കോടിക്കണക്കിന് ആരാധകർ ഉള്ള ക്രിക്കെറ്റ് താരമാണ് മഹേന്ദ്ര സിംഗ് ധോണി. കഠിനാധ്വാനത്തിൽ കൂടിയും ആത്മവിശ്വാസത്തിൽ കൂടിയും ജീവിതത്തിൽ വിജയം കൈവരിച്ച ധോണി കോടിക്കണക്കിനുള്ള ഇന്ത്യൻ ജനതയ്ക്ക് പ്രചോദനം കൂടിയാണ്. ധോണിയുടെ കുടുംബ വിശേഷങ്ങൾ ഒക്കെ അറിയാൻ ആരാധകർക്ക് താൽപ്പര്യം ഏറെ ആണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥയെ ആസ്‌പദമാക്കി സിനിമയും ഇറങ്ങിയിട്ടുണ്ട്. അതിൽ ധോണിയുടെ പ്രണയത്തെ കുറിച്ചും പ്രണയ പരാജയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലാം പറയുന്നുണ്ട്. എന്നാൽ അധികം ആർക്കും അറിയാത്ത ഒരു പ്രണയം മഹേന്ദ്ര സിംഗ് ധോണിക്ക് ഉണ്ടായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ധോണിക്ക് ആദ്യമായി ക്രഷ് തോന്നിയ വ്യക്തി ദീപിക പദുക്കോൺ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ദീപിക പദുക്കോണിനോട് ധോണിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ ആ പ്രണയം ധോണി ഉപേക്ഷിക്കാൻ കാരണം യുവരാജ് സിംഗ് ആണെന്നും ആണ് റിപ്പോർട്ടിൽ പറയുന്നത്. 2007 ൽ ആണ് ദീപിക ആദ്യമായി അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് മുതൽ തന്നെ ദീപികയെ ധോണി ശ്രദ്ധിച്ചിരുന്നു എന്നും ദീപികയോട് ധോണിക്ക് പ്രണയം തോന്നുകയും ചെയ്തിരുന്നു. എന്നാൽ ഈ കാര്യം ധോണി ദീപികയോട് പറഞ്ഞിട്ടില്ലായിരുന്നു. പ്രണയം രഹസ്യമാക്കി മനസ്സിൽ കൊണ്ട് നടക്കുന്ന സമയത്ത് ആയിരുന്നു ദീപികയും യുവരാജ് സിങ്ങും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ വാർത്തകൾ വന്നത്. ഇരുവരും പൊതുവേദികളിൽ ഒന്നിച്ച് എത്തിയത് ഈ വാർത്തയെ ശക്തി പെടുത്തുകയും ചെയ്തു. എന്നാൽ ഈ പ്രണയ വാർത്തയോട് ഒരിക്കൽ പോലും യുവരാജ് സിങ്ങോ ദീപികയോ പ്രതികരിച്ചിട്ടുമില്ല.
എന്നാൽ തന്റെ സുഹൃത്ത് ആയ യുവരാജ് സിങ്ങുമായി ദീപികയുടെ പേര് ചേർത്ത് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ദീപികയോടുള്ള തന്റെ പ്രണയം ധോണി വേണ്ട എന്ന് വെക്കുകയായിരുന്നു എന്നാണു റിപ്പോർട്ടിൽ പറയുന്നത്. ആ കാലത്ത് ധോണിയും ദീപികയും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു എങ്കിലും ആ ഗോസിപ്പുകൾക്ക് ഒന്നും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ശേഷമെ ധോണി സാക്ഷി സിങ്ങിനെ വിവാഹം കഴിക്കുകയായിരുന്നു. ഇവർക്ക് ഒരു മകളും ഉണ്ട്. ഇന്ന് ഭാര്യയ്ക്കും മകൾക്കും ഒപ്പം ധോണി സന്തോഷകരമായ ജീവിതം നയിക്കുകയാണ്.