ARTICLES

സ്വിമ്മിംഗ് സ്യൂട്ടില്‍ നിങ്ങള്‍ കംഫോര്‍ട്ടബിള്‍ ആണോ എന്നും ചോദ്യം.

സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ പുതിയ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താലോ ആരാധകരുമായി ചോദ്യോത്തരവുമായി എത്തിയാലോ ചിലര്‍ അവര്‍ക്ക് നേരെ വളരെ മോശം കമന്റുകളുമായി എത്തുന്നത് കാണാം. ശരീരഭാഗങ്ങളെ കുറിച്ചും മറ്റും വരുന്ന കമന്റുകളുടെ എണ്ണം ഇപ്പോള്‍ അനവധിയാണ്. പലരും ഫേക്ക് പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരം കമന്റുകളുമായി എത്തുന്നത്. പുറമേ മാന്യനാണ് എന്ന് ആള്‍ക്കാര്‍ കരുതും എങ്കിലും സോഷ്യല്‍ മീഡിയയില്‍ അവര്‍ അങ്ങനെ ആയിക്കൊള്ളണം എന്നില്ല. അടുത്ത സമയത്താണ് മലയാളത്തിലെ ഒരു പ്രമുഖ ടെലിവിഷന്‍ അവതാരിക പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയും അത്തരത്തില്‍ ഒരു കമന്റ് കണ്ടത്.

സാധാരണഗതിയില്‍ ഇങ്ങനെയുള്ള കമന്റുകള്‍ക്കൊന്നും ആരും പ്രതികരിക്കാറില്ല. പ്രതികരിച്ച് തുടങ്ങിയാല്‍ അതിന് മാത്രമേ സമയം കാണുള്ളൂ. അര്‍ഹിക്കുന്ന അവജ്ഞയോടെ ആ കമന്റുകളെല്ലാം തള്ളികളയാറാണ് പതിവ്. എന്നാല്‍ താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റുമായി എത്തിയ ആള്‍ക്ക് അവതാരിക കണക്കിന് മറുപടി കൊടുത്തു. ആ മറുപടി നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്തു. കമന്റ് ചെയ്തയാള്‍ മാപ്പ് പറയുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള പ്രവണതകള്‍ ഇപ്പോഴും തുടരുകയാണ്. നടി പാര്‍വ്വതി നായര്‍ക്ക് നേരെയും ചിലര്‍ ഇത്തരം കമന്റുകളുമായി എത്തി.

മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് പാര്‍വ്വതി നായര്‍. തല അജിത്ത് കുമാറിന്റെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രമായ എന്നൈ അറിന്താലിലൂടെയാണ് പാര്‍വ്വതി നായര്‍ തമിഴ് സിനിമാ ലോകത്തേക്ക് എത്തുന്നത്. അരുണ്‍ വിജയ് അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ ഭാര്യ എലിസബത്ത് ആയിട്ടാണ് പാര്‍വ്വതി എത്തിയത്. മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. കമല്‍ഹാസന്‍ നായകനായി എത്തിയ ഉത്തമവില്ലന്‍ എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ പിന്നീട് പാര്‍വ്വതി എത്തി. ആഗ്രി ബേബീസ് എന്ന മലയാള ചിത്രത്തീലൂടെയാണ് നടിയുടെ സിനിമയിലേക്കുള്ള വരവ്. ജെയിംസ് ആന്‍ഡ് ആലീസ്, നീരാളി തുടങ്ങിയ ചിത്രങ്ങളിലും പാര്‍വ്വതി പിന്നീട് അഭിനയിച്ചു.

സോഷ്യല്‍ മീഡിയയില്‍ നടത്തിയ ചോദ്യോത്തര വേളയിലാണ് ചിലര്‍ മോശം ചോദ്യങ്ങളുമായി എത്തിയത്. നിങ്ങളുടെ സൈസ് എത്രയാണ് എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടത്. എന്നാല്‍ പാര്‍വ്വതി നായര്‍ ആ ചോദ്യത്തിന് മറുപടിയുമായി എത്തി. ചെരുപ്പിന്റെ സൈസ് ആണെങ്കില്‍ മുപ്പത്തിയേഴ് ആണെന്നും ഡ്രസ്സ് ആണ് ഉദ്ദേശിച്ചതെങ്കില്‍ സ്‌മോള്‍ ആണെന്നുമായിരുന്നു മറുപടി. സ്വിമ്മിംഗ് സ്യൂട്ടില്‍ കംഫോര്‍ട്ടബിള്‍ ആണോ എന്നായിരുന്നു മറ്റൊരു ചോദ്യം. നീന്തുമ്പോള്‍ നിങ്ങള്‍ പിന്നെ വേറെ ഏത് വേഷമാണ് ധരിക്കുക എന്നായിരുന്നു പാര്‍വ്വതി നായര്‍ മറുപടി പറഞ്ഞത്. പേരിനൊപ്പം എന്തിനാണ് നായര്‍ എന്ന് കൊണ്ട് നടക്കുന്നതെന്ന് ഒരു ചോദ്യം വന്നു. എന്റെ പേര് പാര്‍വ്വതി നായര്‍ എന്നാണ്. പക്ഷെ ഞാന്‍ ജാതിക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ല എന്നും താരം പറഞ്ഞു.

Trending

To Top
error: Content is protected !!