മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റായ് ലക്ഷ്മി. റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികൾക്ക് താരം സുപരിചിതയാകുന്നത്. എന്നാൽ തമിഴ് സിനിമകളിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലൊക്കെ താരം അഭിനയിച്ചിരുന്നു. പിന്നീട് അകിര എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും താരം ചുവടു വച്ചിരുന്നു. അണ്ണൻ തമ്പി, മായാമോഹിനി, ടു ഹരിഹർനഗർ, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളാണ് റായ് ലക്ഷ്മി മലയാളത്തിൽ സമ്മാനിച്ചിട്ടുള്ളത്.
അഭിനയത്തിന് പുറമെ മോഡലിംഗും താരം ചെയ്യുന്നുണ്ട്. പലപ്പോഴും താരത്തിന്റെ ചൂടൻ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യാ പെടാറുണ്ട്. ജൂലി എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായികയായി എത്തിയത് മുതൽ ഉള്ള വിശേഷങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ ജീവിതത്തിനു പുറമെ താരത്തിന്റെ പ്രണയവും പലതവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ക്രിക്കറ്റ് താരം ധോണിയുമായുള്ള പ്രണയം ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച വിക്കറ്റ് കീപ്പറും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളുമായിരുന്നു ധോണി. ട്വന്റി ട്വന്റി ലോക കപ്പ്, ഏക ദിന വേൾഡ് കപ്പ് തുടങ്ങി നിരവധി വിജയങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച ക്യാപ്റ്റൻ കൂടിയാണ് താരം. കഴിഞ്ഞ ലോകകപ്പോടു കൂടി ദേശീയ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് താരം.
ഇപ്പോഴിതാ ധോണിയും താനുമായുള്ള പ്രണയത്തെ കുറിച്ച് പറയുകാണ് റായ് ലക്ഷ്മി. ധോണിയുമായുള്ള പ്രണയം രണ്ടായിരത്തി എട്ടിൽ ആരംഭിച്ച് അടുത്ത കൊല്ലം അവസാനിച്ചച്ചിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബർത്ത്ഡേ പാർട്ടിയിൽ വച്ച് പരിചയപ്പെട്ട ധോണിയും ലക്ഷ്മിയും പിന്നീട് പ്രണയത്തിലാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞതിന് ശേഷവും തങ്ങളുടെ പേരുകൾ ചേർത്തു വന്ന വാർത്തകളിൽ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അടുത്തെങ്ങും വിട്ടുപോകാത്ത കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധം. ഇപ്പോഴും ആളുകൾ അതെ കുറിച്ച് പറയാനുള്ള ഊർജ്ജം കണ്ടെത്തുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു അത്ഭുതം തന്നെയാണ്. ധോണിയുടെ ഭൂതകാലത്തെക്കുറിച്ചു പറയുമ്പോൾ തന്റെയും ചേർത്തുള്ള ബന്ധം മാധ്യമങ്ങൾ പറയുന്നു. എനിക്ക് തോന്നുന്നത് ഒരുകാലത്തിൽ എന്റെ മക്കൾ ഇതുപോലെ ഉള്ള വാർത്തകൾ ടിവിയിൽ കാണുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്യുമായിരിക്കും. ധോണിയുടെ ബന്ധം അവസാനിപ്പിച്ചതിന് തനിക്ക് മൂന്നോ നാലൊ പ്രണയങ്ങൾ ഉണ്ടായി എന്നും ഞങ്ങൾക്ക് രണ്ടുപേരും പിരിഞ്ഞു എങ്കിൽ കൂടിയും പരസ്പരം ബഹുമാനിക്കുന്ന ആളുകൾ ആണ് ഞങ്ങൾ.
എനിക്ക് അവനെ നന്നായി അറിയാം. അതിനെ എങ്ങനെ വിളിക്കണം എന്നൊന്നും അറിയില്ല. കാരണം അതൊരിക്കലും വർക്ക് ഔട്ട് ആയില്ല. ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ട് പോകുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാൻ വളരെ സന്തുഷ്ടയാണ്. ജോലി ആണ് എനിക്ക് പ്രധാനപ്പെട്ടത്. റായ് ലക്ഷ്മി പറയുന്നു. ധോണി തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു എങ്കിൽ താൻ അദ്ദേഹത്തിനെ കഴിച്ചേനെ എന്നാണ് താരം മുൻപ് പറഞ്ഞത്. ധോണി രണ്ടായിരത്തി പത്തിൽ വിവാഹിതനായിരുന്നു. സാക്ഷിയാണ് ഭാര്യ. ഇരുവർക്കും സിവ എന്നൊരു മകൾ ഉണ്ട്.