ദിലീപിന് എല്ലാവരെയും പുച്ഛം ആണ്, അയാൾ ഇപ്പോൾ അനുഭവിക്കുന്നതും അത് കൊണ്ടാണ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് ദിലീപ്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. ഇപ്പോഴിതാ ദിലീപിനെ നായകനാക്കി ഡോൺ എന്ന സിനിമ സംവിധാനം ചെയ്ത പ്രൊഡ്യൂസർ അതിനു ശേഷം തനിക്ക് ദിലീപിന് നിന്ന്  നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിനിടയിൽ പറയുന്ന വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. നിർമ്മാതാവ് ചന്ദ്രകുമാർ ആണ് തനിക്ക് ഉണ്ടായ അനുഭവം പറഞ്ഞിരിക്കുന്നത്.

ചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ, ഡോൺ സിനിമ ദിലീപിനെ വെച്ച് ഞാൻ നിർമ്മിച്ചത് ആയിരുന്നു. എന്നാൽ അതിനു ശേഷം കുറച്ച് കാലങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായി. ബാബു ജനാർദനൻ ചേട്ടൻ എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. ആ ഇടയ്ക്ക് ഒരിക്കൽ ഞങ്ങൾ തമ്മിൽ കണ്ടപ്പോൾ ചേട്ടൻ എന്നോട് പറഞ്ഞു, ഡാ, നീ ആകെ മോശം അവസ്ഥയിൽ നിൽക്കുവല്ലേ, നിന്റെ അവസ്ഥ ദിലീപിനോട് പറഞ്ഞാൽ ദിലീപിന്റെ സ്വഭാവം വെച്ച് നിനക്കു ഒരു ഡേറ്റ് തരും എന്ന്.

അങ്ങനെ ചേട്ടന്റെ ആ വാക്ക് കേട്ട് ഞാൻ ദിലീപിനെ ചെന്ന് കണ്ടു. ദിലീപിന്റെ വീട്ടിൽ ആണ് ഞാൻ പോയത്. സംസാരിച്ചിരിക്കുമ്പോൾ അവിടെ വെച്ച് ദിലീപ് എന്നോട് പറഞ്ഞു, ചേട്ടാ എന്നെ ഇനി കുറെ നാളത്തെക്ക് നോക്കണ്ട, ഡേറ്റ് ഇല്ല, ഡേറ്റ് ഉണ്ടെങ്കിലും ഇനി തരാൻ ഇല്ല എന്ന്. ആലുവ ശിവ ക്ഷേത്രത്തിന് ദർശനം ആയാണ് ദിലീപിന്റെ വീട്. വീടിന്റെ വാതിൽ തുറന്നാൽ അമ്പലം കാണാം. അത്ര അടുത്ത് ആണ്. ഇത് കേട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല. അഹങ്കാരം കൂടിയാലോ ശിവ ഭഗവാനെ എന്ന് ഞാൻ അമ്പലത്തിലേക്ക് നോക്കി നിറകണ്ണുകളോടെ പറഞ്ഞു.

എന്നാൽ ഇതിന്റെ പിറ്റേ ദിവസം മുതൽ ദിലീപിന് ഓരോ പണി കിട്ടാൻ തുടങ്ങി. എന്റെ പ്രാർത്ഥന ഇത്ര പെട്ടന്ന് നീ കേട്ടോ എന്ന് ദൈവത്തോട് ഞാൻ ചോദിച്ചു. സൗന്ദര്യം കൂടിയത് കൊണ്ട് മാത്രമാണ് ദിലീപ് സിനിമയിൽ എത്തിയത് എന്നും അല്ലാതെ പണ്ടത്തെ മുഖം കൊണ്ടിരുന്നായിരുന്നു എങ്കിൽ സിനിമയുടെ ഏഴു അയലത്ത് പോലും എത്തില്ലായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. സൗന്ദര്യം കൂടിയത് കൊണ്ട് അല്ലെടോ. അങ്ങേരുടെ അഭിനയ കഴിവ് കൊണ്ട അയാൾ സിനിമയിൽ നിന്നത്. അയാൾ ചെയ്ത ചില വേഷങ്ങൾ ആർക്കും ചെയ്യാൻ പറ്റില്ല.

നിന്റെ ഒക്കെ ഈ ഊള സ്വഭാവം നേരത്തെ അറിയുന്നത് കൊണ്ടാവും നിനക്ക് ഡേറ്റ് തരാഞ്ഞത്, ആരെങ്കിലും ഒന്ന് വീണാൽ പിന്നെ അവനെ അങ്ങനെ താഴ്ത്തും പഴയ ദിലീപ് ആയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങളിൽ നിൽക്കാത്ത ആളായിരുന്നു എങ്കിൽ അയാൾ വായ തുറക്കുമോ, ദിലീപിന് ആരെയും പുച്ഛം അല്ല എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ഒരു മനുഷ്യൻ പരദൂഷണം മതി ഡാ, ഡേറ്റ് കിട്ടിയില്ല എന്നുകരുതി. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന നാറി തുടങ്ങി നിരവധി വിമർശനങ്ങൾ ആണ് ഇദ്ദേഹത്തിനെതിരെ വരുന്നത്.

Leave a Comment