കുഞ്ഞിക്കൂനനിൽ ദിലീപ് ചെയ്ത കഥാപാത്രത്തിനെ കണ്ടിട്ട് വേറെ ആരെങ്കിലും ആയിട്ട് തോന്നിയോ

ശശി ശങ്കറിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സായി കുമാർ, നവ്യ നായർ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു. സുപ്രീം ഫിലിംസിന്റെ ബാനറിൽ കെ.എ. ജലീൽ നിർമ്മിച്ച ഈ ചിത്രം ഗ്യാലക്സി ഫിലിംസ്, ലാൽ റിലീസ് എനിവർ വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

ചിത്രത്തിനെക്കുറിച്ച് ജംഷീ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, മലയാള സിനിമയിൽ തന്നെ ഒരു കഥാപാത്രം കണ്ടിട്ട് അത് ചെയ്തത് ആ നടനല്ല , വേറെ ആരോ ഒരാൾ ആണെന്ന് തോന്നിയ ഒരേയൊരു കഥാപാത്രം ദിലീപ് ചെയ്ത കുഞ്ഞിക്കൂനൻ ആണ് എന്നാണ് പോസ്റ്റിൽ പറയുന്നത് ജംഷി പറയുന്നത്, മാത്രമല്ല ഇപ്പോഴും ഈ സിനിമയിലെ സീൻ വല്ലതും കാണുമ്പോൾ എനിക്ക് അത് ദിലീപ് ആണെന്ന് തോന്നാറേ ഇല്ല. എന്തോ ഈ കഥാപാത്രം ചെയ്യാൻ വേണ്ടി മാത്രം വന്ന ഒരു അഭിനേതാവ് ചെയ്ത പോലെയാണ് എനിക്ക് തോന്നാറുള്ളത് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

മാത്രമല്ല Sound modulation ലും , ശരീര ഭാഷയിലുമൊക്കെ ഒരിക്കൽ പോലും ദിലീപ് ആണെന്ന് തോന്നിക്കാത്ത വിധത്തിൽ ഉള്ള ഒരു മാറ്റം. സംഗതി ദിലീപ് Off – Screen ൽ പല Negativity ഉള്ള ആൾ ആണെങ്കിലും On – Screen അഭിനയത്തിൽ മമ്മൂട്ടി , മോഹൻലാൽ Range ൽ വെക്കാൻ കഴിയുന്ന മലയാള സിനിമയിലെ ഒരേയൊരു നായക നടൻ ഇങ്ങേര് മാത്രം ആയിരിക്കും എന്നാണ് ജംഷി പറയുന്നത്. യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ് ആണ്

Leave a Comment