സോഷ്യൽ മീഡിയയിൽ ഏറെ പ്രസിദ്ധി നേടിയ ഒരു അമ്മയും മകനും ആണ് കടൽ മച്ചാനും സന്ധ്യ അമ്മയും. തന്റെ അമ്മയുമൊത്തുള്ള വീഡിയോ പങ്കുവെക്കാൻ തുടങ്ങിയതോടെ ആണ് കടൽ മച്ചാൻ എന്ന യൂട്യൂബ് ചാനൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. പതുക്കെ പതുക്കെ കടൽ മച്ചാനും സന്ധ്യാമ്മയും പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. വളരെ പെട്ടന്ന് തന്നെ ഇവർക്ക് സോഷ്യൽ മീഡിയയിൽ ഫോള്ളോവെഴ്സിന്റെ എണ്ണം കൂടുകയും ചെയ്തു. ഇരുവരും ചേർന്ന് പങ്കുവെക്കുന്ന വീഡിയോകൾക്ക് എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണവും ലഭിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കടൽ മച്ചാൻ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മീൻ വൃത്തിയാക്കാതെ അത് പോലെ തന്നെ പാകം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇവർ പങ്കുവെച്ചത്. കൂടാതെ പാചകം ചെയ്ത മീൻ പകുതി ഭാഗം മാത്രം കഴിച്ചിട്ട് ബാക്കി കളയുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഇപ്പോൾ ഇവരുടെ ഈ വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ വിഗ്ഗ് ബോസ് താരം ആയ ദയ അശ്വതി. അശ്വതിയുടെ വാക്കുകൾ ഇങ്ങനെ, ഇന്നലെ കടൽ മച്ചാൻ എന്ന് പറയുന്ന പേജിൽ അവർ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു, മീനിന്റെ കുടലും അഴുക്കും ഒന്നും കളയാതെ അത് അങ്ങനെ തന്നെ പാകം ചെയ്യുന്നതിന്റെ. നിങ്ങളും ഇത് ചെയ്യണം, ഇത് നല്ല രുചി ആണ് എന്നും പറയുന്നു. അത് കണ്ടപ്പോൾ എനിക്ക് വൃത്തി ഇല്ല എന്ന് തോന്നി. അത് കൊണ്ട് തന്നെ ഇങ്ങനെ തെറ്റായ മെസ്സജ് കൊടുക്കരുത് എന്ന് ഞാൻ ആ വിഡിയോയിൽ കമെന്റ് ചെയ്തു. എന്നാൽ അതിനു നിരവധി പേരാണ് കമെന്റുകളുമായി വന്നത്. അവർ പാവങ്ങൾ ആണ്, ഇനി അവരുടെ നെഞ്ചത്തോട്ട് കുതിര കയറേണ്ട ദയ എന്നൊക്കെ. എല്ലാവരും അംബാനികൾ അല്ല എന്നും കാശ് ഇല്ലെങ്കിൽ കൂലി പണിക്ക് പോകണം എന്നുമാണ് ദയ വിഡിയോയിൽ പറഞ്ഞത്.
എന്നാൽ ദയയുടെ ഈ വീഡിയോയ്ക്ക് കടൽ മച്ചാൻ തന്നെ മറുപടിയുമായി വന്നു. ബിഗ്ബൊസ്സ് പോലുള്ള വലിയ പരിപാടിയില്‍ മിന്നും താരം ആയ ദയ അചു ചേച്ചി ,,ചേച്ചി നമ്മുടെ വീഡിയോ കാണാൻ സമയം ചിലവടുന്നതിൽ സന്തോഷം ഇ വീഡിയോ അങെക് വിഷമം വന്നതിൽ വിഷമിക്കുന്നു. അടുത്ത വീഡിയോ മികചത് ആക്കാൻ ശ്രമ്മിക്കം എന്നുമാണ്. അനിയാ അവർ പറഞ്ഞതിൽ തെറ്റ് ഒന്നും ഇല്ല ന്യായമായ കാര്യമാണ് അവർ പറഞ്ഞത് കണ്ടന്റ് വേണം എന്ന് കരുതി തെറ്റായ രീതിയിൽ ഉള്ള വീഡിയോ ഇടരുത്. ഇങ്ങനെ പറഞ്ഞു എന്ന് കൊണ്ട് ദേഷ്യം തോന്നേണ്ട just പറഞ്ഞു എന്ന് മാത്രം, മീനി൯െറ കാഷ്൦വു൦, വേസ്റ്റുമൊക്കെ അങ്ങനെ തന്നേ വച്ചാണോ പാകം ചെയ്തു കഴിക്കുന്നത്.. നിങ്ങളുടെ വീട്ടിൽ നിങ്ങളങ്ങനെ ചെയ്യില്ലെന്നു ഉറപ്പാണ്.. വീഡിയോയിക്കു വേണ്ടി എന്തു വൃത്തികേടു ൦ കാണിച്ച് ഫോളോവഏഴിസിനെ കൂട്ടുക അതാണ് ഉദ്ദേശം.. അതിനാണേൽ ഇങ്ങനെയുളളവപ്രാകൃതമായ പരിപാടികൾ ചെയ്യുകയല്ല വേണ്ടത്.. നല്ല വൃത്തിയായ രീതിയിൽ വീഡിയോ ചെയ്താലും ഫോളേവേഴ്സിനെ കൂട്ടാമല്ലോ.. അത് താങ്ങാനു൦ കുറേ തലയ്ക്ക് ഓളം പുടിച്ചവ൯മാര്.. ഇവ൯മാ൪ക്കൊക്കെ ഇങ്ങനെ വേസ്റ്റുമായിട്ട് മീ വച്ചു കൊടുത്താൽ കഴിക്കുമോ, എന്നിട്ടീ ഇവിടെ വന്നു വലിയ അഭിപ്രായ൦ പറയും..ആര് പറഞ്ഞുവെന്നല്ല നോക്കേണ്ടത്, എന്തു പറഞ്ഞുവെന്ന്.. അവര് പറഞ്ഞതിൽ ഒരു തെറ്റുമില്ല തുടങ്ങിയ കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.