ലവ് ആക്ഷൻ ഡ്രാമ ചെയ്യുന്നതിന് മുൻപ് നയൻ‌താര ഒരു ഡിമാൻഡ് മുന്നോട് വെച്ചു

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളും അഭിനേതാവുമായ താരമാണ് നടൻ ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മക്കളും സിനിമയിലേക്ക് ചുവടുവച്ചപ്പോൾ മലയാള പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്നതും അദ്ദേഹം സിനിമയിൽ നേടിയെടുത്ത സ്ഥാനത്തിൽ തന്നെ ആയിരുന്നു. അത് അക്ഷരം പ്രതി ശരി വെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മൂത്തമകൻ വിനീത് ശ്രീനിവാസന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യം ഗായകനായും പിനീട് അഭിനേതാവായും അതിനു ശേഷം സംവിധായകനായി കഴിവ് തെളിയിച്ച അദ്ദേഹം തോറ്റ മേഖലകൾ എല്ലാം തന്നെ പൊന്നാക്കിയ താരം കൂടിയാണ്.


വിനീത് ശ്രീനിവാസൻ കൂടി കഴിവ് തെളിയിച്ചപ്പ്പോൾ ആരാധകർ പിനീട് ഉറ്റു നോക്കിയത് ധ്യാൻ ശ്രീനിവാസനെ ആയിരന്നു. ശ്രീനിവാസന്റെ രണ്ടാമത്തെ മകനായ ധ്യാനും അഭിനേതാവായാണ് ആദ്യം അരങ്ങേറിയത്. പിനീട് ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെ താരം സംവിധായകനായും കഴിവ് തെളിയിക്കുകയുണ്ടായി. സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ബ്ളോക് ബസ്റ്റർ ഹിറ്റിലേക്ക് നയിച്ച താരത്തിന്റെ സംവിധാനം അച്ചടക്കമുള്ള ഒന്നായിരുന്നു . നിവിൻ പോളിയും ലേഡി സൂപ്പർ സ്റ്റാറും ഒരുമിച്ച സിനിമ കൂടി ആയിരുന്നു ലവ് ആക്ഷൻ ഡ്രാമ .


കൊമെടിക്കും ആക്ഷനും പ്രാധാന്യം കൊടുത്ത സിനിമ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ബോക്സ് ഓഫീസിൽ വലിയ വിജയം ആകുകയും ചെയ്തു. ഇപ്പോളിതാ സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞ ഒരു രസകരമായ സംഭവം ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . എന്തെന്നാൽ സിനിമ കമ്മിറ്റി ചെയ്യുന്നതിന് മുന്പായി ലേഡി സൂപ്പർ സ്റ്റാർ ആയ നയൻസ് ധ്യാൻ ശ്രീനിവാസന്റെ അടുത്ത് ഒരു ഡിമാൻഡ് വെക്കുകയുണ്ടായി.


സംഭവം എന്തെന്നാൽ എന്റെ നമ്പർ ആർക്കും കൈമാറേണ്ട എന്നായിരുന്നു താരം മുന്നോട് വെച്ച ഡിമാൻഡ്. അതായത് പ്രൊഡ്യൂസർ ആണെങ്കിലും ആരായാലും നമ്ബർ ധ്യാൻറെ അടുത്ത് മാത്രം മതി ഏന് താരം പറഞ്ഞു. ഒരു ചിരിയോടെ ആണ് ധ്യാൻ ഇക്കാര്യം ആരാധകരുടെ മുൻപിൽ വെളിപ്പെടുത്തിയത്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ . നയൻ‌താര അങ്ങനെ ജോലി ചെയ്യുന്ന ഒരാൾ ആണ് എന്നും സിനിമയുടെ അണിയറ പ്രവർത്തകർക്കിടയിൽ ഒരൊറ്റ പോയിന്റ് ഓഫ് കോണ്ടച്റ്റ് മാത്രമേ വെക്കു എന്നും താരം തുറന്നു പറഞ്ഞു.

Leave a Comment