രാജാവിന്റെ മകൻ മമ്മൂട്ടി ചെയ്യേണ്ടിയിരുന്ന ചിത്രം ആയിരുന്നു, എന്നാൽ സംഭവിച്ചത്

മോഹൻലാലിന്റെ കരിയറിനെ തന്നെ മാറ്റിമറിച്ച ചിത്രം ആയിരുന്നു രാജാവിന്റെ മകൻ. എന്നാൽ ഈ ചിത്രം ചെയ്യാൻ ഇതിന്റെ സംവിധായകൻ ആദ്യം സമീപിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ മമ്മൂട്ടി ചിത്രം ചെയ്യാൻ തയാറാകാതെ വന്നതോടെ ആണ് ആ വേഷം മോഹൻലാലിലേക്ക്  പോയത് എന്ന് പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, രാജാവിന്റെ മകൻ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ആ സമയത്ത് മമ്മൂട്ടിയും തമ്പിയും തമ്മിൽ നല്ല സൗഹൃദം ആയിരുന്നു. എന്നാൽ ആ സമയത്ത് ആയിരുന്നു തമ്പി സംവിധാനം ചെയ്ത ഒരു ചിത്രം പരാചയപെട്ടത്. മമ്മൂട്ടിയോട് തമ്പി രാജാവിന്റെ മകന്റെ കഥ പറഞ്ഞു. എന്നാൽ മമ്മൂട്ടിക്ക് കഥ ഇഷ്ട്ടപെട്ടെങ്കിലും പരാജയപ്പെട്ട ഒരു സംവിധായകന്റെ കൂടെ സിനിമ ചെയ്യുന്നതിനോട് താൽപ്പര്യം ഇല്ലായിരുന്നു. അവർ തമ്മിൽ സൗഹൃദം ഉണ്ടായിട്ട് പോലും മമ്മൂട്ടി എന്തൊക്കയോ പറഞ്ഞു ഒഴിഞ്ഞു.

ഞാനും തമ്പിയും മമ്മൂട്ടിയോട് കുറെ നിർബന്ധിച്ച് എങ്കിലും മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ തയാറായില്ല എന്ന് മാത്രമല്ല, ആ സമയത്ത് തമ്പിക്ക് വിഷമമാകുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. അങ്ങനെ ആണ് തമ്പി ആ കഥ മോഹൻലാലിനെ വെച്ച് ചെയ്യാം എന്ന് തീരുമാനിക്കുന്നത്. മമ്മൂട്ടിയുടെ അത്ര താരപദവി അന്ന് മോഹൻലാലിന് ഇല്ലെങ്കിലും മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള നടൻ മോഹൻലാൽ ആയിരുന്നു. അങ്ങനെ മോഹൻലാലിനോട് കഥ പറയാൻ ചെന്നപ്പോൾ മോഹൻലാൽ പറഞ്ഞത് കഥ ഒക്കെ നിങ്ങൾക്ക് അറിയാമല്ലോ, ഞാൻ വന്നു അഭിനയിച്ചോളാം എന്നാണ്. ആ വാക്ക് ഞങ്ങൾക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുത് ആയിരുന്നു. പിന്നെ ഒരു സാഹചര്യത്തിൽ മമ്മൂട്ടിയെ വെച്ച് തന്നെ ആ സിനിമ ചെയ്യുന്നതിനെ കുറിച്ച് ഞാൻ തമ്പിയോട് ചോദിച്ചപ്പോൾ ഇനി അവൻ വെറുതെ വന്നു ചെയ്തു തരാമെന്ന് പറഞ്ഞാലും എന്റെ പടത്തിൽ അവൻ വേണ്ട എന്നാണ് തമ്പി പറഞ്ഞത്. അങ്ങനെ മോഹൻലാലിനെ വെച്ച് ചെയ്ത ചിത്രം വലിയ ഹിറ്റ് ആക്കുകയായിരുന്നു എന്നും ഡെന്നിസ് പറഞ്ഞു.

എന്നാൽ നിരവധി പേരാണ് ഈ വിഡിയോയ്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ശരിയ അന്ന് തുടങ്ങിയ അലച്ചിലാണ് മമ്മുട്ടി ഒരു പടം പോലും ഇല്ലാതെ ഏതോ സ്ഥലത്തേക്ക് രാജ്യം വിട്ടു പോയി വല്ലാത്ത കഷ്ട്ടം ആയി പോയി. കണ്ടു മുട്ടുന്നവർ മമ്മുട്ടിക്ക് ഒരു ജോലി വാങ്ങി കൊടുത്ത് അദ്ദേഹത്തെ രക്ഷപ്പെടുത്തണം, പറഞ്ഞത് സത്യം തന്നെ.. തമ്പി കണ്ണന്താനത്തിനോട് സംവിധാനം പഠിച്ചിട്ട് വാ.. എന്നിട്ട് നോക്കാം എന്നോ മറ്റൊ പറഞ്ഞു എന്ന് അന്നത്തെ നാനയിലും ചിത്രഭൂമിയിലും ഒക്കെ വായിച്ചതായി ഓർക്കുന്നു. എന്തായാലും അന്നൊക്കെ മമ്മൂട്ടി സൂപ്പർ സ്റ്റാർ ആയിരുന്നു അതിരാത്രത്തിലെ താരാദാസ് എന്ന അധോലോക നായകനെ മികവുറ്റതാക്കിയ മമ്മൂട്ടിയെ തന്നെ യാണ് രാജാവിന്റെ മകനിലേക്ക് ആരായാലും തിരഞ്ഞെടുക്കുക എന്തായാലും മമ്മൂട്ടിയുടെ അന്നത്തെ തീരുമാനം മോഹൻലാലിന് കയറിവരാൻ ഒരു അവസരമായി എന്ന് വേണം കരുതാൻ, എന്നിട്ടു അന്ന് നാടുവിട്ട മമ്മൂട്ടി യെ ആരും ഇതുവരെ കണ്ടിട്ടില്ല  തുടങ്ങിയ കമെന്റുകൾ ആണ് വരുന്നത്.