സൂപ്പർസ്റ്റാറുകൾക്ക് ഇടയിലൂടെ തന്റേതായ സ്ഥാനം ഉണ്ടാക്കിയ നടൻ

നടൻ ദിലീപിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ടീം സിനി ഫൈൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാൽ ആരാണ് മലയാളികൾക്ക് പ്രിയങ്കരനായ നടൻ എന്ന ചോദ്യത്തിന് അന്നും ഇന്നും ഒരൊറ്റ ഉത്തരമേ ഉള്ളു. അത് നമ്മുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ ദിലീപേട്ടൻ തന്നെയാണ്.കോമഡിയിലും മാസിലും ആക്ഷനിലും സെന്റിമെന്റ്‌സിലും വേഷപകർച്ചകളിലുമൊക്കെ ഒരു പോലെ തിളങ്ങാൻ കഴിയുന്ന മറ്റേത് നടനാണ് മലയാള സിനിമയിൽ നമുക്കുള്ളത്.

മലയാളത്തിലെ സൂപ്പർസ്റ്റ്റാറുകൾക്കിടയിൽ കടന്നു വന്ന് പ്രേക്ഷകർക്കിടയിൽ തന്റേതായൊരു സ്ഥാനമുണ്ടാക്കിയെടുത്ത് ആവറേജ് സിനിമകൾക്ക് പോലും ഫാമിലി ഓടിയെൻസിനെ തീയേറ്ററിലേക്കെത്തിക്കാൻ തക്ക സ്റ്റാർഡവും ഇന്നും നമ്മൾ എവർഗ്രീൻ കോമഡി സിനിമകളായി കണക്കാക്കുന്ന ഒരു പിടി സിനിമകളും നമുക്ക് സമ്മാനിച്ച നമ്മുടെ സ്വന്തം ദിലീപേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നുമാണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരും ഈ പോസ്റ്റ് ശരി വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. പ്രേഷകരുടെ ഇഷ്ട്ടനാടൻ ആണ് ദിലീപ്. നിരവധി ചിത്രങ്ങളിൽ കൂടി വളരെ പെട്ടന്ന് ആണ് ദിലീപ് പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്. വളരെ പെട്ടന്ന് തന്നെ ദിലീപിനെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. ഇന്നും പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ ആണ് ദിലീപ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്.

പഞ്ചാബി ഹൗസും ഈ പറക്കും തളികയും കല്യാണ രാമനും മീശ മാധവനും എല്ലാം തന്നെ അതിന്റെ ഉദാഹരണം ആണ്. പേരെടുത്ത് പറയാൻ ആണെങ്കിൽ നിരവധി ചിത്രങ്ങൾ ഉണ്ട്. ഏകദേശം നൂറ്റൻപതോളം ചിത്രങ്ങളിൽ ആണ് ദിലീപ് ഈ കാലയളവിനുള്ളിൽ അഭിനയിച്ച് തീർന്നത്. അതിൽ മിക്ക ചിത്രങ്ങളും ഹിറ്റ് ആണെന്ന് എന്നതാണ് ദിലീപിനെ മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്നും കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായകന്മാരിൽ മുൻ പന്തിയിൽ തന്നെ ആണ് ദിലീപിന്റെ സ്ഥാനം.

Leave a Comment