ഓണത്തിന് സ്റ്റൈലിഷ് ലുക്കിൽ ഡെൽന ഡേവിസ്, തകർത്തു എന്ന് ആരാധകരും

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഡെൽന ഡേവിസ്. മലയാളത്തിലും തമിഴിലും എല്ലാം സജീവമായ താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. മോഡൽ ആയും അഭിനേത്രി ആയും ജോലി നോക്കുന്ന താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച അഭിപ്രായവും ആരാധകരിൽ നിന്നും ലഭിക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഡെൽന പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സെറ്റ് സാരി  ഉടുത്ത് നാടൻ വേഷത്തിൽ കാറിൽ വന്നിറങ്ങുന്ന തന്റെ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വെള്ളയിൽ ഗോൾഡൻ കസവുള്ള സാരി ഉടുത്ത് സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു കൊണ്ട് ആണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ബോൾഡ് ലുക്കിലുള്ള ഡെൽനയുടെ വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി ആളുകൾ എത്തിയപ്പോൾ ചിലർ ആകട്ടെ താരത്തിനെതിരെ മോശം കമെന്റുകളുമായാണ് എത്തിയിരിക്കുന്നത്. തേച്ചിട്ടു പോയ കാമുകന്റെ കല്യാണം കൂടാൻ പോകുന്ന പോലെ ഉണ്ട്, ഹോ കണ്ടിട്ട് കൊൾമയിർ കൊണ്ടു പോയി.

ഈ നെഗറ്റീവ് കമന്റ്സ് ഇട്ടവർക്ക് ആർക്കും അമ്മയും പെങ്ങളും ഇല്ലായിരിക്കും. അവർ മാന്യമായി വേഷം ധരിച്ചിട്ട് പോലും ആർക്കും സഹിക്കുന്നില്ലല്ലേ. ഞാൻ ഒരു ഫെമിനിസ്റ്റ് അല്ല, ഈ കുട്ടി എന്റെ ആരും അല്ല. എന്റെ അഭിപ്രായം ആണ് ഞാൻ രേഖ പെടുത്തിയത്, ഹാങ്ഓവർ കാരണം ഒരു90 രാവിലെ അടിക്കാൻ കലിപ്പിൽ ബാറിലോട്ട് കേറിപ്പോകുന്ന പോലെ, റൗഡികൾ നടക്കുന്നത് പോലെ.

ചേച്ചിയുടെ നോട്ടവും ഭാവവും ഒക്കെ കണ്ടിട്ട് ച്യാചി വേറെ മൂടിലാണെന്ന് തോന്നുന്നു, ഇതെല്ലാം മേക്കപ് ഊരിയാലുള്ള അവസ്ഥ, തുടങ്ങി നിരവധി മോശം രീതിയിൽ ഉള്ള കമെന്റുകളും താരത്തിന്റെ ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. തന്റെ സ്വന്തം പ്രൊഫൈലിൽ ഡെൽന തന്നെ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് വരെ ഒരു കമെന്റുകൾക്കും ഡെൽന മറുപടി ഒന്നും നൽകിയിട്ടില്ല.

Leave a Comment