ദേവാസുരം സിനിമയിലെ ഭാനുമതിയെ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ദേവാസുരം. മോഹൻലാലിനൊപ്പം വളരെ ശക്തമായ കഥാപാത്രത്തെ തന്നെ ആണ് ചിത്രത്തിൽ രേവതിയും അവതരിപ്പിച്ചത്. ഒരുപാട് രംഗങ്ങളിൽ ഇല്ലെങ്കിൽ കൂടിയും രേവതി അവതരിപ്പിച്ച ഭാനുമതി എന്ന  കഥാപാത്രത്തെ ആണ്. ഇവരെ കൂടാതെ ചിത്രത്തിൽ ഇന്നസെന്റ്, നെപ്പോളിയൻ, നെടുമുടി വേണു, മണിയൻ പിള്ള രാജു തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ സജിത്ത് ശിവാനന്ദൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ഒരു അപ്രധാന കഥാപാത്രം വാക്കുകൾ കൊണ്ട് വില്ലനെ ചതച്ചരയ്ക്കുന്നത് ദേവാസുരത്തിലാണ്. മുണ്ടയ്ക്കൽ ശേഖരൻ ഇനി നീ ഏഴിലക്കരയിൽ ആർക്കെങ്കിലും പായ് വിരിക്കുന്നുണ്ടെങ്കിൽ അത് ശേഖരനായിരിക്കണം. അതിന് യോഗ്യൻ ഞാൻ തന്നെയുള്ളു ചന്ദ്രാലയം സുഭദ്ര (ചുരികയുടെ മൂർച്ചയോടെ)  യോഗ്യത, നീലാണ്ടൻറ്റെയും നിന്റെയും പേര് കൂട്ടി പറയാൻ നീ ഇനി ഒരു ജന്മം കൂടി ജനിക്കണം ശേഖരാ. നീയിപ്പോ അഹങ്കരിക്കുന്നുണ്ടാവും, നീലാണ്ടനെ വീഴ്ത്തിയെന്നു.

പത്താളിന്റെ ബലവും, ഇരുട്ടിന്റെ മറവുമില്ലാതെ നിനക്കൊരു ചുക്കും ചെയ്യാൻ സാധിക്കില്ല ഇപ്പോളും, ഈ അവസ്ഥയിലും. ശേഖരന്റെ ഒളിയാക്രമണത്തിൽ വീണുപോയ നീലകണ്ഠനെ കാണാൻ പോകുന്ന ഭാനുമതി. അതിൽ കുപിതനായ അപ്പുമാഷ് ആഞ്ജാപിക്കുന്നു. “ഇനി ഞാനറിയാതെ നീ അവിടെ പോകരുത്. ഭാനുമതിയുടെ മുഖം ഒരു അച്ഛന്റെ ശാസന അംഗീകരിക്കുന്ന ഭാവം. അപ്പു മാഷിന്റെ അടുത്ത ആത്മഗതം ഇതാണ് ” ആ അച്യുതൻ എങ്ങാനുമിതറിഞ്ഞാൽ. പിന്നെയെങ്ങനെ ഞാനവന്റെ മുഖത്തു നോക്കും” ഇവിടെ ഭാനുമതിയിൽ രഞ്ജിത്ത് കുടിയിരുത്തിയ പെൺപുലി പുറത്തു ചാടുന്നു.

കുലീനതയെന്നാൽ ഭർത്താവും അച്ഛനും പറയുന്നത് കേട്ട് വീടിനുള്ളിൽ കഴിയുന്നതാണെന്നുള്ള കുലസ്ത്രീ കൺസെപ്റ്റ് തച്ചുടച്ചുകൊണ്ട് ഭാനുമതി പ്രസ്താവിക്കുന്നു. “ഇനിയവിടെ പോണംന്നു കരുതിയതല്ല, പക്ഷേ അച്ഛൻ വാശിയിലാണെങ്കിൽ ഞാൻ പോകും- അതിന്റെ പേരിൽ ആരുടെയെങ്കിലും മുഖത്തു നോക്കാൻ അച്ഛന് വിഷമമുണ്ടെങ്കിൽ, വിഷമിപ്പിക്കാൻ വേണ്ടിത്തന്നെ മനപ്പൂർവം ഞാൻ പോകും” ഈ ഒറ്റ പറച്ചിലിലുള്ള സ്ത്രീ ശാക്തീകരണം അതിരറ്റതാണ്. ജീവിക്കുന്നതിന് തെളിവായി ഒരു സ്മാരകം മാത്രമായിരുന്നു നീലകണ്ഠൻ. അവിടെ നിന്നും ഭാനുമതി പകുത്ത് നൽകിയ ആത്മധൈര്യമാണ് അയാളെ ഉയിർത്തെഴുന്നേൽപ്പിക്കുന്നത്.

ഭാനുമതി ഞാനറിഞ്ഞിരുന്നത് ഇയാളിന് ബലമുള്ളൊരു ശരീരം മാത്രമല്ല, അതിനുള്ളിൽ ഉറപ്പുള്ള ഒരു മനസ്സും ഉണ്ടെന്നായിരുന്നു. പക്ഷേ ഇപ്പോൾ മനസ്സിലാവുന്നു പാതി ച ത്തുവെന്ന് പറയുന്ന ശരീരത്തിനുള്ളിൽ മുഴുവൻ ച ത്ത ഒരു മനസ്സാണുള്ളതെന്ന്. അതിനനുവദിക്കരുത് ! മനസ്സിൻ്റെ ധൈര്യം വീണ്ടെടുത്താൽ പിന്നെ നടക്കാൻ കാലുകൾ വേണ്ട. ഇതേ ഭാനുമതി തന്നെയാണ് നിസ്സഹായയായി “ഞാൻ ഒരു പെണ്ണ് കൂടെയാണെന്ന്” വാരിയരമ്മാവനെ കരഞ്ഞുകൊണ്ട് ഓർമപ്പെടുത്തുന്നത്.

നീലകണ്ഠന്റെ വാക്കുകളിൽ നിന്ന് തന്നെ ഭാനുമതിയുയുടെ കരുത്ത് നമ്മൾ അറിയുന്നുണ്ട് “അതാണെടോ ക്യാരക്ടർ എന്ന് പറയുന്നത്, ഇതാണെടോ പെണ്ണ്- ഇതുവരെ കണ്ടതെല്ലാം ശവങ്ങളായിരുന്നു.” ദേവാസുരം ഉയർച്ചയുടെയും വീഴ്ചയുടെയും ഉയിർത്തെഴുന്നേല്പിന്റെയുമാണ്. ദൈവീകതയും ആസുരികതയും തമ്മിലുള്ള സംഘർഷമാണ്. പൗരുഷത്തിന്റെ കഥവരികൾക്കിടയിൽ പോലും കാണുന്ന പെൺകരുത്തിന്റെ പെരുമ. അത് കഥയുടെയും കഥാപാത്രങ്ങളുടെയും പൂർണ്ണത വിളിച്ചോതുന്നു എന്നുമാണ് പോസ്റ്റ്.

Leave a Comment