ടിക്ക് ടോക്കിൽ കൂടി സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അവരിൽ പലരും സിനിമയിലും എത്തിയിട്ടുണ്ട്. മറ്റുചിലർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി ഇപ്പോഴും വിലസുന്നുണ്ട്. അത്തരത്തിൽ ഒരാൾ ആണ് ധന്യ. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ ആണ് താരം ടിക്ക് ടോക്കിൽ സജീവം ആയത്. എന്നാൽ ടിക്ക് ടോക്ക് നിരോധിച്ചതോടെ താരം ഇൻസ്റാഗ്രാമിലും സജീവമാണ്. നിരവധി വിമർശനങ്ങൾ ആണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ളത്. മോശം കമെന്റുകളുമായി എത്തുന്നവർക്ക് എല്ലാം തക്ക മറുപടിയും താരം ലൈവിൽ എത്തി നൽകാറുണ്ട്. അത് കൊണ്ട് തന്നെ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആ ക്രമങ്ങൾ ആണ് പലപ്പോഴും ഉണ്ടായിട്ടുള്ളത്. എന്നാൽ അതൊന്നും താൻ കാര്യമാക്കിയിട്ടില്ല എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. ടിക്ക് ടോക്ക് ബാൻ ചെയ്തതോടെ ഇൻസ്റ്റാഗ്രാമിൽ ആണ് ധന്യ സജീവം ആയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. എന്നാൽ ഇത്തരം ചില ചിത്രങ്ങൾക്ക് ചില ഞരമ്പൻമാർ ചൊറി കമെന്റുമായി എത്തുന്നത് പതിവുള്ള കാര്യം ആണ്. അവർക്ക് തക്ക മറുപടിയും താരം നൽകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ധന്യ പങ്കുവെച്ച ഒരു ചിത്രവും അതിനു ലഭിച്ച കമെന്റും കമെന്റ് ഇട്ടവന് താരം നൽകിയ മറുപടിയും ഒക്കെ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നീല നിറത്തിൽ ഉള്ള സാരിയിൽ അൽപ്പം ഗ്ലാമറസ് ആയ ചിത്രങ്ങൾ ആണ് ധന്യ പങ്കുവെച്ചിരിക്കുന്നത്. അതിനു ഒരു ഞരമ്പൻ വടയക്ഷി എന്നാണ് കമെന്റ് നൽകിയിരിക്കുന്നത്. ഇയാൾക്ക് തക്ക മറുപടിയും താരം നൽകിയിരിക്കുന്നത്.
ഈ വട എന്ന സാധനം എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. നിന്റെ അമ്മയ്ക്കും ഉണ്ടാകും” എന്ന കമെന്റ് ആണ് ധന്യ ഞരമ്പന് മറുപടിയായി കൊടുത്തത്. കൂടാതെ സാരി ആകുമ്പോൾ കുറച്ച് വയർ ഒക്കെ കാണുമെന്നും തുറിച്ച് അങ്ങോട്ട് തന്നെ നോക്കുന്നത് കൊണ്ടാണ് വട കാണുന്നത് എന്നും അത് നോക്കുന്നവരുടെ ചിന്തയുടെ പ്രശ്നം ആണെന്നും താരം കുറിച്ച്. നിരവധി പേരാണ് താരത്തിനെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുന്നത്.