ധർമജനെതിരേ ഉള്ള പരാതി, ഒടുവിൽ പ്രതികരണവുമായി താരം

കഴിഞ്ഞ ദിവസം ആണ് സിനിമ താരം ധർമ്മജന് എതിരെ പരാതിയുമായി ഒരാൾ രംഗത്ത് വന്നത്. ധർമജന്റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബ് എന്ന മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകി തന്റെ കയ്യിൽ നിന്നും ധർമജൻ പല തവണ ആയി പണം 43 ലക്ഷം വാങ്ങിയിരുന്നു എന്നും എന്നാൽ ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനം ഒന്നും നടക്കാതെ വന്നതോടെ ആണ് താൻ കബളിക്കപെട്ടു എന്ന് തനിക്ക് മനസ്സിലായത് എന്നും  2019 നവംബർ 16നു ആരംഭിച്ച ഫ്രാഞ്ചൈസിയിൽ 2020 മാർച്ച് മാസത്തോടെ മത്സ്യവിതരണം നിർത്തിയെന്നും ഇത് മൂലം തനിക്ക് വലിയ സാമ്പത്തിക നഷ്ട്ടം ഉണ്ടായെന്നും ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞു പണം വാങ്ങിയിട്ട് നൽകിയില്ല എന്നും ആണ് ആസിഫ് ആലിയാർ എന്നയാൾ പരാതി നൽകിയിരിക്കുന്നത്. ഏകദേശം 43 ലക്ഷം രൂപ ആണ് പലപ്പോഴായി തന്റെ കയ്യിൽ നിന്നും കൈക്കലാക്കിയത് എന്നും ഇയാൾ നൽകിയ പരാതിയിൽ പറഞ്ഞു. ഇതേ തുടർന്ന് ധർമജനെതിരെ പോലീസ് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ ധർമജന്റെ ഭാഗം കൂടി കേട്ടിട്ടേ തുടർ നടപടികൾ ആരംഭിക്കു എന്നും പോലീസ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ധർമജൻ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. താൻ ആരെയും കബളിപ്പിച്ചിട്ടില്ല എന്നാണ് ധർമജൻ പ്രതികരിച്ചിരിക്കുന്നത്. താൻ ആർക്കും അഞ്ച് പൈസ പോലും കൊടുക്കാൻ ഇല്ല എന്നും തനിക്ക് ഇപ്പോൾ കടങ്ങൾ ഒന്നും ഇല്ല എന്നും പരാതിയിൽ പറയുന്നത് പോലെ താൻ പൈസ കൊടുക്കാൻ ഉണ്ടെന്നു തെളിഞ്ഞാൽ അതിന്റെ പലിശ സഹിതം തിരിച്ച് കൊടുക്കാൻ താൻ തയാർ ആണെന്നും ആണ് ധർമജൻ പറയുന്നത്. ഇത്തരത്തിൽ ഒരു തട്ടിപ്പ് കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് സമൂഹത്തിനു മുന്നിൽ താൻ മോശക്കാരൻ ആണ് എന്ന് ചിത്രീകരിക്കാൻ വേണ്ടി ആണെന്നും അതിനു വേണ്ടി മാത്രമാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത ഉണ്ടാക്കിയിരിക്കുന്നത് എന്നും ധർമജൻ പറഞ്ഞു.

പണം കൊടുക്കാൻ ഉണ്ടെന്നു തെളിയുക ആണെങ്കിൽ ഞാൻ കൊടുക്കുക തന്നെ ചെയ്യും. എന്നാൽ കൊടുത്തതിനു വാങ്ങിച്ചതിനും കൃത്യമായ രേഖ ഉണ്ടായിരിക്കണം. ധർമൂസ് ഫിഷ് ഹബ്ബ് എന്റെ സ്ഥാപനം അല്ല എന്നും ഞാൻ അതിന്റെ ബ്രാൻഡ് അംബാസിഡർ മാത്രമാണെന്നും ആണ് ധർമ്മജൻ പറഞ്ഞിരിക്കുന്നത്.