പടത്തിൽ എന്തോ വലിയ സംഭവം പോലെ ആണ് ഈ രംഗങ്ങൾ ഒക്കെ കാണിച്ചത്

പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശന്റെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു ഈ വര്ഷം പുറത്തിറങ്ങിയ ചിത്രം ആണ് ഹൃദയം. നിരവധി താരങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരന്നത്. ദർശന രാജേന്ദ്രൻ, അശ്വത്ത് ലാൽ, വിജയരാഘവൻ, ജോണി ആന്റണി, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിന്റെ ഭാഗം ആയത്. വലിയ രീതിയിൽ തന്നെ ഈ ചിത്രം പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. എട്ടോളം ഗാനങ്ങൾ ഉൾപ്പെടുത്തി ആണ് ചിത്രം ഒരുക്കിയത്.

യുവാക്കളുടെ ഇടയിൽ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. പ്രണവും കല്യാണിയും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ വിജയത്തിന് പ്രധാന പങ്കു വഹിച്ചു എന്ന് പറയാം. മൂന്നു മണിക്കൂർ ദൈർഖ്യം ഉള്ള ചിത്രം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥപറഞ്ഞു കൊണ്ടാണ് പൂർത്തിയാക്കുന്നത്. ഇപ്പോൾ സിനിമയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദർശന മുടി അഴിച്ചിട്ടപ്പോഴും പൊട്ട് തൊട്ടപ്പോഴും ഒരു ഫീലും തോന്നാത്തവർ ഉണ്ടോ. എനിക്ക് ഹൃദയം കണ്ടപ്പോൾ ഈ രംഗങ്ങളോട് ഒരു ഫീലും തോന്നിയില്ല. പക്ഷെ പടത്തിൽ എന്തോ വല്യ സംഭവം പോലെയാണ് ഇതൊക്കെ കാണിച്ചത്. “ഓളാ തട്ടം ഇട്ടാലെന്റെ സാറേ, ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല ” എന്ന് തട്ടത്തിൻ മറയത്തിൽ പറയുമ്പോഴും എനിക്ക് ഫീൽ തോന്നിയില്ല.

ഈ രണ്ട് കാസ്റ്റിംഗ് കുറച്ചൂടെ നന്നാക്കി ചെയ്യാമായിരുന്നു വിനീത് ശ്രീനിവാസന്. പശുവും ചത്തു മോരിന്റെ പുളിയും പോയി, ഇപ്പോളാണോ കാലിത്തീറ്റയുമായി വരുന്നതെന്ന് ചോദിക്കണ്ട, ഒരു അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ എന്നുമാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ദർശനയെയും കല്യാണിയെയും കമ്പാരിസൺ ചെയ്യുമ്പോൾ എല്ലാം കൊണ്ടും കല്യാണി ആയിരുന്നു സൂപ്പർ. ദർശന പോയത് നന്നായി എന്നേ കാണുന്ന ശരാശരി ആൾക്ക് തോന്നുള്ളു. കല്യാണിക്ക് കട്ടക്ക് നിൽക്കുന്ന ഒരാളായിരുന്നു മറുപക്ഷത് എങ്കിൽ പൊളിച്ചേനെ എന്നാണ് ഈ പോസ്റ്റിനു വന്നിരിക്കുന്ന ഒരു കമെന്റ്.

ദർശനയോടുള്ള സ്നേഹം അരുണിൻ്റെ മാത്രം സൗന്ദര്യസങ്കല്പത്തിൽനിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. ഈ സ്നേഹം എന്നുപറയുന്നതും വ്യക്തിപരമാണ്. പൊതുവെയുള്ള സൗന്ദര്യസങ്കല്പങ്ങളുമായി അതിനെ കൂട്ടികുഴയ്ക്കരുത്, തട്ടത്തിന്മറയത്തിൽ കുറച്ചു കൂടി നീതി പുലർത്തി എന്ന് തോന്നുന്നു .കാരണം അത് നിവിന്റെ കാരക്ടർ നു മാത്രം തോന്നിയ കാര്യമാണ് അവന്റെ പെണ്ണിനെ കാണുമ്പൊൾ .സ്വാഭാവികം പക്ഷെ ഹൃദയത്തിൽ മുന്നേ ഒരു മുൻ ധാരണ ഡയറക്ടർ ഉണ്ടാക്കി വെയ്ക്കുന്നു കേരളത്തിലെ ആൺകുട്ടികൾക്ക് പൊട്ടും മുടി അഴിച്ചിടുന്നതിലുമാണ് ക്രെസ് എന്ന്. അതെന്തൊ ശെരിയായി തോന്നിയില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment