ആ സീൻ പിറന്നത് ദിലീപിന്റെ ഒരൊറ്റ ഫോൺ കോളിൽ താരത്തിന്റെ തുറന്ന് പറച്ചിലിൽ കണ്ണുതള്ളി ആരാധകർ

മലയാള സിനിമയിൽ വളരെ ഏറെ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്യുന്ന താരങ്ങൾ അനവധിയാണ്. സൂപ്പർ സ്റ്റാർ നായകന്മാർക്കും ഒപ്പം ചില നായിക കഥാപത്രങ്ങൾക്കും പുറമെ അനേകം ശ്രദ്ധേയ വേഷങ്ങൾ ഇതിനകം കൈകാര്യം ചെയ്ത അനവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. ഇപ്പോൾ ഈ കാലയളവിൽ മിനിസ്ക്രീൻ, ബിഗ്സ്‌ക്രീൻ താരങ്ങൾ പലരും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സജീവ സാന്നിധ്യമാണ്. താരങ്ങൾ പലരും ഷെയർ ചെയ്യുന്ന ചിത്രങ്ങൾ ആരാധകർ വളരെ ഏറെ ചർച്ചയാക്കി മാറ്റാറുണ്ട്. ഇപ്പോൾ ഒരു പ്രശസ്ത മലയാള സിനിമ താരം ഒരു ഓൺലൈൻ ചാനലിന് നൽകിയ പ്രത്യേക ആഭിമുഖത്തിൽ പങ്കുവെച്ച വിവരങ്ങൾ ആരാധകരിൽ വളരെ ചർച്ചയായി മാറി കഴിഞ്ഞു.

മലയാള സിനിമയിൽ ഒരുപിടി മനോഹര വേഷങ്ങൾ കൈകാര്യം ചെയ്ത ഒരു താരമാണ് നന്ദു പൊതുവാൾ.അനേകം സിനിമകളിൽ മികച്ച വേഷങ്ങളിൽ അഭിനയിച്ച താരം അറിയപ്പെടുന്ന ഒരു പ്രൊഡഷൻ കൺട്രോളർ കൂടിയാണ്. സിനിമാ നടനും പ്രൊഡക്ഷൻ മാനേജരും എന്നതിലുപരി പ്രധാന പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ കൺട്രോളർ കൂടിയാണ് അദ്ദേഹം. തൃശ്ശൂരിലെ കിളിമംഗലത്താണ് അദ്ദേഹം ജനിച്ച് വളർന്നത്. കലാമസേരി സെന്റ് പോൾസ് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിവാഹിതനും ഒരു മകനുമുണ്ട്. ബിരുദം പൂർത്തിയാക്കിയ ഉടൻ ജോലി തേടി മുംബൈയിലേക്ക് മാറി ഒരു കാർഗോ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങി.

എന്നാൽ താരത്തിന്റെ ഏറ്റവും ശ്രദ്ധേയ വേഷമാണ് ദിലീപ് പ്രധാന വേഷത്തിൽ എത്തിയ വെട്ടം എന്ന എല്ലാകാലവും ആരാധകർ ഇഷ്ടപെടുന്ന ചിത്രത്തിലെ താരത്തിന്റെ വേഷം. ഒരു ഡയലോഗ് പോലും ഇല്ലാതെ ദിലീപ് സിനിമയിൽ സ്റ്റാർ ആയി മാറിയ താരം ആ സിനിമ തനിക്ക് ലഭിച്ച ഓർമകൾ പങ്കിടുകയാണ് ഇപ്പോൾ. പ്രിയദർശന്റെ സംവിധാനത്തിൽ ദിലീപ്, ഭാവ്ന പാനി കലാഭവൻ മണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഒരു മലയാളചലച്ചിത്രമാണ് വെട്ടം. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ, കാർത്തിക സുരേഷ്‌കുമാർ, രേവതി സുരേഷ്‌കുമാർ  എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ്, പ്രിയദർശൻ എന്നിവർ ചേർന്നാണ്.

സിനിമയിൽ താൻ എത്തിയത് വളരെ രസകരമായി ആണെന്ന് പറഞ്ഞ താരം ദിലീപ് നൽകിയ ഒരു അവസരമാണ് ഈ സിനിമയെന്നും വിശദമാക്കി. ദിലീപ് പറഞ്ഞത് പ്രകാരം ഒരു ട്രെയിൻ സീൻ അഭിനയിക്കാൻ എത്തിയ എനിക്ക് കരിയറിൽ ഏറെ അഭിനന്ദനങൾ ലഭിച്ച ഒരു സിനിമയാണിതെന്നും വിശദമാക്കി. താൻ വെറുതെ കൈ കൂപ്പുന്നത് പോലെ കാണിച്ചതും പിന്നീട് ദിലീപ് അതിനായി ചില കൗണ്ടറുകൾ പറഞ്ഞത് എല്ലാം പിന്നീട് സിനിമയുടെ ഭാഗമായി എന്ന് പറഞ്ഞ താരം സിനിമയുടെ വിജയത്തിന് ഒപ്പം ആ സീനും ഹിറ്റായതിലുള്ള വലിയ സന്തോഷം തുറന്ന് പറഞ്ഞു.