വധുവിനെ അതി മനോഹാരിയായി അണിയിച്ചൊരുക്കിയ വീഡിയോയുമായി വികാസ്

വളരെ പ്രശസ്തനായ സെലിബ്രിറ്റി മെക്കപ്പ് ആർട്ടിസ്റ്റ് ആണ് വികാസ്. സിനിമ താരങ്ങളെയും മറ്റും സിനിമയിലും അവരുടെ വിവാഹ ദിവസങ്ങളിലും അണിയിച്ചൊരുക്കാൻ അവസരം ലഭിക്കുന്ന താരം അവയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്ക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വികാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വിവാഹ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിഷ്ണുമായ എന്ന പെൺകുട്ടിയുടെ വിവാഹ ദിവസത്തെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സർവ്വാഭരണ വിഭൂഷിതയായ പെൺകുട്ടിയെ വളരെ മനോഹരമായാണ് വികാസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ വിഡിയോയിൽ ശ്രദ്ധ നേടിയിരിക്കുന്നത് പെൺകുട്ടിയുടെ ആഭരണങ്ങൾ ആണ്. നിരവധി ആഭരണങ്ങൾ ആണ് പെൺകുട്ടി ധരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഇതിനെതിരെ വിമർശനങ്ങളും വന്നിരിക്കുകയാണ്.

വാവ സുരേഷിനെ നേരത്തെ ബുക്ക് ചെയ്തേ എന്നാണ് ഒരു യുവതി ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന കമെന്റ്. എന്നാൽ ഇവർക്ക് എതിരെ നിരവധി കമെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് അസുയേടെ പ്രശ്നമാ വേറെ ഒന്നും ഇല്ല, ഡിപി യിൽ ഉള്ള രണ്ടു പേര് പോകുമ്പോൾ കൂടെ വാവ സുരേഷിനെ കൂടെ വിട്ടോ തള്ളേ, എന്റെ പൊന്നു ചേച്ചി ഈ sentence ഒരു മകളുടെ അമ്മയായ എനിക്കു ഒരുപാട് വേദനിച്ചു എന്റെ മകൾ അവളുടെ കല്യണദിവസം ഒരു രാജകുമാരി യെ പോലെ ഒരുങ്ങണം എന്ന് ആഗ്രഹിക്കുന്ന ഒരു അമ്മയാണ് ഞാൻ. ചേച്ചിയും പെൺകുട്ടികളുടെ അമ്മയല്ലേ. നമ്മുടെ കുട്ടികളെ പോലെ തന്നെ യല്ലേ മറ്റൊരു പെൺകുട്ടിയും. മേലിൽ ഇത്തരം കമന്റ്‌ നിങ്ങൾ ഒരു മാര്യേജ് വീഡിയോ ക്കും പോസ്റ്റു ചെയ്യരുത്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ വിമർശനത്തിന് എതിരെ വരുന്നത്.

ചേട്ടനെ സമ്മതിച്ചിരിക്കുന്നു ആ ആഭരണങ്ങൾ സെറ്റ് ചെയ്തിരിക്കുന്നതിനു. വളരെ യോജിക്കുന്ന രീതിയിൽ അത്രേ ആഭരണങ്ങൾ സെറ്റ് ചെയ്യാൻ ബുദ്ധിമുട്ട് തന്നേ, വാവ സുരേഷ് എന്ന വളരെ ബഹുമാന്യനും സഹജീവികളെ വളരെ സഹായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ എന്തിനാ ഇതിൽ എടുത്തിട്ടേ.. ആ ബ്രൈഡ് എത്ര സുന്ദരി യായി അണിഞ്ഞു ഒരുങ്ങി മാന്യ മായ വിവാഹ വേഷത്തിൽ ആണ് വന്നേക്കുന്നത്. പിന്നെ അവരുടെ ആഭരണങ്ങൾ കണ്ടിട്ട് ആണെങ്കിൽ അത്‌ ആ കുട്ടിയുടെ പേരെന്റ്സ് ന്റെ കരുതലും അവരുടെ ഇഷ്ടവും സൗകര്യം ഒക്കെ അല്ലെ.. മറ്റുള്ളവർക് എന്താ കാര്യം.. പിന്നെ വികാസ് എന്ന വ്യക്തി യുടെ കരങ്ങളുടെ ദൈവീകത ആ കുട്ട്യേ അതി സുന്ദരി യാക്കി.. നിങ്ങൾ എന്റെ എൽഡർ ആയാലും യങർ ആയാലും. റെസ്‌പെക്ട് ചെയ്ത് ഞാൻ വിളിക്കുവാ. വികാസ് ഏട്ടാ പൊളിച്ചു. ഇനി ഇങ്ങനെ കോടിക്കണക്കിനുബ്രിഡ്‌സിനെ അണിയിച്ചൊരുക്കാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നാലും ഒന്ന് പറയാതെ വയ്യ. നമ്മുടെ മലയാളി ഇപ്പോഴും അസൂയ യുടെ കാര്യത്തിൽ നമ്പർ വൺ തുടങ്ങിയ കമെന്റുകളും ഈ പോസ്റ്റിന് വരുന്നുണ്ട്.