ദീപു കരുണാകരൻ എന്ന സംവിധായകനെ ഓർമ്മയുണ്ടോ നിങ്ങൾക്ക് ?

ക്രേസി ഗോപാലൻ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ച താരമാണ് ദീപു കരുണാകരൻ. ദിലീപിനെ വെച്ച് ചെയ്ത ചിത്രം വലിയ ഹിറ്റ് ആയിരുന്നു. അതിനു ശേഷം ഒരുപിടി നല്ല സിനിമകൾ സംവിധാനം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ കുറച്ച് കാലങ്ങൾ ആയി താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫയൽ എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന യുവാവ് ആണ് ദീപുവിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ, ദീപു കരുണാകരൻ. വ്യത്യസ്ത ജോണറിൽ ഉള്ള ചിത്രങ്ങൾ ചെയ്ത സംവിധായകൻ. ടെലിവിഷനിൽ ഇപ്പഴും നല്ല വ്യൂവർഷിപ് ഉള്ള ക്രേസി ഗോപാലൻ ആണ് ദീപുവിന്റെ ആദ്യ ചിത്രം.

ജയറാം ഭാവന ഇവർ പ്രധാന വേഷത്തിൽ വന്ന, ഒരു ഹൊറർ മൂഡ് തരുന്ന ചിത്രം ‘വിന്റർ ‘ ഇന്നും കാണുമ്പോൾ ഫ്രഷ് ഫീൽ തരുന്ന ചിത്രമാണ്.. പ്രിത്വിരാജിനെ നായകനാക്കിയ കോമഡി ചിത്രം തേജബായ് ആൻഡ് ഫാമിലിക്കും ഇപ്പഴും ആരാധകർ ഉണ്ട്… മമ്മൂട്ടി നായകനായ ഫയർ മാൻ – ഒരു ഹിറ്റ്‌ ചിത്രം ആയിരുന്നു… കരിങ്കുന്നം 6 എന്ന സ്‌പോർട്സ് ഡ്രാമയിൽ മഞ്ജു വാര്യർ ആയിരുന്നു നായിക.. ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെ എഴുത്തും സ്വന്തമായി തന്നെയാണ്.. ഇനിയും നല്ല സിനിമകൾ ദീപു കരുണാകാരനിൽ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് കുറിപ്പ്. നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായ് എത്തിയിരിക്കുന്നത്. ഈ പറഞ്ഞ എല്ലാ പടവും ഇഷ്ടമാണ്. ഫയർമാൻ  ഒക്കെ ഫേവറിറ്റ് ആണ് എന്നാണ് വന്നിരിക്കുന്ന ഒരു കമെന്റ്.

മുൻകാല നായിക സുചിത്രയുടെ സഹോദരൻ… ഒടുവിൽ prithviraj നെ വെച്ച്‌ ഒരു മൂവി അനൗൺസ്‌ ചെയ്തിരുന്നു… റെയിൽവേ ഗാർഡ് വൃട്ടെൻ ബൈ ഉണ്ണി ആർ. പിന്നീട്‌ ഒരു വിവരം ഇല്ല, ഫയർമാൻ നന്നായി എടുത്തിട്ടുണ്ട്. ത്രില്ലർ സിനിമകൾ ചെയ്യാൻ പറ്റും, ഇങ്ങേരു സൂചിത്രയുടെ ബ്രദർ അല്ലേ.. Crazy ഗോപാലൻ ok ആയിരുന്നു. പൃഥ്വിയെ വച്ചെടുത്ത ഫിലിം ലോക ബോർ ആയിരുന്നു, സുരാജ് ഉള്ളത് കൊണ്ട് തേജാ ഭായ് ഒക്കെ ഇപ്പോഴും മടുപ്പ് ഇല്ലാതെ കണ്ടിരിക്കാൻ പറ്റുന്ന പടം തന്നെ അണ്, പ്രിയദർശൻ ന്റെ ശിഷ്യൻമാരിൽ… നല്ല സിനിമ കൾ എടുത്ത സംവിധായകൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വരുന്നത്.