ആ രംഗങ്ങളിൽ കൂടെ അഭിനയിച്ചത് അവൾ ആയത് കൊണ്ട് പെട്ടന്ന് പരുപാടി കഴിഞ്ഞു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് ധ്യാൻ ശ്രീനിവാസൻ. നടൻ ആയും സംവിധായകൻ ആയുമെല്ലാം ധ്യാൻ ശ്രീനിവാസൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2013 ൽ തിര എന്ന ചിത്രത്തിൽ കൂടി ആണ് ധ്യാൻ തന്റെ അരങ്ങേറ്റം നടത്തിയത്. എന്നാൽ കുഞ്ഞിരാമായണത്തിൽ കൂടിയാണ് താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. നടനായി മാത്രമല്ല, സംവിധായകനായും താരം തന്റെ കഴിവ് തെളിയിച്ചു. നിവിൻ പോളിയെയും നയൻതാരയേയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ഒരുക്കിയ ചിത്രം ആണ് ലവ് ആക്‌ഷൻ ഡ്രാമ. ചിത്രം യുവാക്കൾക്കിടയിൽ വലിയ ചർച്ച ആയി മാറുകയും ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിലേക്ക് തിരിച്ച് വന്ന ചിത്രം കൂടി ആയിരുന്നു ഇത്. അത് കൊണ്ട് തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ഉടൽ എന്ന ചിത്രത്തിൽ കൂടിയാണ് താരം ഏറ്റവും ഒടിവിലായി പ്രേഷകരുടെ മുന്നിൽ എത്തുന്നത്.

അടുത്തിടെ ആണ് ഉടൽ എന്ന ചിത്രത്തിനെ ടീസർ പുറത്തിറങ്ങിയത്. ടീസറിൽ ധ്യാനും നടി `ദുർഗ്ഗാ കൃഷ്ണയും തമ്മിലുള്ള ഒരു ബെഡ്‌റൂം സീൻ വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ സീനിനെ കുറിച്ച് ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. ധ്യാൻറെ വാക്കുകൾ ഇങ്ങനെ, സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ഈ ഒരു സീൻ കൂടി ചിത്രത്തിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്നത് ദുർഗ്ഗാ കൃഷ്ണ ആണെന്ന് കൂടി അറിഞ്ഞിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്സ് ആയത് കൊണ്ട് ഒരു ചമ്മലും ഇൻട്രൊഡക്ഷനും ഒന്നും വേണ്ടായിരുന്നു. അവൾ ആയത് കൊണ്ട് പെട്ടന്ന് പരുപാടി കഴിഞ്ഞു എന്നും ധ്യാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

കൂടാതെ സിനിമയെ കുറിച്ച് കുട്ടിക്കാലത്ത് പല ധാരണ ആയിരുന്നു തനിക് ഉണ്ടായിരുന്നത് എന്നും ഇത്തരം സീനുകൾ ഒക്കെ ക്യാമറ ട്രിക്ക് ആയിരുന്നു എന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്. എന്നാൽ കാലം കഴിഞ്ഞു സിനിമയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ആണ് അതൊക്കെ ഒറിജിനൽ ആണെന്ന് മനസ്സിലാകുന്നത്. അപ്പോഴാണ് എനിക്ക് സിനിമയോട് കൂടുതൽ ഇഷ്ട്ടം തോന്നിയത് എന്നും ധ്യാൻ പറഞ്ഞു.