ താര രാത്രി കട്ടിൽ സ്വയം ചുമന്ന് വന്നു കിടന്നപോലെയാണ് എന്നാണ് തോന്നുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതോ ഇനി ഡിസ്റ്റിൽഡ് വാട്ടർ ആണോ എന്നും ചില ആരാധകർ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്. എന്നാൽ ഈ ഷൂട്ടിംഗ് നടന്നത് സി എം സ് കോളേജിൽ ആണെന്നും അവിടെയുള്ള കെമിസ്ട്രി ലാബിന്റെ മുന്നിൽ ആയിരുന്നു ഇ താരയെ കിടത്തിയത് എന്നും അതുകൊണ്ടു കോണികൾ ഫ്ലാസ്ക്കിൽ വെള്ളം അവിടെ പെട്ടെന്നു കിട്ടുമെന്ന്നാണ്.