സിനിമ ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ നവാസ് എം കെ വല്ലപ്പുഴ എന്ന യുവാവ് ദേവാസുരം എന്ന ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. അത്രയുംകാലം അച്ഛന്റെ പേരിന്റെ മഹത്വം പറഞ്ഞു നടനനിട്ട് താൻ പിഴച്ചു ഉണ്ടായതാണ് എന്നറിഞ്ഞപ്പോൾ ആ മഴയത് അച്ഛന്റെ കാറിനെ നോക്കി സംസാരിക്കുന്ന ആ സീനിലെ പെർഫോമൻസ് അധികമാരും ശ്രദ്ധിച്ചുട്ടുണ്ടോ എന്നറിയില്ല എന്നാണ് പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. ഒപ്പം ചിത്രത്തിലെ രംഗങ്ങളും ആരാധകൻ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. രാജ രക്തം ആണെന്ന് അറിയുമ്പോൾ ആണ് ആശ്വാസം ആയതു എന്നാണ് ഒരാൾ നൽകിയിരിക്കുന്ന കമെന്റ്.
നല്ല രീതിയിൽ പ്ലോട്ട് ചെയ്ത രംഗം ആണിത്….വേണമെങ്കിൽ സ്വന്തം അച്ഛന്റെ ഫോട്ടോ നോക്കി കുറെ ചീത്ത ഒക്കെ പറഞ്ഞു കരയുന്ന പോലെ സ്ഥിരം ക്ളീഷെ ആയാണ് ഇത്തരം രംഗങ്ങൾ വരാറുള്ളത്…എന്നാൽ അതിനു പകരം അച്ഛന്റെ വാഹനം നോക്കി മനസ്സു വിങ്ങി കൊണ്ടു പെരു മഴയത്ത് നായകന്റെ അഹംഭാവം എല്ലാം ഒലിച്ചു പോയെന്ന പ്രതീതി ആണ് ഈ രംഗം തന്നത്….നീലൻ ഒരു പച്ച മനുഷ്യൻ ആയി, പാവത്താൻ ആയി മാറിയത് നായികയും കണ്ടു, പോസ്റ്മാൻ നാലാം നൂറ്റാണ്ടിന്ന് കേറി വരണം… ഇപ്പൊ ഒരു ഊക്കൻ കോമഡി എന്നെ തോന്നൂ. വെറുതെ ഇരിക്കുവാണേ നാളെ ഒന്ന് ആ സീൻ കാണണം… ചിരിച്ചു മരിക്കും, അഭിനയത്തിന്റെയും സ്ക്രിപ്റ്റ്ന്റെയും നൂലിഴ കീറി പരിശോധിച്ച് വിലയിരുത്തുന്ന അതി ഭീകരസ്കിൽസ് ഉള്ളവരുടെ ഇടയിൽ ഈ പോസ്റ്റിട്ടത്തിൽ ദുഃഖം തോന്നുന്നുണ്ടേൽ അതുകൊണ്ട് ഒരു കാര്യവുമില്ല. വൻ അഭിനയ മുഹൂർത്തനങ്ങളിലൂടെയും മികച്ച മുഴച്ച ന്യൂജൻ സിനിമകളും ലോകോത്തര നിലവാരമുള്ള സിനിമകളും കണ്ടു വിജ്രംഭിച്ച ആനന്ത തുന്ത്തില ഹൃദയങ്ങളാണ് അവർക്കിതൊന്നും ദഹിക്കില്ല.. തർകോവസ്കി ആയി പോകും.
പെർഫോമൻസിനെക്കുറിച്ചുള്ള പോസ്റ്റിൽ എന്താണ് പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് എന്ന് പോലും മനസ്സിലാക്കാതെ എന്തൊക്കെയോ ശർദ്ദിക്കുന്നൂ.. ആൾക്കാർക്ക്… എന്ത് എവിടെ എപ്പോ പറയണം എന്ന് തിരിയാത്ത അവസ്ഥ, ഈ സീനിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ.? ആ നിമിഷം വരെ തന്റെ alter ego ആയി കൊണ്ട് നടന്ന ആ അച്ഛന്റെ മകനല്ല താനെന്ന സത്യം അയാൾ തിരിച്ചറിയുന്നു.പിന്നെ മഹാ പൈതൃ കത്തിന്റെ തുണയും തൂവലും നൽകിയ താനെന്ന അഹം ഭാവം മുഴുവൻ ആ മഴയിൽ പെയ്ത വെള്ളത്തോടൊപ്പം ഒഴുക്കി വിടുന്ന നീലകണ്ഠൻ. പിന്നെയാണ് അയാൾ ഒന്ന് ഒതുങ്ങുന്നത്. അയാൾ ഒന്ന് നിലത്ത് ചവിട്ടി നിൽക്കുന്നത്. അയാൾ അതുവരെ കൊണ്ടു നടന്ന ആ glorified legacy അയാളിൽ നിന്നും ഓടി പോകുന്നു. മോഹൻലാൽ at his best in this scene. പിന്നെ ശരീരം മുഴുവൻ ചതഞ്ഞ് അനങ്ങാൻ പറ്റാതെ കിടക്കുമ്പോൾ ഒടുവിലാൻ വന്ന് പാടുന്ന സീൻ എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.