ദേവാസുരം സത്യത്തിൽ അത്തരം ഒരു ചിത്രം ആയിരുന്നോ, കുട്ടികാലത്ത് പക്ഷെ അങ്ങനെ തോന്നിയില്ല

മോഹൻലാലിനെ നായകനാക്കി 1993 ൽ ഐ വി ശശി സംവിധാനം ചെയ്ത ചിത്രം ആണ് ദേവാസുരം. മോഹൻലാലിനെ കൂടാതെ രേവതി, നെപ്പോളിയൻ, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയവരും തകർത്തഭിനയിച്ച ചിത്രം കൂടി ആണ് ഇത്. ഇന്നും സിനിമ പ്രേമികൾ കാണാൻ ഇഷ്ട്ടപെടുന്ന ചിത്രങ്ങളിൽ ഒന്ന് തന്നെ ആണ് ദേവാസുരം. ഇപ്പോഴിതാ സിനിമ മിക്സർ എന്ന പേജിൽ ചിത്രത്തിനെ കുറിച്ചുള്ള ഒരു ആരാധകന്റെ അഭിപ്രായം ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ‘കുട്ടിക്കാലത്ത് വലിയ ഇഷ്ട്ടം ഇല്ലാത്ത സിനിമ ആയിരുന്നു, കുറച്ച് വലുതായപ്പോൾ ആണ് ആണ് മനസ്സിലായത് ഇതിനേക്കാൾ വലിയ മാസ്സും ക്ലാസ്സും വേറെ ഇല്ലെന്ന്’ എന്നാണ് ട്രോള് രൂപത്തിൽ വന്നിരിക്കുന്ന ഒരു കമെന്റ്. എന്നാൽ നിരവധി പേരാണ് ഈ പോസ്റ്റിനു കമെന്റുകളുമായി എത്തിയിരിക്കുന്നത്.

ഇതിനെകാളും ബെസ്റ്റ് മൂവീസ് എത്രയോ ഉണ്ട്, നരസിംഹ മന്നാടിയാർ, അറക്കൽ മാധവനുണ്ണി, അപ്പൊ നിനക്ക് ഇപ്പോഴും തിരിച്ചറിവായിട്ടില്ല എന്നർത്ഥം, എത്ര കണ്ടാലും മതി വരാത്ത സിനിമ. ഒടുവിൽ ഉണ്ണികൃഷ്ണന്റെ വരവും വന്ദേ മുകുന്ദ ഹരേ യും മോഹൻലാലിന്റെ ആ സമയത്തെ അഭിനയവും ന്റെമ്മോ പറയാൻ വാക്കുകളില്ല, എനിക്ക് നേരെ തിരിച്ചാ.. പണ്ട് ഇഷ്ടമായിരുന്നു തിരിച്ചറിവായപ്പോ ഇത് ഇഷ്ടമില്ലാതെ തുടങ്ങി, പടം നല്ലതാ പക്ഷെ മയത്തിൽ തള്ളണം ഇതിനേക്കാൾ വലിയ മാസ്സ് ക്ലാസ്സ് പടങ്ങൾ ഇല്ലാന്ന് തോനുന്നത് നല്ല പടങ്ങൾ കാണാത്തത് കൊണ്ടാണ്, എത്ര കണ്ടാലും മടുക്കാത്ത പടം.

കിടിലൻ ഞങ്ങളുടെ വെങ്ങാനെല്ലൂർ ക്ഷേത്രം ഉണ്ട് പടത്തിൽ, കുട്ടികാലത്ത് ഇഷ്ടം ആയിരുന്നു പക്ഷെ ഇപ്പോൾ അത്ര ഇഷ്ടം അല്ല തിരിച്ചറിവ് വെച്ച്, കുട്ടികാലത്തു നീ മണ്ടനായതുകൊണ്ടല്ലേ… ഒന്നും മനസ്സിലാകാത്തെ നമ്മക്കൊന്നും ഒരുകുഴപ്പവും ഇല്ലാരുന്നു, കുട്ടിക്കാലത്തു ഇത്തിരി വിവരം ഉണ്ടായിരുന്നു വളർന്നപ്പോൾ അതും പോയി, ലാലേട്ടന്റെ കാര്യം പറയുമ്പോൾ കരയുന്ന മമ്മൂക്ക ഫാൻസിനോട്. മമ്മൂക്ക നല്ല പടങ്ങൾ ചെയ്തിട്ടുണ്ട്. അത് എണ്ണിയെടുക്കാൻ എളുപ്പമാണ്. അതേ പോലെ ലാലേട്ടൻ മോശം പടങ്ങളും ചെയ്തിട്ടുണ്ട്. അതും വിരലിൽ എണ്ണിയെടുക്കാൻ പറ്റുന്നത്ര. അതാണ് വ്യത്യാസം. മികച്ചത് ആരെന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രേയുള്ളു. മലയാളസിനിമയേ ആ ചരിഞ്ഞ തോളിൽ ലോകത്തിന്റെ നെറുകയിൽ എത്തിച്ച. മോഹൻലാൽ നിങ്ങൾ കളിയാക്കിക്കോ. ചിരിച്ചോളൂ. അത് നിങ്ങളുടെ മനസ്സിലുള്ള മതം രാഷ്ട്രീയം. ഒക്കെ കൊണ്ടുള്ള വിറളി മാത്രം. ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക് ആ മനുഷ്യനോട്‌ അസൂയ മാത്രം തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ലഭിക്കുന്നത്.