സേതു മാധവന് പൂർണത നൽകിയത് കിരീടമല്ല ചെങ്കോൽ ആയിരുന്നു

മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരുപാട് സിനിമകൾ മലയാളത്തി ഇറങ്ങിയിട്ടുണ്ട്. അവയിൽ പൂരിഭാഗം സിനിമകളും സൂപ്പർ ഹിറ്റുകൾ ആയിരുന്നു. ഇത്തരത്തിൽ ഇറങ്ങിയ ചിത്രം ആയിരുന്നു ദശരഥം. എന്നാൽ ദശരഥത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതിനോട് പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സിനി ഫയൽ എന്ന ഗ്രൂപ്പിൽ അജിത്ത് മേനോൻ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ, ദശരഥം പോലെ ഒരു ക്ലാസിക്ക് സിനിമയ്ക്ക് രണ്ടാം ഭാഗം വേണ്ട ശരിയാവില്ല എന്ന് പറയുന്നവർ ഓർക്കുക. അതിലും വലിയ ക്ലാസിക്ക് ആയിരുന്നു കിരീടം. അതിന് രണ്ടാം ഭാഗം വന്നപ്പോൾ ലഭിച്ചത് മറ്റൊരു ക്ലാസിക്ക് സിനിമ , സേതു മാധവന് പൂർണത നൽകിയത് കിരീടമല്ല ചെങ്കോൽ ആയിരുന്നു. അന്ന് കിരീടം പോലൊരു ക്ലാസിക്കിന് രണ്ടാം ഭാഗം വേണ്ട എന്ന് ചിന്തിച്ചു ഇരുന്നാൽ ചെങ്കോൽ നമ്മക്ക് നഷ്ടമായെന്നെ. മേൽ പറഞ്ഞ സിനിമകൾ എല്ലാം എടുത്തത് സിബി തന്നെ എന്നുമാണ് പോസ്റ്റ്.

നിരവധി പേരാണ് പോസ്റ്റിനു കമെന്റുമായി എത്തിയിരിക്കുന്നത്. ചെങ്കോലിൽ എത്ര നല്ലവനായാലും ഒരു കൊ ല പാതകിയും കുടുംബവും ജീവിക്കാൻ സമൂഹത്തിൽ എന്തെല്ലാം നേരിടേണ്ടിവരും എന്നൊരു കഥ ഉണ്ടായിരുന്നു ഇവിടെ കുട്ടിയെ തിരിച്ചു കൊടുത്തു ഇനി ആ കുട്ടി നേരിടേണ്ടി വരുന്നത് കാണിക്കാം അത് പദമുദ്രയോ രാജമാണിക്യമോ ആവാതെ മറ്റൊരു തലത്തിൽ പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവാം ദശരഥം എന്നും ഓർക്കാനുള്ള നല്ലൊരു കാവ്യമാണ്.

അഭിനയ പ്രാധാന്യമുള്ള സിനിമകൾ ഇടക്ക് ചെയ്യണം. അല്ലാതെ തീയറ്ററിൽ വിജയിക്കില്ല എന്നും പറഞ്ഞോണ്ട് അത്തരം സിനിമകൾ മാറ്റിവെച്ചാൽ ഇപ്പോഴത്തെ ഇതിഹാസ താരങ്ങൾ അഭിനയിച്ച അഭിനയ പ്രാധാന്യമുള്ള സിനിമകൾ ഒരു കാലഘട്ടത്തിന് ശേഷം ഒരെണ്ണം പോലും കാണിക്കാൻ പറ്റാത്ത അവസ്ഥ വരും. പണം എന്നതിൽ മാത്രം ശ്രദ്ധ പോകരുത് ഒരു നടന്മാർക്കും എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം, കിരീടം ക്ലാസ്സിക് ആണ്. ചെങ്കോൽ ലോഹിതദാസ് തന്നെ എഴുതിയത് ആണ് എങ്കിലും മകളെ കൂട്ടി കൊടുക്കുന്ന ഒരു റിട്ടയർഡ് പോലീസ് അച്ഛൻ ഒക്കെ ഒരുപാട് ഓവർ ആയി പോയിട്ടുണ്ട്. പരാജയം ആണ് ചെങ്കോൽ എന്നു മാത്രം അല്ല. അനാവശ്യം കൂടി ആണ്.

സത്യത്തിൽ ചെങ്കോൽ എന്ന സിനിമ തന്നെ ആവശ്യമില്ല. അപ്പോഴാണ്. സേതു സാഹചര്യതിന്റെ നിർഭാഗ്യം കൊണ്ട് ചെയ്തു പോയത് ആണ് ആ കൊലപാതകം. സ്വരക്ഷക്ക് വേണ്ടിയെന്ന് വേണമെങ്കിൽ പറയാം, അതിന് അയാൾക്ക്‌ നിയമം ശിക്ഷയും കൊടുത്തു. അതിന് ശേഷമുള്ള അയാളുടെ ജീവിതത്തിൽ ഇങ്ങനെയൊരു മരണം അയാൾ അർഹിക്കുന്നു എന്നത് എനിക്ക് തോന്നുന്നില്ല. വാൾ എടുത്തവൻ വാളാൽ, അതൊക്കെ ഒരു പഴഞ്ചൻ ചിന്തയുടെ ആശയം മാത്രം ആണ്, ചെങ്കോൽ ആവറേജ് വിജയം മാത്രമാണ്. സിനിമയും അത്ര നല്ലതല്ല.തിലകൻ്റെ കഥാപാത്രത്തെ മകളെ കൂട്ടികൊടുക്കുന്ന വ്യക്തിത്വമില്ലാത്തയാളാക്കി മാറ്റി ,ഓവറാക്കി നശിപ്പിച്ചു. തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.

Leave a Comment