മഴവിൽ കൂടാരത്തിൽ കൂടി സിനിമയിൽ എത്തിയ ക്രൈസ്റ്റ് കോളേജ് ഓർമ്മ ഇല്ലേ

മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന സിനിമാ പ്രേമികളുടെ ഗ്രൂപ്പിൽ ക്രൈസ് കോളേജിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വിമൽ ബേബി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഈ ക്രൈസ്റ്റ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1995 ൽ റഹ്മാൻ നായകനായി പുറത്തിറങ്ങിയ മഴവിൽക്കൂടാരമാണ് ആദ്യമായി ക്രൈസ്റ്റ് കോളേജിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ പരാജയം കാരണം ക്രൈസ്റ്റ് കോളേജ് സിനിമാക്കാരുടെ നിർഭാഗ്യ ലൊക്കേഷൻ ആയി മാറി.

പിന്നീട് 1999 ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ, ശാലിനി ചിത്രം നിറത്തിലൂടെ ക്രൈസ്റ്റ് കോളേജ് സിനിമാക്കാരുടെ പ്രിയപ്പെട്ട ഭാഗ്യ ലൊക്കേഷൻ ആയി മാറി. നിറം സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനം ഷൂട്ട് ചെയ്തത് ക്രൈസ്റ്റ് കോളേജിൽ അല്ല അത് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സെൻ്റ് ജോസഫ് കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ആണ്. നിറത്തിന് ശേഷം ഒരുപാട് സിനിമകൾ ക്രൈസ്റ്റ് കോളേജിൽ വെച്ച് ചിത്രീകരിക്കപ്പെട്ടു.

അമ്മ നിർമ്മിച്ച് മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സംവിധാനം ചെയ്ത ചിത്രം 20 20 സിനിമയുടെ കോർട്ട് സീനുകൾ ചിത്രീകരിച്ചത് ഇവിടെയാണ്. പോക്കിരി രാജ, ജൂലൈ 4, ഡി കമ്പനി, ദോസ്ത്, പുതിയ മുഖം തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ ചിത്രീകരിച്ച കോളേജ് കൂടിയാണ് ക്രൈസ്റ്റ് കോളേജ്. പിൻ കുറിപ്പ്. ഏത് ആംഗിളിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്താലും ക്രൈസ്റ്റ് കോളേജിൻ്റെ സ്ക്രീൻ പ്രെസൻസ് അപാരമാണ്. അത്രക്കും ഉണ്ട് ഇവൻ്റെ ലുക്ക് എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുമായി എത്തിയത്.

80കളിൽ ഇടവേള എന്നാ സിനിമയും അവിടെ ആയൊരുന്നു ഷൂട്ട് ചെയ്തത്, എന്ത് രസം ആണ് ഈ കോളേജ് ഇടയ്ക്കു പോയി വെറുതെ ഇരിക്കാറുണ്ട് കൂട്ടുകാരന്റെ കൂടെ ഭയങ്കര വൈബ് ആണ്, ഇവിടെ ഷൂട്ട് ചെയ്ത പടങ്ങളുടെ ലിസ്റ്റ് അറിയോ? നിറം, മഴവിൽകൂടാരം, ജൂലൈ 4, പുതിയ മുഖം, 20-20, ബോയ്ഫ്രണ്ട്, ജോർജേട്ടൻസ് പൂരം, കാര്യസ്ഥൻ, പോക്കിരി രാജ, അപൂർവ്വരാഗം, മഴത്തുള്ളികിലുക്കം, ഇൻസ്‌പെക്ടർ ഗരുഡ, ലോക്പാൽ, ദോസ്ത്, മായാമോഹിനി, റിങ്ങ് മാസ്റ്റർ, കാഞ്ചനം.

ലൗ & ലൗ ഒൺലി (ദൂരം),  ഫോർ ഫ്രണ്ട്‌സ്, കസ്തുരിമാൻ, യെസ് യുവർ ഓണർ, ഇടവേള, D കമ്പനി, നാട്ടു രാജാവ്, യൂത്ത് ഫെസ്റ്റിവൽ, നിറം (തമിഴ്), കരിമ്പൂച്ച, ഒന്നാം ലോക മഹായുദ്ധം, മഴത്തോട് മഴ കാലം, വാടാമല്ലി, അമൃതം, ചുവപ്പ് താളം, ലാസ്റ്റ് ബെഞ്ച് തുടങ്ങിയ ചിത്രങ്ങളും ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത്.

 

Leave a Comment