ഡാൻസ് വീഡിയോ പങ്കുവെച്ച് മാളവിക, തൊട്ട് പിന്നാലെ ഞരമ്പുരോഗികളും. അവർക്കെല്ലാം കിട്ടിയ മറുപടി കണ്ടോ ?

സിനിമ താരങ്ങൾക്ക് നേരെ സോഷ്യൽ മീഡിയയിൽ കണ്ടു വരാറുള്ള സദാചാര ആക്രമണങ്ങൾ ഒക്കെ തന്നെ ഒരുപാട് തവണ സോഷ്യൽ മീഡിയയിലും വാർത്ത മാധ്യമങ്ങളിലും ചർച്ചയായി മാറിയിട്ടുണ്ട്. സിനിമ താരങ്ങൾ ഇഷ്ടപെട്ട ഒരു വസ്ത്രം ധരിച്ചാലോ അല്ലെങ്കിൽ ഒരു ഫോട്ടോഷൂട് നടത്തുമ്പോഴുമൊക്കെ ഇത്തരത്തിൽ നിരവധി സദചാരകമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിയ്ക്കാറുള്ളത്. മിക്ക താരങ്ങളും ഇത്തരത്തിലുള്ള കമന്റുകളെ മൈൻഡ് ചെയ്യാറില്ല എങ്കിലും ചിലപ്പോഴൊക്കെ ചില ആധാരങ്ങൾ ഇതിനെതിരെ പ്രതികരിക്കാറുമുണ്ട്.


അതിരു കവിഞ്ഞിട്ടുള്ള കമന്റുകൾക്കും സദാചാരങ്ങൾക്കും സിനിമ താരങ്ങൾ, കമന്റിട്ട ആ ഞരമ്പൻമാർക്ക് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുമുണ്ട്. ഇത്തരത്തിലുള്ള ആൾക്കാർക്ക് തക്കതായ മറുപടികൾ തന്നെ ലഭിക്കണമെന്ന അഭിപ്രയം തന്നെയാണ് നല്ലവരായ എല്ലാ നാട്ടുകാർക്കും ആരാധകർക്കുമുള്ളതെന്ന് സംശയമില്ല. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ഇത്തരത്തിൽ ഒരു സംഭവം ചർച്ചയാവുകയാണ്. ഇത്തവണ ഫോട്ടോഷൂട്ടിങോ വസ്ത്രത്തിനോ ആയിരുന്നില്ല. മലയാളത്തിന്റെ സ്വന്തം യുവ നടി മാളവിക പങ്കുവെച്ച ഒരു ഡാൻസ് റീലിലാണ് ചിലർ മോശം കമന്റുകളുമായി എത്തിയത്.


വളരെ മനോഹരമായി ചുവടുകൾ വെച്ചുകൊണ്ട് നൃത്തം വെക്കുന്ന ഒരു റീല് വീഡിയോ മാളവിക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയുണ്ടായി. നിമിഷങ്ങൾക്കുളിൽ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും സംഭവം സോഷ്യൽ മീഡിയ ഹിറ്റ് ആയി മാറുകയും ചെയ്തു. എന്നാൽ താരത്തിന്റെ വേഷത്തെ ചൊല്ലി ചില ഞരമ്പരോഗികൾ ചില മോശം കമന്റുകൾ ഇടുവാൻ തുടങ്ങി. ഒരാളിട്ട കമന്റ് എന്തെന്നാൽ , വെണ്ണ തൊട്ട് പോകുന്ന ഒരുപിടി ആണെന്നും , വല്ലാത്തജാതി ഫിഗറാണെന്നും , കൂടെ മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി എന്നുമാണ് കമന്റ് ചെയ്തിരിക്കുന്നത് .


ഒരു സ്ത്രീയെ ഒരു വസ്തുവായി മാത്രം കണ്ടു കൊണ്ട് ഇത്തരത്തിൽ കമന്റിടുന്നതും വളരെ അധികം മോശമായ കാര്യമാണ് എന്നാണ് മിക്ക ആരാധകരും അഭിപ്രായപ്പെടുന്നത്. എന്നാൽ മാളവിക ഇത്തരം നെഗറ്റീവുകൾക്കൊന്നും തല കൊടുക്കാത്ത ആളാണ്. അതുകൊണ്ടു തന്നെ താരം ഇത്തരം കമന്റുകൾക്ക് മറുപടി നൽകാറില്ല. പക്ഷെ എന്തൊക്കെ പറഞ്ഞാലും മാളവികയുടെ ഡാൻസ് വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്.

Leave a Comment