ചന്ദ്രചൂഡൻ എന്ന ഡിറ്റക്ടീവിനെ ആണ് ജഗതി സിനിമയിൽ അവതരിപ്പിച്ചത്

സുരേഷ് ഗോപി നായകനായി 2007 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ആണ് ഡിറ്റക്റ്റീവ്. ജീത്തു ജോസെഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയത് ആയിരുന്നു. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരന്നത്. സുരേഷ് ഗോപിയെ കൂടാതെ ജഗതി ശ്രീകുമാർ, സിന്ധു, പ്രജോദ് കലാഭവൻ, ബൈജു സന്തോഷ്, സായ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ത്രില്ലർ മൂവിയെ ആണെങ്കിലും വ്യത്യസ്തമായ അന്വേഷണ രീതികളും ആയാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ആഷോഷ ജെ എന്ന ആരാദജം ആണ് പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ജീത്തു ജോസഫിന്റെ ആദ്യ സിനിമയായ ഡിറ്റക്റ്റീവിൽ അധികമാരും പരാമർശിച്ചു കാണാത്ത ഒരു കിടിലൻ റോളാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന ഡിറ്റക്റ്റീവ് ചന്ദ്രചൂഡൻ. സീരിയസായി പൊയ്ക്കൊണ്ടിരിക്കുന്ന കഥയിൽ ചന്ദ്രചൂഡന്റെ വകയായി ഇടയ്ക്കിടെ വരുന്ന കൌണ്ടറുകൾ നല്ല രസമുണ്ടായിരുന്നു.

പ്രത്യേകിച്ച് SG യുമായുള്ള കോമ്പിനേഷൻ സീനുകളും പക്കാ സീരിയസായി നടക്കുന്ന നായകനിട്ടു തന്നെ കൌണ്ടർ അടിക്കുന്ന സീനുകളുമൊക്കെ ഇതുപോലൊരു സിനിമയിൽ നല്ല റിലീഫ് ആയിരുന്നു. എന്നാൽ സിനിമയുടെ രണ്ടാം പകുതിയിൽ ചന്ദ്രചൂഡനെ പൂർണമായും ഒഴിവാക്കി. അതിന്റെതായ വലിച്ചിൽ സിനിമയുടെ രണ്ടാം പകുതിയിൽ കാണാനുമുണ്ട് എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. രണ്ടാം പകുതിയിൽ ഇല്ലാത്തത് വളരെ നല്ലത്. വെറുതെ കുത്തി കയറ്റിയ കഥാപാത്രം, ജഗതി ആയതു കൊണ്ട് മാത്രം ആ റോൾ വെറുത്തില്ല. ആ സിനിമയിലെ ഒരാവശ്യവുമില്ലാത്ത കഥാപാത്രം, ഇതിൽ സുരേഷ് ഗോപി ഡബിൾ റോൾ ചെയ്‍തത് എന്തിനായിരുന്നു ആവോ, രസതന്ത്രo സിനിമയിലെ ജഗതിയുടെ കഥാപാത്രവും ഡിറ്റക്ടീവ് സിനിമയിലെ കഥാ പാത്രവുമാണ് ജഗതിയുടെ മോശം റോൾസ് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് തുടങ്ങി നിരവതി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

Leave a Comment