ഇന്ത്യൻ സിനിമകളിൽ മാത്രമാണ് ഇങ്ങനെ ഐറ്റം ഡാൻസ് വെക്കുന്നത്

നമ്മുടെ ഇന്ത്യൻ സിനിമകളിൽ പൊതുവെ കാണുന്ന ഒരു കാര്യം ആണ് ഐറ്റം ഡാൻസുകൾ. പണ്ട് മുതൽ തന്നെ സിനിമകളിൽ ഇത്തരത്തിൽ ഐറ്റം ഡാൻസുകൾ ഉൾപ്പെടുത്താറുണ്ട്. അതിനു വേണ്ടി സിനിമയുടെ ഭാഗം അല്ലാത്ത മറ്റൊരു നടിയെ പുറത്ത്നിന്ന് കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. ഈ ഗാനത്തിൽ മാത്രമേ ആ നടി അഭിനയിക്കുകയും ചെയ്യുകയുള്ളൂ എന്നതാണ് ശ്രദ്ധേയം.

ഇപ്പോഴിതാ ഐറ്റം ഡാൻസിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഹിരൺ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പൊതുവെ ഐറ്റം ഡാൻസ് എന്നു പറയുന്നത് തന്നെ ഇന്ത്യൻ സിനിമകളിൽ സ്ത്രീകളുടെ കുത്തക ആണ്പു രുഷന്മാരുടെത് നന്നേ കുറവ് എന്നു തന്നെ പറയാം.

സ്ത്രീ സൗന്ദര്യം വിളിച്ചറിയിക്കുന്ന രീതിയിൽ മസാല നല്ലവണ്ണം ചേർത്താണ് ഇത്തരം ഐറ്റം ഡാൻസ് സിനിമകളിൽ ചേർക്കുന്നത് തന്നെ. കമൽ ഹാസന്റെ വേട്ടയാട് വിളയാടിൽ സാക്ഷാൽ മുബൈദ് ഖാൻ ന്റെ തന്നെ ഒരു ഐറ്റം നമ്പർ ഉണ്ട്. കൂട്ടിന് പത്തിരുപത് പെണ്ണുങ്ങളും. പക്ഷെ ഈ ഗാനത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു പയ്യൻ സത്യത്തിൽ ആ ഗാനം ഹൈജാക് ചെയ്ത പോലെ തോന്നി. മറ്റൊരാളെയും എനിക് ശ്രദ്ധിക്കാൻ പോലും തോന്നിയില്ല.

ആശാൻ പാട്ടിൽ അത്രക്ക് ഫോമിൽ ആയിരുന്നു. അവസാനം ഇന്റർനെറ്റിൽ പേരൊക്കെ അറിയാൻ ഒന്നു തപ്പിനോക്കി. സണ്ണി സിംഗ്. പുള്ളി ഈ ഗാനത്തിൽ പൊളിച്ചടുക്കി എന്നു തന്നെ പറയാം. കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരെയും വെറും കാഴ്ച്ചക്കാരക്കി മാറ്റിയ പോലെ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസിറ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

അല്ലെങ്കിലും ആണ് ആടി തുടങ്ങിയാൽ പെണ്ണ് സൈഡ് ആകും. മണിച്ചിത്രതാഴിലെ ഒരു മുറേ പാട്ടിൽ ആ മെയിൽ ഡാൻസർ ശോഭനയോടൊപ്പം ഡാൻസ് ചെയ്യുന്ന പോർഷൻ ഒന്ന് ശ്രദ്ധിച്ചാൽ മതി.നമ്മുടെ എല്ലാം കണ്ണുകൾ അയാളുടെ മേലെ ആയിരിക്കും എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.

Leave a Comment