എന്റെ ആഗ്രഹത്തിന് ഒത്തല്ല ആ ചിത്രം ഞാൻ എടുത്തത്

മോഹൻലാലിനെ പ്രധാന വേഷത്തിൽ എത്തിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം ആണ് ദൈവദൂതൻ. 2000 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ജയപ്രദ, വിജയ ലക്ഷ്മി, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, മുരളി തുടങ്ങിയ വലിയ ഒരു താര നിര തന്നെ അണിനിരന്നിരുന്നു. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നതാണ് സത്യം. സാധാരണ മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ വരുന്ന ചിത്രങ്ങൾ ഒക്കെയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

എന്നാൽ പതിവിലും വിപരീതമായി ഈ ചിത്രം തിയേറ്ററിൽ പരാചയപ്പെടുകയായിരുന്നു എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് സിബി മലയിൽ പങ്കുവെച്ച ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആണ് സിബി ദൈവദൂതനെ കുറിച്ച് മനസ്സ് തുറന്നത്.

തന്റെ ആഗ്രഹത്തിന് അനുസരിച്ച് എടുത്ത ചിത്രം അല്ല ദൈവദൂതൻ എന്നാണ് സിബി പറയുന്നത്. തന്റെ മനസ്സിൽ ഒരു ഏഴു വയസുള്ള കുട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി ഉള്ള കഥ ആയിരുന്നു ദേവദൂതന്റെത് എന്നും എന്നാൽ ഈ കഥ മോഹൻലാൽ കേട്ട് കഴിഞ്ഞപ്പോൾ ഇത് ചെയ്യാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. മോഹൻലാൽ ഈ സിനിമയിലേക്ക് വന്നാൽ അത് ചിത്രത്തിന്റെ കാൻവാസ്‌ തന്നെ മാറ്റും. ഇത് നിർമ്മാതാവിന് വലിയ രീതിയിൽ തന്നെ ഗുണം ചെയ്യുകയും ചെയ്യും.

അത് കൊണ്ട് തന്നെ മോഹൻലാലിന്റെ കേന്ദ്ര കഥാപാത്രം ആക്കിയപ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ കഥയ്ക്ക് മാറ്റം വരുത്തുകയാണ് ചെയ്തത്. അത് കൊണ്ട് തന്ന് എന്റെ മനസ്സിലെ കഥ ചിത്രത്തിൽ കൊണ്ട് വരാൻ സാധിച്ചില്ല എന്നും മോഹൻലാലിന് വേണ്ടി ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ ചിത്രത്തിൽ താൻ നടത്തിയെന്നും സിബി മലയിൽ പറയുന്നു.

ഒരു റീമേക്ക് എടുക്കുകയാണെങ്കിൽ അത് ദൈവദൂതന്റെ ആയിരിക്കും എന്നാണ് സിബി പറഞ്ഞത്. തനിക്ക് റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ള ഏക സിനിമ ദൈവദൂതൻ ആണെന്നും റീമേക്കിൽ തന്റെ മനസ്സിൽ ഉണ്ടായിരുന്ന യഥാർത്ഥ കഥ ആ ചിത്രത്തിൽ കൂടി തനിക്ക് പറയണം എന്ന് ആഗ്രഹം ഉണ്ടെന്നും അത് കൊണ്ട് തന്നെ താൻ ഒരു റീമേക് ചെയ്താൽ അത് ദൈവദൂതന്റെ ആയിരിക്കും എന്നുമാണ് സിബി മലയിൽ പറഞ്ഞത്.

Leave a Comment