ഗാനരംഗത്തിൽ ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്‌സിന്റെ കൂടെ നൃത്തം വെയ്ക്കുന്ന താരത്തെ മനസ്സിലായോ

നമ്മുടെ താരങ്ങളിൽ പൂരിഭാഗം പേരും ആദ്യം ചെറിയ ചെറിയ വേഷങ്ങളിൽ കൂടി സിനിമയിൽ എത്തി പിന്നീട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചവർ ആണ്. സിനിമയിൽ കൂടുതൽ പേരും അങ്ങനെ ആണ്. ശ്രദ്ധിക്കപ്പെടാത്ത പോലും വേഷങ്ങളിൽ സിനിമയിൽ എത്തുന്നവർ വർഷങ്ങൾക്ക് ശേഷമുള്ള അവരുടെ അദ്വാനത്തിന്റെ ഫലമായാണ് പ്രേക്ഷക ശ്രദ്ധ നേടുന്ന കഥാപാത്രങ്ങളുമായി എത്തുന്നത്. സിനിമ പാരമ്പര്യം ഇല്ലാതെ സിനിമയിൽ വരുന്ന മിക്ക താരങ്ങളുടെയും തുടക്കം ഇങ്ങനെ ആയിരിക്കും. ഇന്നു ചില സിനിമകൾ ഒക്കെ കാണുമ്പോൾ അതിൽ താരങ്ങളുടെ പിന്നിൽ നിന്ന് അഭിനയിച്ച പലരുടെയും മുഖം നമുക്ക് പരിചിതമായി തോന്നാറുണ്ട്. ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കുമ്പോഴാണ് ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ ഏതെങ്കിലും താരങ്ങൾ ആയിരിക്കും അതെന്നു മനസ്സിലാകുന്നത്. നടൻ ടോവിനോ തോമസ്, സൗബിൻ ഷാഹിർ, വിജയ് സേതുപതി തുടങ്ങിയവർ എല്ലാം തന്നെ ഇത്തരത്തിൽ ചെറിയ വേഷത്തിൽ ക്യാമറയിൽ മുഖം കാണിച്ച് പിന്നീട് നായകന്മാരായി എത്തിയവർ ആണ്.

ഇപ്പോഴിതാ അത്തരത്തിൽ നടി ധന്യ മേരി വർഗീസിന്റെ ഒരു പഴയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്ത് ആണ് ധന്യ മേരി വർഗീസ് നൃത്തം ചെയ്യുന്നവർക്ക് ഒപ്പം എത്തുന്നത്. ഈ ഗാന രംഗത്തിലെ ബാക്ക് ഗ്രൗണ്ട് ഡാൻസേഴ്‌സിന്റെ കൂടെ നൃത്തം ചെയ്യുന്ന താരത്തിനെ ആദ്യം മനസ്സിലാകില്ല എങ്കിലും സൂക്ഷിച്ച് നൊക്കുമ്പോഴാണ് അത് ധന്യ മേരി വർഗീസ് ആണെന്ന് ആരാധകർക്ക് മനസ്സിലാകുന്നത്. എന്നാൽ ബാക്ക് ഗ്രൗണ്ട് ഡാന്സഴ്സിന്റെ ഒപ്പം നൃത്തം ചെയ്തു എത്തിയ ധന്യ പിന്നീട് സിനിമയിൽ നായികയായി എത്തുകയും ചെയ്തു. ഇപ്പോഴിതാ ജിൽ ജോയ് എന്ന ആരാധകൻ സിനി ഫയൽ എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

ബാക്ക്ഗ്രൗണ്ടിൽ ഡാൻസ് ചെയ്യുന്ന ധന്യ മേരി വർഗീസ്.. സ്വപ്നം കൊണ്ട് തുലാഭാരത്തിലെ പാട്ട് കണ്ടപ്പോൾ ആണ് പുറകെ നിന്ന് ഡാൻസ് ചെയ്യുന്ന ആളെ ശ്രദ്ധിച്ചത്.. തലപ്പാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടി ധന്യ മേരി വർഗീസ്. വൈരം, നന്മ, കരയിലേക്കൊരു കടൽ ദൂരം, റെഡ് ചില്ലീസ്, കോളേജ്ഡെയ്സ് തുടങ്ങി കുറച്ചധികം ചിത്രത്തിൽ ധന്യ വേഷമിട്ടു. ധന്യയെ ശ്രദ്ധിച്ച ചിത്രങ്ങൾ പങ്ക് വെയ്ക്കു.. പുറകെ നിന്ന് ഡാൻസ് ചെയ്ത പെൺകുട്ടിയിൽ നിന്ന് അറിയപ്പെടുന്ന നടിയായ് മാറിയ ധന്യ മേരി വർഗീസ് ബിഗ് ബോസ് ഷോയിലും പങ്കെടുത്ത് ഫിനാലയിൽ എത്തിയിരിന്നു എന്നുമാണ് പോസ്റ്റ്.