ധര്‍മ്മജന്‍ ബോര്‍ഗാട്ടി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹാസ്യതാരമാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷന് മത്സരിച്ചിരുന്നു. ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച നടന്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ കുറിച്ചും അന്ന് നടന് നേരെ നടത്തിയ പ്രചാരണങ്ങളെ കുറിച്ചും ഇപ്പോള്‍ ധര്‍മ്മജന്‍ മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പ്രോഗ്രാമില്‍ മനസ്സ് തുറന്നിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസ്സില്‍ ദിലിപിനൊപ്പം നില്‍ക്കുകയും ദിലീപിനെ ജയിലിന് മുന്നില്‍ സന്ദര്‍ശിച്ചപ്പോള്‍ കെട്ടിപിടിച്ച് കരയുകയും ചെയ്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു. അതിനെ കുറിച്ച് ധര്‍മ്മജന്‍ മറുപടി നല്‍കുകയാണ്.
രാഷ്ട്രീയത്തിനപ്പുറത്തും ചില പ്രശ്‌നങ്ങളെ താങ്കള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ടു. ഏറ്റവും പ്രധാനം താങ്കള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനൊപ്പം നിന്നും എന്ന പ്രചാരണമായിരുന്നു. ജയിലിന്റെ പരിസരത്ത് നിന്ന് താങ്കള്‍ കണ്ണീര്‍ വാര്‍ക്കുന്നതൊക്കെ താങ്കള്‍ക്കെതിരെ വളരെ കാര്യമായി തന്നെ പ്രചരിപ്പിക്കപ്പെട്ടു. അതില് താങ്കള്‍ക്ക് തോന്നിയത് എന്താണ്. ഇന്റര്‍വ്യൂവില്‍ അവതാരകന്‍ ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു. എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയാണ് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ളൊരു ആളാണ്. പുള്ളി അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം. എനിക്ക് എന്റെയൊരു ചേട്ടനെ വിശ്വസിക്കാമല്ലോ.
ജയിലിന്റെ അടുത്ത് പോയത് എന്തിനാണെന്ന് പറഞ്ഞാല്‍ ഇത്രയും ദിവസം അദ്ധേഹം ജയിലില്‍ ആയി ഞാന്‍ വീടിന്റെ പുറത്ത് പെയിന്റടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. വീട്ടില്‍ നില്‍ക്കുന്ന ഡ്രസ്സ് ആയിരുന്നു. അപ്പോള്‍ നാദിര്‍ഷിക്ക വിളിച്ചിട്ട് പറഞ്ഞു. എടാ ദിലീപിനെ വിട്ടുവെടാ. ഞാന്‍ അപ്പോള്‍ തന്നെ വണ്ടിയെടുത്തിട്ട് നേരെ പോയി. രണ്ടെണ്ണമൊക്കെ അടിച്ചിട്ടുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. എനിക്ക് സഹിക്കാന്‍ പറ്റിയില്ല. എനിക്കതൊരു വിഷമമാണ്. ധര്‍മ്മജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ക്കെതിരെ അത് ഉപയോഗിക്കപ്പെട്ടപ്പോള്‍ അന്ന് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയില്ല. എന്ന് അവതാരകന്‍ വീണ്ടും ചോദിച്ചു.
ഏയ് ഒരിക്കലും തോന്നിയട്ടില്ല. എനിക്ക് എന്റെ തെരഞ്ഞെടുപ്പ് കാലത്ത് അത് ഉപയോഗിക്കപ്പെട്ടിട്ടുണ്ടാകാം. പലതും അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. പക്ഷെ ഞാന്‍ അതിനെ കാര്യമാക്കുന്നില്ല. ഒന്നാമത്തെ കാര്യം ഞാനീ മൊബൈലില്‍ വരുന്നതൊന്നും ശ്രദ്ധിക്കാറില്ല. ഞാന്‍ അത് നോക്കാറില്ല. എന്നും ധര്‍മ്മജന്‍ പറയുന്നു. ഇപ്പാള്‍ ദിലീപ് ഒന്നും ചെയ്തട്ടില്ല എന്ന് താങ്കള്‍ വിശ്വസിക്കുന്നു. ദിലിപിനൊപ്പം നില്‍ക്കുന്നു. എന്നാണോ എന്ന് അവതാരകന്‍ ചോദിച്ചു. ആ പിന്നെ എന്നായിരുന്നു മറുപടി. ആരെന്ത് പറഞ്ഞാലും അങ്ങനെ തന്നെയായിരിക്കുമോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ആരെന്ത് പറഞ്ഞാലും അങ്ങനെ ദിലീപേട്ടന്‍ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു ധര്‍മ്മജന്‍ അതിന് മറുപടിയായി പറഞ്ഞത്.