ഒരു മീശമാധവൻ മോഷണ റഫറൻസ് എങ്കിലും നമുക്ക് പ്രതീക്ഷിക്കാം

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം ആണ് നടന്നത്. ദിലീപ് നായകനാകുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയ ആണ് നായികയായി എത്തുന്നത്. കേരളത്തിൽ തമന്നയ്ക്ക് നിരവധി ആരാധകർ ഉണ്ട് എങ്കിലും ഇത് ആദ്യമായാണ് തമന്ന ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുതൽ ആവേശത്തിൽ ആണ് മലയാളികളായ തമന്ന ആരാധകർ. ചിത്രത്തിന്റെ പൂജ കർമ്മങ്ങളുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.

കുറച്ച് നാളുകൾക്ക് ശേഷം പുറത്തിറങ്ങാൻ പോകുന്ന ദിലീപ് ചിത്രം ആണിത്. കേശു ഈ വീടിന്റെ നാഥൻ ആണ് അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രം എങ്കിലും ചിത്രം വേണ്ടത്ര വിജയം നേടിയില്ല എന്നതാണ് സത്യം. കുറെ നാളുകൾ കൊണ്ട് തന്നെ ദിലീപ് ചിത്രങ്ങൾ അങ്ങനെ ഇറങ്ങിയിരുന്നില്ല. അത് കൊണ്ട് തന്നെ നിരാശയിൽ ആണ് ദിലീപ് ആരാധകരും. അപ്പോഴാണ് ദിലീപിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുന്നത്. ഒപ്പം അഭിനയിക്കുന്ന നടി തമന്ന എന്ന് കൂടി അറിഞ്ഞപ്പോൾ സന്തോഷത്തിൽ ആണ് പ്രേക്ഷകരും.

ഇപ്പോൾ സിനി ഫയൽ ഗ്രൂപ്പിൽ നിധിൻ എൻ എന്ന യുവാവ് പങ്കുവെച്ച കുറിപ്പ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ഫാൻ ബോയ് തന്റെ ഇഷ്ട താരത്തിന് വേണ്ടി ഏതറ്റം വരെ പോവുമോ അത്രയും പോവും എന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. ഒരു മീശമാധവൻ മോഷണ റഫറൻസ് എങ്കിലും നമുക്ക് പ്രതീക്ഷിക്കാം എന്നുമാണ് തമന്നയുടെയും ദിലീപിന്റെയും ചിത്രം പങ്കുവെച്ച്കൊണ്ട് ആരാധകൻ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു തങ്ങളുടെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് എത്തിയത്.

അവരുടെ വ്യക്തി ജീവിതം എനിക്കറിയണ്ട. ഞാനവരുമായി നേരിട്ട് ഇടപഴകാൻ പോകുന്നുമില്ല. സിനിമയിൽ എന്നെ രസിപ്പിക്കുന്നുണ്ടോ എന്നുള്ളത് മാത്രമാണ് ഞാൻ നോക്കുന്നത്, ഈ ക്രി മിനലിനെ അനുകൂലിക്കാനും ഇവിടെ ആൾക്കാരുണ്ടല്ലോ എന്ന് കാണുമ്പഴാ നമ്മുടെ അവസ്ഥ എത്ര പരിതാപകരം, തമന്നയുടെ ഫാൻബോയ് ആണ് ദിലീപ് എന്നാണോ പറഞ്ഞു വരുന്നത്, പറയാൻ പറ്റില്ല, കാരണം കമ്മാരസംഭവത്തിൽ ആദ്യം തമന്ന ആയിരുന്നു അവരുടെ ലിസ്റ്റിൽ, അന്നത്തെ തിരക്ക് മൂലം തമ്മന്നാ അത് സ്നേഹപൂർവ്വം ഒഴിവാക്കി.

ദിലീപ് ഡയറക്റ്റ് ആയി ആരെയും പീ ഡിപ്പിച്ചിട്ടില്ല. ഇതൊക്കെ ചെയ്യുന്നവർ ഇവിടെ സുഖമായി ജീവിക്കുന്നു, രാമ ലീല പോലെ മികച്ച സിനിമ ആകട്ടെ, പീഡന കേസിൽ വന്നന്തിനു ശേഷം ദിലീപ് ചെയ്ത ചിത്രങ്ങൾ ആയ കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി എന്നീ ചിത്രങ്ങൾ എല്ലാം തന്നെ ദിലീപിനെ തെറ്റുകാരൻ അല്ല എന്ന് പറയാതെ പറയുന്ന ചിത്രങ്ങൾ ആണ്. കോടതി സമക്ഷം ഏതെങ്കിലും യുവതാരം ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് എനിക്ക് തോന്നാറുണ്ട് തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment