ഓണം ഗംഭീരമാക്കി ദിലീപും കുടുംബവും, ആശംസകളുമായി ആരാധകരും

പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താര കുടുംബം ആണ് നടൻ ദിലീപിന്റേത്. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന കുടുംബം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുമുണ്ട്. സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിൽ പോലും ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിക്ക് ആരാധകർ വളരെ കൂടുതൽ ആണ്. മീനാക്ഷി സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യം ദിലീപിനോട് ആരാധകർ പലപ്പോഴും ചോദിച്ചിട്ടുണ്ട്.

എന്നാൽ അതിനുള്ള വ്യക്തമായ മറുപടി ദിലീപും നൽകിയിട്ടില്ല. ചെന്നൈയിൽ എം ബി ബി എസ്സിന് പഠിക്കുകയാണ് മീനാക്ഷി. അച്ഛന്റെ പാത പിന്തുടർന്നു അഭിനയത്തിലേക്ക് പോകാതെ മീനാക്ഷി തിരഞ്ഞെടുത്തിരിക്കുന്നത് ഡോക്ടർ എന്ന വഴി ആണ്. ഒരു പക്ഷെ പഠനം പൂർത്തി ആക്കിയിട്ട് മീനാക്ഷി അഭിനയത്തിലേക്ക് വരാൻ സാധ്യത ഉണ്ടെന്നും ആരാധകർ പറയുന്നുണ്ട്. മീനാക്ഷിയുടേതായി സോഷ്യൽ മീഡിയയിൽ എത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങൾ ദിലീപ് ആരാധകരുടെയും ഗ്രൂപ്പിൽ നിമിഷ നേരം കൊണ്ട് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപും കുടുംബവും ഓണം ആഘോഷത്തിന്റെ ഭാഗമായി കേരളീയ വസ്ത്രങ്ങളിൽ ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ ആണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

എന്നാൽ ഈ ചിത്രത്തിന് വിമർശനവുമായി എത്തിയവരുടെ എണ്ണവും കുറവല്ല. അടുത്ത ഓണമെങ്കിലും ഇവനും കൂട്ടാളികൾക്കും ജയിലിൽ ഒരുക്കണമേ എന്നു ആശംസിക്കുന്നു, ആ സെന്ററിൽ നികുന്ന സദനത്തിനെ കാണുമ്പോ എന്തോ ഒരു വെറുപ്പ് മഞ്ജു ചേച്ചി യോടുള്ള ഇഷ്ടം കൊണ്ടാകാം, നീ കാരണം വിധവയാക്കിയാ ഒരു പെണ്ണ് അവിടെ ഇരിപ്പുണ്ട് ഓണം ഇല്ലാതെ അവള് മോളെയും വിളിച്ചു നാണമില്ലേ നിനക്ക് ഈ പോസ്റ്റ് ഇടാൻ, ഒരു പെണ്ണിനു വേണ്ടി രണ്ടു പെണ്ണിനെ വേദനിപ്പിച്ച ഈയാളുടെ ആശംസയ്ക്ക് ഒരു വിലയുമില്ല.

മുത്തശ്ശനും മൂത്തശ്ശിക്കുമൊപ്പം മോളും ചെറുമോളും.കലക്കി. ശ്ശേ നല്ലോരോണം നശീ പ്പിച്ചു, ജീവിതം ഒന്നേയുള്ളൂ അത് ഒരു മഞ്ജുവാര്യർ ഇൽ ഒതുക്കേണ്ട എന്ന് കരുതി കാണും, ഇത്രയൊക്കെയായിട്ടും ചിരിച്ച മുഖത്തോടെ എങ്ങനെ നിൽക്കാൻ കഴിയുന്നു തെറ്റ് ചെയ്യുന്നവർ എല്ലാം മാന്യന്മാരും നിരപരാധികൾ എല്ലാം ക്രൂശിക്കപ്പെടുകയും ചെയ്യുന്നു എന്തൊരു വിരോധാഭാസം ഇതെല്ലാം കാലം തെളിയിക്കുമോ?  തുടങ്ങിയ വിമർശനങ്ങൾ ആണ് താരത്തിന്റെ ചിത്രത്തിന് വരുന്നത്.

Leave a Comment