ദിലീപിനെ കുറിച്ചും കലാഭവൻ മണിയെ കുറിച്ചും മനസ്സ് തുറന്ന് നിർമ്മാതാവ് കെ. ജി. നായർ

താരങ്ങളുമായി എല്ലാം അടുത്ത ബന്ധം സൂക്ഷിക്കുന്ന ആൾ ആണ് നിർമ്മാതാവ് കെ. ജി. നായർ. ഇദ്ദേഹം ഒരു അഭിമുഖത്തിൽ ദിലീപിനെയും കലാഭവൻ മണിയേയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അദ്ദേഹത്തിന്റെ ജാതക ദോഷം തന്നെ ആണെന്നും അദ്ദേഹത്തിന്റെ കയ്യിൽ സ്വത്തുണ്ടെന്ന് അറിഞ്ഞുകൊണ്ട് കൂടെ ഉണ്ടായിരുന്നവർ തന്നെ ആണ് അദ്ദേഹത്തിന് പാര ആയതെന്നും കെ. ജി. നായർ പറയുന്നു.

പുള്ളിയുടെ കൂടെ ഉള്ളവർ തന്നെ ആണ് പുള്ളിയെ പറ്റിക്കുന്നത് എന്നും അല്ലാതെ ദിലീപ് അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ല. സംവിധായാരുടെയും നിർമ്മാതാക്കളുടെയും ഒക്കെ ഒരുപാട് ശാപവും ദിലീപിന് ഉണ്ട്. തലശ്ശേരി ബഷീറിനെ ഒക്കെ സിനിമയിൽ ഒന്നുമല്ലാതാക്കി മാറ്റിയത് ദിലീപ് ആണ്. തുളസീദാസിന്റെ ഒക്കെ ഒരുപാട് ശാപം ദിലീപിന് ഉണ്ട്. അതൊക്കെ ശരിയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരെ നടക്കുന്ന ഈ ആരോപണങ്ങൾ ഒക്കെ സത്യമാണോ അല്ലിയോ എന്ന് എനിക്ക് അറിയില്ല എന്നും കെ. ജി. നായർ പറയുന്നു.

അത് പോലെ തന്നെ കലാഭവൻ മണിയെ കുറിച്ചും ഇദ്ദേഹം പറയുന്നുണ്ട്. കലാഭവൻ മണി ചാലക്കുടി കാരൻ ആണ്. സിനിമയിൽ നിന്ന് മണി ഒരുപാട് ഉണ്ടാക്കി. എന്നാൽ ആ ചാലക്കുടിയിലെ മണ്ണിന് ഒരു പ്രത്യേകത ഉണ്ട്. കലാകാരന് ഒരുപാട് സമ്പത്ത് ആ മണ്ണിൽ നിൽക്കുമ്പോൾ കല നേടി കൊടുക്കും. എന്നാൽ കലയെ മറന്ന് കലാകാരൻ ജീവിക്കാൻ തുടങ്ങിയാൽ ആ കല തന്നെ അവനെ കൊല്ലും. അതാണ് ലോഹിതദാസിനു സംഭവിച്ചത്. മണിക്ക് സംഭവിച്ചതും അത് തന്നെ ആണ്.

മണിയെ സംബന്ധിച്ച് മദ്യം തന്നെ ആണ് മണിക്ക് വിനയായത്. അതിന് മുൻപ് നേടാവുന്നതെല്ലാം മണി നേടി. ഒരുപാട് പേരുടെ ശാപം മണിക്കും ഉണ്ടായിരുന്നു. ഇവന്റെ വളർച്ചയിൽ അസൂയപെട്ടു സുഹൃത്തുക്കൾ തമ്മിൽ സംസാരം ഉണ്ടാകുകയും തർക്കവും വഴക്കും നടക്കുകയും ഒക്കെ ഉണ്ടായിരുന്നു. ഒരുപാട് കപട ബുദ്ധികൾ ഉണ്ടായിരുന്നു. അതാണ് അവനെ ദൈവം പോലും കൈവിട്ടത്. ദാനധർമ്മങ്ങൾ എല്ലാം ചെയ്യുന്നത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ആയി മാറി.

പിന്നീട് ഒരുപാട് പേർക്ക് താൽപ്പര്യം ഇല്ലാത്ത ആൾ ആയി മണി മാറി എന്നും ആണ് കെ. ജി. നായർ പറയുന്നത്. ദിലീപും കലാഭവൻ മണിയും അവരുടെ നാശം ചോദിച്ച് വാങ്ങിയത് ആണെന്നും രണ്ടു പേർക്കും നിരവധി പേരുടെ ശാപം ഉണ്ടായിരുന്നു എന്നും ആണ് കെ. ജി. നായർ അഭിമുഖത്തിൽ പറയുന്നത്. ഈ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Leave a Comment