തന്നെ കളിയാക്കി സിനിമ എടുത്ത ആൾക്ക് തന്നെ കരിയറിലെ മികച്ച റോൾ കൊടുത്ത ഷാജി കൈലാസ്

പ്രേക്ഷകർക്ക് ഏറെ സുപരിചിതൻ ആയ സംവിധായകൻ ആണ് ഷാജി കൈലാസ്. നിരവധി സിനിമകൾ ആണ് താരം പ്രേക്ഷകർക്ക് ആയി സമ്മാനിച്ചിട്ടുള്ളത്. അവയിൽ പലതും ഇൻഡസ്ട്രി ഹിറ്റ് ആയവ ആണ് എന്നത് പ്രത്യേകം എടുത്ത് പറയേണ്ട കാര്യം തന്നെ ആണ്. എന്നാൽ ഷാജി കൈലാസിനെ കളിയാക്കിൽ നിരവധി പേരാണ് സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. അതിൽ ഒരു വ്യക്തിയാണ് ദിലീഷ് പോത്തൻ.

സാൾട്ട് ആൻഡ് പെപ്പർ സിനിമയിൽ ആണ് ഇദ്ദേഹം ഷാജി കൈലാസിനെ ഇമിറ്റേറ്റ് ചെയ്തുകൊണ്ട് സിനിമ ചെയ്തത്. എന്നാൽ ദിലീഷ് പോത്തന് തന്റെ കരിയറിലെ തന്നെ മികച്ച ഒരു വേഷം ആണ് ഷാജി കൈലാസിന്റെ പുതിയ ചിത്രത്തിൽ കൂടി ലഭിച്ചിരിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ സന്തോഷ് കുമാർ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, തന്നെ പരിഹസിച്ചു സിനിമ എടുത്തവരിൽ പ്രമുഖനെ തന്നെ വിളിച്ചു കൊണ്ടുവന്നു ആളുടെ ക്യാരീറിലെ തന്നെ മികച്ച ഒരു റോൾ കൊടുത്ത. ഒരു ഷാജി കൈലാസ് മാസ്സ് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇന്നത്തെ മലയാള സിനിമയുടെ ശാപം മട്ടാഞ്ചേരി മാഫിയ ആണ് . ആഷിക് അബുവും ടീമും ആണ് തീരുമാനിക്കുന്നത് ഏത് സിനിമ വിജയിക്കണം ആരെ ഒതുക്കണം എന്നൊക്കെ. കൃത്യമായ പി ആർ വർക്കും അതിന് ഒത്ത കൂട്ടാളികളും ഉണ്ട്, ഇതൊക്കെ ചെറുത്. രൂപവും വരിക്കശ്ശേരിയും അല്ലാതെ ഒരു വാക്ക് പോലും ഇല്ല. അഭിനയം തൊഴിൽ അല്ലെ. ഈ കണക്കിന് മോഹൻ ലാൽഒക്കെ ശ്രീനിവാസനെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കണം.

അതേ ക്ലൈമാക്സ് ഒക്കെ പുള്ളി വേറെ ലെവൽ ആക്കി വെച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഗസ്റ്റ് റോൾ വരെ പുള്ളിടെ മുൻപിൽ ഒന്നും അല്ലാതായി, സാൾട്ട് ആൻഡ് പെപ്പറിൽ എവിടാ ദിലീഷ് പോത്തനെ വച്ച് ഷാജി കൈലാസിനെ ട്രോളിയത് ? ഒരു ഡയലോഗാ സീനോ പറയു . ഓർത്തെടുക്കാനാണ്, അതിൽ അങ്ങേര് അഭിനയിച്ചെന്ന് കൊണ്ട്, പരിഹസിച്ചത് അയാൾ ആകുമോ? അങ്ങനെ ആണെങ്കിൽ ആഷിക് അബുവിനാണ് റോൾ കൊടുക്കേണ്ടത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.

Leave a Comment