സിനി ഫയൽ എന്ന ആരാധകരുടെ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. “കടും തുടിയെവിടെ തുടികൊട്ടിന് താളമിന്നെവിടെ ” ഡിസംബർ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തു നല്ല അടിപൊളി ഡാൻസ് ചെയ്ത ഇദ്ദേഹം ആരാണെന്ന് അറിയാമോ? പ്രജയിലെ ചന്ദനമണി സന്ധ്യകളുടെ എന്ന ഗാനരംഗത്തു ബാക്ക് ഗ്രൗണ്ട് ഡാൻസർ ആയി ഇദ്ദഹത്തെ കണ്ടിട്ടുണ്ട്.. നല്ല ഗ്രേസ് ഫുൾ സ്റ്റെപ് ആയിരുന്നു ഡിസംബറിൽ എന്നുമാണ് പോസ്റ്റ്. യുവാവിന്റെ ഈ പോസ്റ്റ് പ്രേക്ഷക ശ്രദ്ധ നേടിയതോടെ ഈ താരം ആരായിരുന്നു എന്നുള്ള സംശയം പ്രേഷകരിലും ഉണ്ടാകാൻ തുടങ്ങി. നിരവധി പേരാണ് ഈ താരത്തിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയത്.
മക്ബുൽ സൽമാൻ-മൈഥിലി അഭിനയിച്ച മാറ്റിനി എന്ന പടത്തിൽ അയലത്തെ വീട്ടിലെ എന്ന സോങ്ങിൽ പുള്ളി ഉണ്ട്. എന്തോ മുഖ പരിജയം ഉള്ളോണ്ട് ആവണം പുള്ളിയെ നന്നായി എടുത്തു കാണിക്കുന്ന പോലെ തോന്നി ആ പാട്ടിൽ, ഡാൻസ് മാസ്റ്റർ ശ്രീധർ, പഴയ നടി നളിനിയുടെ സഹോദരൻ, തെന്നിന്ത്യയിലെ പ്രശസ്ത ഡാൻസ് മാസ്റ്ററായ ശ്രീധറാണ് ഇത്..പുള്ളി ഒരുപാട് സിനിമകൾക്ക് ഡാൻസ് കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്..2015ൽ പുള്ളി നായകനായി ‘പോക്കിരി മന്നൻ’ എന്നൊരു തമിഴ് സിനിമയും വന്നിരുന്നു..90’s Last വന്ന ഒരുപാട് മലയാളം പാട്ടുകളിൽ പുള്ളിയെ കാണാം ..സത്യം ശിവം സുന്ദരത്തിലെ ‘അവ്വാ അവ്വാ’ പാട്ടിലൊക്കെ കുഞ്ചാക്കോ ബോബനൊപ്പം ഡാൻസ് രംഗങ്ങളിൽ ശ്രീധർ മാസ്റ്റർ നിറഞ്ഞു നിൽക്കുന്നതായി കാണാം.
ഉസ്താദിലെ പാട്ടിൽ തെളിഞ്ഞു കാണാം..കൂടെ വേറെ പുലികളും, പട്ടാഭിഷേകം അങ്ങനെ സിനിമകൾ ഒരുപാടുണ്ട്, സൗത്ത് ഇൻഡസ്ട്രിയൽ ഉള്ള മികച്ച കൊറിയോ ചെയ്യുന്നവരിൽ ഒരാൾ ആയ ശ്രീധർ മാസ്റ്റർ, വർക്സ് വെച്ച് നോക്കുമ്പോൾ പുള്ളി ആണ് ബെറ്റർ എന്നാണ് എന്റെ പേർസണൽ അഭിപ്രായം… കൂടാതെ മറ്റുള്ളവരെ പോലെ വല്യ താരങ്ങളുടെ പടങ്ങൾ മാത്രം അല്ല ചെറിയ ചെറിയ സിനിമകൾക്കും പുള്ളി വർക്ക് ചെയ്തു കൊടുക്കുന്നുണ്ട്… ജാനി മാസ്റ്റർ ഒക്കെ കഴിഞ്ഞ സിനിമകളിലെ വർക്സ് കണ്ട് കിളി പോയവർ അല്ലേ നമ്മൾ അത് വച്ചു നോക്കുമ്പോൾ എത്രയോ ഭേദം, ഇദ്ദേഹം ഇപ്പോൾ ഒരു വലിയ ഡാൻസ് മാസ്റ്റർ ആണ്….പണ്ട് ഒരുപാട് സിനിമകളിൽ പിന്നിൽ കാണാമായിരുന്നു…..10 entrathakulla ഇൽ വിക്രം കൂടെ ഒക്കെ വരുന്നുണ്ട് ഡാൻസ് മാസ്റ്റർ ആയി തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.